നിങ്ങളുടെ കുട്ടികൾ സ്ക്കൂളിൽ ഉറച്ചുനിൽക്കുന്നുവോ?
1 “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല.” (യിരെ. 10:23) സ്ക്കൂളിൽ സമ്മർദ്ദങ്ങളെയും പരിശോധനകളെയും അഭിമുഖീകരിക്കുമ്പോൾ അവരെ സംബന്ധിച്ച് ഇത് എത്രയധികം സത്യമാണ്! ഓരോ സ്ക്കൂൾവർഷത്തോടുംകൂടെ തങ്ങളുടെ വിശ്വാസത്തിന്റെയും നിർമ്മലതയുടെയും യഹോവയോടുളള സ്നേഹത്തിന്റെയും പരിശോധനകൾ ഉണ്ടെന്ന് ക്രിസ്തീയയുവാക്കൾ തിരിച്ചറിയുന്നു. സഭയിലെ കുട്ടികളായ നിങ്ങൾ സ്ക്കൂളിൽ ഉറച്ചുനിൽക്കുന്നുവോ? മാതാപിതാക്കളായ നിങ്ങൾക്ക് ഭാവിപരിശോധനകൾക്കായി നിങ്ങളുടെ കുട്ടികളെ എങ്ങനെ ഉറപ്പിക്കാൻ കഴിയും?
സ്ക്കൂൾ ലഘുപത്രിക ഉപയോഗിക്കുക
2 വിശേഷിച്ച് ക്രിസ്തീയമാതാപിതാക്കൾക്കും സ്ക്കൂൾപ്രായത്തിലുളള അവരുടെ കുട്ടികൾക്കുംവേണ്ടി 1983ൽ സ്ക്കൂൾ ലഘുപത്രിക പ്രദാനംചെയ്യപ്പെട്ടു. ചില സ്ക്കൂൾ നടപടികളോടു ബന്ധമുളള യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളും ആചാരങ്ങളും അദ്ധ്യാപകർക്കും ഭരണനിർവാഹകർക്കും വ്യക്തമായി വിശദീകരിച്ചുകൊടുക്കാൻ സഹായിക്കുന്നതിന് ലക്ഷ്യംവെക്കുന്നതാണത്. ധാർമ്മികനടത്ത സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ ഏകീകൃത നിലപാടുസംബന്ധിച്ച് മാർഗ്ഗരേഖകളും അതു പ്രദാനംചെയ്യുന്നു.
3 അനേകം കുട്ടികൾക്ക് ഈ ലഘുപത്രിക ഒരു യഥാർത്ഥസംരക്ഷണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, അഴിഞ്ഞ ധാർമ്മികനിലവാരങ്ങളുളളതായി അറിയപ്പെടുന്ന ആളുകൾ വിദ്യാർത്ഥികളോടായി ലൈംഗികവിദ്യാഭ്യാസപരമായ പ്രസംഗങ്ങൾ ചെയ്യാൻ പോകുകയാണെന്ന് ഒരു സാക്ഷിയായ മാതാവ് അറിഞ്ഞു. ലഘുപത്രിക കൈയിൽ എടുത്തുകൊണ്ട് തന്റെ തിരുവെഴുത്തുപരമായ തടസ്സവാദങ്ങൾ ചർച്ചചെയ്യുന്നതിന് അവർക്ക് കഴിഞ്ഞു. തന്റെ മകളുടെ ക്ലാസ്സുകളിൽ ഉചിതമായ മാററങ്ങൾ വരുത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.
4 സ്ക്കൂൾ തുടങ്ങുന്നതിനു മുമ്പുതന്നെ ലഘുപത്രികയിലെ ഉളളടക്കങ്ങൾ സംബന്ധിച്ച് തങ്ങളുടെ കുട്ടികളുടെ ഓർമ്മ പുതുക്കുന്നതിന് സമയമെടുക്കുതിനാൽ മാതാപിതാക്കൾക്ക് അവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഉറപ്പിക്കാൻ കഴിയും. കുട്ടികളുടെ പ്രത്യേകപ്രായത്തിനും ഗ്രേഡിനും സ്ക്കൂളിനും തക്ക പരിഗണന കൊടുത്തുകൊണ്ട് വർഷത്തിൽ വിശേഷാൽ സഹായകമായിരിക്കാവുന്ന വിശിഷ്ടമായ ആശയങ്ങൾ മാതാപിതാക്കൾക്ക് ഊന്നിപ്പറയാവുന്നതാണ്. (സദൃശ. 14:15; 22:3) കുട്ടിയെ അഭിമുഖീകരിക്കാവുന്ന സാഹചര്യങ്ങൾ അവനുമായി റിഹേഴ്സ്ചെയ്യുകയും ‘അവന്റെ പാദങ്ങൾക്ക് പാതകൾ നേരെയാക്കുന്നതിന്’ പ്രസിദ്ധീകൃതവിവരങ്ങൾ എങ്ങനെ പ്രയോജനകരമായിരിക്കാമെന്ന് പ്രകടിപ്പിക്കുകയും ചെയ്യുക.—എബ്രാ. 12:13.
