സുവാർത്ത സമർപ്പിക്കൽ—റെറലിഫോണിലൂടെ
1 നാം ആളുകളോട് മുഖാമുഖം സുവാർത്ത പ്രസംഗിക്കുന്നതിന് ആഗ്രഹിക്കുന്നു, എന്നാൽ സാഹചര്യങ്ങൾ റെറലിഫോണിലൂടെയുളള സാക്ഷീകരണം ആവശ്യമാക്കിത്തീർത്തേക്കാം. രോഗമോ ശാരീരികമായ അപ്രാപ്തിയോ നിമിത്തം താൽക്കാലികമായൊ സ്ഥിരമായൊ വീട്ടിൽ കഴിയേണ്ടിവരുന്ന പ്രസാധകർക്ക് സാക്ഷീകരിക്കാൻ റെറലിഫോൺ നന്നായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഉയർന്ന സുരക്ഷിതത്വം ഏർപ്പെടുത്തിയിട്ടുളള വീടുകളിലെ അല്ലെങ്കിൽ മുൻക്ഷണം കൂടാതെ പ്രവേശിക്കാൻ അനുവാദമില്ലാത്ത മററു പ്രദേശങ്ങളിലെ നിവാസികളോടു സമ്പർക്കം പുലർത്തുന്നതിന് റെറലിഫോൺ കോളുകൾ വളരെ വിജയപ്രദമായിരിക്കാൻ കഴിയും. റെറലഫോൺസാക്ഷീകരണം അനുപമമായ വെല്ലുവിളികൾ അവതരിപ്പിക്കുന്നു, എന്നാൽ ശ്രദ്ധാപൂർവമായ ആസൂത്രണത്താലും ചിന്തയാലും ഇവയെ തരണംചെയ്യാൻ കഴിയും.
2 ചിലപ്പോൾ കെട്ടിടങ്ങളുടെ ലോബികളിലുളള ഡയറക്ടറികളിൽനിന്നോ മെയിൽബോക്സുകളിൽനിന്നോ പേരുകൾ കിട്ടുന്നതാണ്. പിന്നീട് റെറലിഫോൺ നമ്പരുകൾ കണ്ടുപിടിക്കാൻ റെറലിഫോൺ ഡയറക്ടറികൾ ഉപയോഗിക്കാവുന്നതാണ്. ഇത് സേവനമേൽവിചാരകന്റെ നിർദ്ദേശപ്രകാരം ചെയ്യേണ്ടതാണ്, അപ്പോൾ റെറലിഫോൺ പ്രദേശങ്ങൾ സംഘടിപ്പിക്കാനും പൂർണ്ണമായ രേഖകൾ സൂക്ഷിക്കാനും കഴിയും.
തയ്യാറാകുന്ന വിധം
3 ഫലകരമായ റെറലിഫോൺ സാക്ഷീകരണത്തിന് ഊഷ്മളവും പ്രസാദാത്മകവുമായ ഒരു ശബ്ദം ആവശ്യമാണ്. അതിരാവിലെയും രാത്രി വൈകിയും ഭക്ഷണവേളകളിലും വിളിക്കുന്നത് ഒഴിവാക്കുക. പല പ്രാവശ്യം റെറലിഫോണിന്റെ ബെല്ലടിക്കാൻ അനുവദിക്കേണ്ടയാവശ്യമില്ല. നിങ്ങൾ ഒരു ടെലഫോൺമറുപടിയന്ത്രം ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “എന്റെ പേർ . . . ആണ്. ഭാവിയെ സംബന്ധിച്ച ബൈബിളിന്റെ പ്രത്യാശ പങ്കുവെക്കുന്നതിനാണ് ഞാൻ വിളിക്കുന്നത്. ഞാൻ നിങ്ങളെ വീണ്ടും വിളിക്കുന്നതാണ്.” ഈ കോൾ ഒരു ആളില്ലാവീടായി കരുതുന്നതാണ് ഏററവും നല്ലത്. മറെറാരു സമയത്ത് വീണ്ടും വിളിക്കുക.
4 നിങ്ങളുടെ അവതരണം നിങ്ങൾ വായിക്കുകയാണെന്നു തോന്നിക്കാത്തവിധം അതു നേരത്തെ നന്നായി റിഹേഴ്സ് ചെയ്യുക. വീട്ടുകാരനെ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് നിങ്ങൾ അയാളിൽ വ്യക്തിപരമായി തല്പരനാണെന്നുളള തോന്നൽ ഉളവാക്കുക. നിങ്ങളുടെ മുഖവുരയിൽ നിങ്ങളുടെ പൂർണ്ണപേർ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ കോളിനെ വ്യക്തിഗതമാക്കുക, സംഭാഷണത്തിലുടനീളം വീട്ടുകാരന്റെ പേരുപയോഗിക്കാൻ ശ്രമിക്കുക.
