നിങ്ങളുടെ വേനൽക്കാല പരിപാടികൾ എന്തെല്ലാം?
1 ലഭ്യമായ സമയം ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാമെന്ന് ആസൂത്രണം ചെയ്യുമ്പോൾ നാം നമ്മുടെ മൂല്യവത്തായ ലാക്കുകളിൽ എത്തിച്ചേരാൻ കൂടുതൽ സാധ്യതയുണ്ട് എന്നുള്ളതു സത്യമല്ലേ? വേനൽക്കാലം നമുക്കു രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ വ്യത്യസ്തങ്ങളായ നിരവധി അവസരങ്ങളൊരുക്കുന്നു. (സദൃ. 21:5) ഇവയിൽ ചിലത് ഏതൊക്കെയാണ്?
2 വേനൽക്കാലത്ത് നിങ്ങളുടെ വയൽ സേവന പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ എന്തുകൊണ്ട് ആസൂത്രണം ചെയ്തുകൂടാ? കൂടുതൽ സമയം പകൽ വെളിച്ചമുള്ളതുകൊണ്ട് പ്രസംഗവേലയിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്കു സാധിച്ചേക്കാം. സ്കൂളുകൾക്ക് അവധിക്കാലം ആയതിനാൽ ഒന്നോ അതിലധികമോ മാസം സഹായ പയനിയറിങ് ചെയ്യാൻ കുട്ടികൾക്കും വേനൽക്കാല മാസങ്ങൾ അവസരമൊരുക്കുന്നു. അഞ്ചു പൂർണ വാരാന്തങ്ങളുള്ള ആഗസ്റ്റ് മാസത്തിൽ സഹായ പയനിയറിങ് ചെയ്യാൻ മറ്റുള്ളവർക്കും പരിപാടിയിടാവുന്നതാണ്. ഈ ആഗസ്റ്റിൽ, സേവനവർഷം പൂർത്തിയാക്കവേ, നാം സാധ്യമാകുന്നതിന്റെ പരമാവധി പൂർണമായി ശുശ്രൂഷയിൽ ഏർപ്പെടാൻ കഠിനശ്രമം നടത്തുന്നതായിരിക്കും.
3 തങ്ങളുടെ വയൽ സേവന പ്രദേശം പ്രവർത്തിച്ചു തീർക്കാൻ സഹായം ആവശ്യമുള്ള ഒരു അയൽ സഭയോടൊത്തു പ്രവർത്തിക്കാൻ നിങ്ങൾ ആസൂത്രണം ചെയ്യുന്നുവോ? എവിടെയെല്ലാമാണ് അത്തരം സഹായം ആവശ്യമുള്ളത് എന്ന് സർക്കിട്ട് മേൽവിചാരകന് നിങ്ങളുടെ മൂപ്പന്മാരെ അറിയിക്കാൻ സാധിക്കും. ഇനി, അപൂർവമായി മാത്രം പ്രവർത്തിച്ചിട്ടുള്ളതോ ആർക്കും നിയമിച്ചു കൊടുക്കാത്തതോ ആയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിന് സൊസൈറ്റിക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹവും യോഗ്യതയും ഉള്ളപക്ഷം അതിന്റെ സാധ്യതകളെക്കുറിച്ച് നിങ്ങളുടെ മൂപ്പന്മാരോടു സംസാരിക്കുക. വീട്ടിൽനിന്നും അകലെ ഒരിടത്താണ് നിങ്ങൾ ഒഴിവുകാലം ചെലവഴിക്കുന്നതെങ്കിൽ ആ സ്ഥലത്തെ സഭയോടൊപ്പം യോഗങ്ങളിലും വയൽ സേവനത്തിലും പങ്കുപറ്റാൻ ആസൂത്രണം ചെയ്യുക. യഹോവയുടെ സാക്ഷികളല്ലാത്ത ബന്ധുക്കളെയും മറ്റും സന്ദർശിക്കുന്നുണ്ടെങ്കിൽ അവരുമായി സത്യം പങ്കുവെക്കാവുന്ന വിധങ്ങൾ മുൻകൂട്ടി തയ്യാറാകുക.
4 നാമെല്ലാവരും, നമ്മുടെ ആസൂത്രണങ്ങളിൽ നിശ്ചയമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷൻ. എല്ലാ ദിവസവും കൺവെൻഷനു ഹാജരാകത്തക്ക വിധത്തിൽ ജോലിസ്ഥലത്തും സ്കൂളിലും മുൻകൂട്ടി അവധിക്ക് അപേക്ഷിക്കുക. സാധിക്കുന്നത്ര നേരത്തേ താമസസൗകര്യം ഏർപ്പാടാക്കുകയും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുക.
5 നിങ്ങളുടെ വേനൽക്കാല പരിപാടികൾ എന്തെല്ലാമാണ്? ശാരീരികമായി നവോന്മേഷം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. എങ്കിലും, ദൈവരാജ്യത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതിൽ തുടർന്നുകൊണ്ട് ആത്മീയമായി ഊർജസ്വലരായിത്തീരാൻ സഹായിക്കുന്ന കൂടുതൽ പ്രാധാന്യമേറിയ അവസരങ്ങളെ അവഗണിക്കരുത്.—മത്താ. 6:33; എഫെ. 5:15, 16.