5 തങ്ങളുടെ കുട്ടികളുടെ വ്യക്തിപരമായ വീക്ഷണങ്ങളും പ്രത്യാശകളും സംബന്ധിച്ച് അവരെ ചോദ്യം ചെയ്തേക്കാവുന്ന “ഏതൊരുവന്റെയും മുമ്പാകെ” ഒരു പ്രതിവാദം നടത്താൻ അവരെ സഹായിക്കുന്നതിന് മാതാപിതാക്കൾക്ക് വളരെയധികം ചെയ്യാൻ കഴിയും. (1 പത്രോ. 3:15) ചില കേസുകളിൽ മാതാപിതാക്കൾക്ക് അദ്ധ്യാപകരോട് വ്യക്തിപരമായി സംസാരിക്കാൻ തീരുമാനിക്കാവുന്നതാണ്. ചില മാതാപിതാക്കൾ സ്ക്കൂളിലേക്കുളള കാലികമായ സന്ദർശനങ്ങൾ പട്ടികപ്പെടുത്തുന്നു, കാരണം ഇതിന് അവരും അദ്ധ്യാപകരും തമ്മിൽ ഒരു നല്ല ബന്ധം സൃഷ്ടിക്കുന്നതിന് സഹായിക്കാൻ കഴിയും. അങ്ങനെയുളള വ്യക്തിപരമായ താത്പര്യം മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധത്തെയും ബലിഷ്ഠമാക്കുന്നു. അനുവദിക്കപ്പെടുന്നിടത്ത് ക്ലാസ്മുറിയിലെ ചർച്ചകൾക്ക് ഇരിക്കാൻപോലുമുളള നിർദ്ദേശം ചില മാതാപിതാക്കൾ അനുസരിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ ഇത് നമ്മുടെ കുട്ടികൾ അനുഭവിക്കുന്ന ചുററുപാടിന്റെയും അനുദിനമുളള അസാധാരണ സമ്മർദ്ദങ്ങളുടെയും യഥാർത്ഥ അനുഭവം മാതാപിതാക്കൾക്ക് ഉളവാക്കുന്നു.—1 പത്രോ. 3:8.
ഓരോ ദിവസവും ഒരു സാക്ഷിയായിരിക്കുക
6 കോളറാഡോയിലെ ഒരു ബാലസാക്ഷി തിരുവെഴുത്തുകൾ പരിശോധിക്കൽ വായിക്കുമ്പോൾ കാണുന്ന പ്രയാസമുളള പദങ്ങൾസംബന്ധിച്ചു തന്നെ സഹായിക്കാൻ തന്റെ അദ്ധ്യാപികയോട് അപേക്ഷിക്കുമായിരുന്നു. ഒരു ദിവസം തന്റെ ചെറുപുസ്തകം കാണുന്നില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. പിന്നീട് തന്റെ അദ്ധ്യാപിക അസുഖം നിമിത്തം നേരത്തെ സ്ക്കൂളിൽനിന്ന് പോയപ്പോൾ അത് അന്നത്തേക്ക് “കടം വാങ്ങിയിരുന്നതായി” അവൻ കണ്ടെത്തി. വാക്യംവായനക്കു മുടക്കം വരാൻ അവർ ആഗ്രഹിച്ചില്ല. ഇത് അവർക്ക് തിരുവെഴുത്തുകൾ പരിശോധിക്കലിന്റെ സ്വന്തം കോപ്പി കൊടുക്കുന്നതിൽ കലാശിച്ചു.
7 സ്ക്കൂൾവർഷം ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും നിമിഷങ്ങൾ കൈവരുത്തുന്നുവെന്നത് സത്യം തന്നെ. എന്നിരുന്നാലും ഒരു ശുഭാപ്തിവിശ്വാസത്തോടുകൂടിയ വീക്ഷണവും ഒപ്പം ഉത്സുകമായ തയ്യാറാകലും കുട്ടികൾ സ്ക്കൂളിലായിരിക്കുന്ന വേളയിൽ യഹോവയുടെ സ്തുതിക്കായി ‘പ്രവർത്തനത്തിനായി തങ്ങളുടെ മനസ്സുകളെ ഉറപ്പിക്കാൻ’ മാതാപിതാക്കളെയും കുട്ടികളെയും സഹായിക്കും.—1 പത്രോ. 1:13.