5 സാവധാനത്തിലും കരുതിക്കൂട്ടിയും സംസാരിക്കുക, യഥാർത്ഥത്തിൽ ഒരു ചോദ്യം ചോദിക്കാത്തപക്ഷം നിർത്തരുത്, കാരണം ഒരു നിർത്തൽ ഒരു ചോദ്യമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്, “എന്റെ പേർ . . . എന്നാണ്. നിങ്ങളെ വ്യക്തിപരമായി വന്നുകാണാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്.” പിന്നീട്, നിർത്താതെ നിങ്ങൾക്ക് ഇങ്ങനെ തുടരാവുന്നതാണ്: “എന്റെ വിളിയുടെ ഉദ്ദേശ്യം വളരെ രസാവഹമായ ഒരു ചോദ്യം സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം ക്ഷണിക്കുകയെന്നതാണ്. നിങ്ങൾ . . . എന്ന് എന്നെങ്കിലും അറിയാനാഗ്രഹിച്ചിട്ടുണ്ടോ?” “. . . എന്ന് നിങ്ങൾക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?” എന്നോ “നിങ്ങൾ എന്നെങ്കിലും . . . കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?” എന്നോ ചോദിച്ചുകൊണ്ട് ചോദ്യത്തിനു മാററം വരുത്താവുന്നതാണ്. ഈ ചോദ്യങ്ങൾക്ക് തെററായ ഉത്തരങ്ങൾ ഇല്ല, അവ വീട്ടുകാരന് സംഭാഷണത്തിൽ ഉൾപ്പെടാൻ എളുപ്പവഴി പ്രദാനംചെയ്യുന്നു. “ഞാൻ നിങ്ങളെ തടസ്സപ്പെടുത്തുകയല്ലെന്നു ഞാൻ വിചാരിക്കുന്നു” എന്നോ “നിങ്ങൾ വളരെ തിരക്കിലല്ലെന്നു ഞാൻ ആശിക്കുന്നു” എന്നോ പറഞ്ഞുകൊണ്ട് നിഷേധാത്മക മറുപടികൾ ക്ഷണിച്ചുവരുത്തരുത്. വീട്ടുകാരൻ മറിച്ചുപറയാത്തപക്ഷം അത് നല്ല സമയമാണെന്ന് സങ്കൽപ്പിക്കുക.
6 നിങ്ങൾ ആരെ പ്രതിനിധാനംചെയ്യുന്നുവെന്ന് വീട്ടുകാരൻ ചോദിക്കുന്നുവെങ്കിൽ നിർത്തൽകൂടാതെ ഇങ്ങനെ പറയുക: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്, ഞാൻ ഈ രസകരമായ ചോദ്യം സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം ആരായാനാണ് വിളിക്കുന്നത്. . . . എന്ന് അറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” “നിങ്ങൾക്ക് എന്റെ റെറലിഫോൺ നമ്പർ എവിടെ നിന്നു കിട്ടി”യെന്നു വീട്ടുകാരൻ ചോദിച്ചാൽ “ഡയറക്ടറിയിൽനിന്ന്. ഞാൻ ഈ രസകരമായ ചോദ്യത്തെസംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം ക്ഷണിക്കാനാണ് വിളിക്കുന്നത്” എന്നു നിങ്ങൾക്കു പറയാവുന്നതാണ്. “ . . . എന്ന് നിങ്ങൾക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ?”
7 ബൈബിൾചോദ്യങ്ങൾക്ക് ഉത്തരംകൊടുക്കുന്നതിന് ഞങ്ങൾക്ക് ഒരു സൗജന്യപരിപാടിയുണ്ട് എന്നു വീട്ടുകാരോടു പറയുന്നതിനാൽമാത്രം ചിലർക്ക് വിജയംലഭിച്ചിട്ടുണ്ട്, അനന്തരം അവർ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ ചില അദ്ധ്യായതലക്കെട്ടുകൾ പറയുന്നു. അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്, “വലിയ അക്രമം നിമിത്തം താങ്കളുടെ കെട്ടിടത്തിന് ഉയർന്ന സുരക്ഷിതത്വം ഏർപ്പെടുത്തിയിരിക്കുന്നതുകൊണ്ട് താങ്കളുടെ അഭിപ്രായം ക്ഷണിക്കാൻ ഞാൻ വിളിക്കുകയാണ്. ഇന്ന് അക്രമത്തിന്റെ ഇത്ര ഉയർന്ന നിരക്കുളളതെന്തുകൊണ്ടെന്ന് താങ്കൾ വിചാരിക്കുന്നു?”
8 ഒരു ഉന്നതസുരക്ഷിതത്വ കെട്ടിടത്തിൽ റെറലിഫോൺ സാക്ഷീകരണം പരീക്ഷിക്കുന്നതുവരെ വലിയ വിജയം ലഭിച്ചിരുന്നില്ല. പരീക്ഷിച്ചപ്പോൾ ഫലം 14 പുതിയ അദ്ധ്യയനങ്ങൾ തുടങ്ങിയെന്നതായിരുന്നു. അങ്ങനെ, പരിമിതമായ പ്രവേശനമുളള കെട്ടിടങ്ങൾ ഫലത്തിൽ പുതിയ പ്രദേശങ്ങളായിരിക്കാൻ കഴിയും, വലിയ വിജയസാദ്ധ്യതയുമുണ്ടായിരിക്കാവുന്നതാണ്. നമുക്ക് യഹോവയുടെ സഹായമുണ്ടെന്നറിഞ്ഞുകൊണ്ട് ഒരു ക്രിയാത്മക മനോഭാവം പുലർത്തുന്നതിനാൽ റെറലിഫോൺസാക്ഷീകരണം സുവാർത്ത അവതരിപ്പിക്കാനുളള മറെറാരു ഫലപ്രദമാർഗ്ഗമാണെന്ന് നാം കണ്ടെത്തിയേക്കാം.—2 തിമൊ. 4:5.