വയൽസേവനത്തിലായിരിക്കുമ്പോൾ മററുളളവരെ സഹായിക്കൽ
1 ക്രിസ്തീയസഭ അതിന്റെ തുടക്കംമുതൽതന്നെ സുവിശേഷകരുടെ ഒരു സ്ഥാപനമായിട്ടാണിരുന്നിട്ടുളളത്. യേശു വ്യക്തിപരമായി തന്റെ ശിഷ്യൻമാരെ പ്രസംഗപ്രവർത്തനത്തിൽ പരിശീലിപ്പിക്കുകയും “ഈരണ്ടായി അവരെ അയച്ചുതുടങ്ങുകയുംചെയ്തു.” (മർക്കോ. 6:7; ലൂക്കോ. 8:1) ‘സുവാർത്തയിൽ തന്നോടു ഒത്തുനിന്ന് കഠിനപോരാട്ടം നടത്തിയ’ തന്റെ “കൂട്ടുവേലക്കാരെ”ക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (ഫിലി. 4:3) ശുശ്രൂഷയിൽ എല്ലായ്പ്പോഴും ഒരു പങ്കാളി ഉണ്ടായിരിക്കേണ്ടതാവശ്യമല്ലെങ്കിലും മററുളളവർ കൂടെപോരുന്നത് നമ്മിൽ മിക്കവരും വിലമതിക്കുന്നു. (സഭാ. 4:9) ആ സ്ഥിതിക്ക് നമുക്ക് നാം പ്രസംഗിക്കുമ്പോൾ അന്യോന്യം പ്രോൽസാഹിപ്പിക്കുന്നവരും സഹായിക്കുന്നവരുമായിരിക്കാൻ എങ്ങനെ കഴിയും?
2 വയൽസേവനത്തിനുവേണ്ടിയുളള നമ്മുടെ യോഗങ്ങളുടെ ഉദ്ദേശ്യങ്ങളിലൊന്ന് പുതിയവരും പരിചയംകുറഞ്ഞവരുമായ പ്രസാധകർക്ക് സഹായം കൊടുക്കുകയെന്നതാണ്. (ശുശ്രൂഷ പേ. 77, 97) പുതുതായി നിയമിക്കപ്പെട്ട പയനിയർമാർപോലും കൂടുതൽ പരിചയസമ്പന്നരായ പ്രസാധകരോടുകൂടെയോ ഒരു മൂപ്പനോടുകൂടെയോ ശുശ്രൂഷാദാസനോടുകൂടെയോ പ്രവർത്തിക്കാനാഗ്രഹിച്ചേക്കാം. “പ്രോൽസാഹനത്തിന്റെ ഒരു കൈമാററത്തിന്” എത്ര നല്ല അവസരം!—റോമ. 1:12.
3 സുരക്ഷിതത്വത്തിനുവേണ്ടി ചില പ്രദേശങ്ങളിൽ പ്രസാധകർ ഒരുമിച്ചു പ്രവർത്തിക്കുന്നത് ബുദ്ധിപൂർവകമായിരിക്കാം. അല്ലെങ്കിൽ ചില സമയങ്ങളിൽ വയൽസേവനയോഗത്തിനു വന്നിരിക്കുന്ന പരിചയംകുറഞ്ഞ പ്രസാധകരെ സഹായിക്കുന്നതിന് മറെറാരാളോടുകൂടെ പ്രവർത്തിക്കാൻ നേരത്തെ ചെയ്തിരുന്ന ആസൂത്രണങ്ങൾക്ക് മാററം വരുത്തേണ്ടതാവശ്യമായിരിക്കാം. അങ്ങനെ ചെയ്യാൻ നമ്മോട് ആവശ്യപ്പെടുന്നുവെങ്കിൽ, നാം പതിവായി ഒരു പ്രത്യേക കൂട്ടാളിയോടുകൂടെ പ്രവർത്തിച്ചേക്കാമെങ്കിലും, “ദുർബലരെ സഹായിക്കുന്നതിന്” ആവശ്യമായ ഏതു പൊരുത്തപ്പെടുത്തലും വരുത്തുന്നത് തീർച്ചയായും സ്നേഹത്തിന്റെ വഴിയായിരിക്കും.—പ്രവൃ. 20:35.
യോജിപ്പിൽ പ്രവർത്തിക്കുക
4 നാം വയൽസേവനത്തിന് മററുളളവരോടുകൂടെ പോകുമ്പോഴൊക്കെ നാം ഒരു ററീമായി യോജിപ്പിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 3:6, 9 താരതമ്യംചെയ്യുക.) സാക്ഷ്യം കൊടുക്കുന്നതിൽ ഇരുവർക്കും പങ്കെടുക്കാൻകഴിയും, ഒരുപക്ഷേ വീട്ടുവാതിൽക്കൽ മാറിമാറി സംഭാഷണം തുടങ്ങിക്കൊണ്ടുതന്നെ. നമ്മുടെ പങ്കാളി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നാം മര്യാദാപൂർവവും ശ്രദ്ധാപൂർവവും കേൾക്കണമെന്ന് നല്ല ശീലങ്ങൾ ആവശ്യപ്പെടുന്നു.
5 ചില സമയങ്ങളിൽ നമ്മുടെ പങ്കാളി നേതൃത്വം വഹിക്കുമ്പോൾ ചർച്ചയിൽ ചേരുന്നത് ഉചിതമാണെങ്കിലും ഇതിന് നല്ല വിവേചന ആവശ്യമാണ്. നല്ല ഫലത്തോടെ വീട്ടുകാരനുമായി നടത്തുന്ന ഒരു ന്യായവാദത്തെ തടസ്സപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല. തീർച്ചയായും പരിചയക്കുറവുളള സഹോദരന് തടസ്സവാദത്തെ കൈകാര്യംചെയ്യുന്നതിൽ പ്രയാസം അനുഭവപ്പെട്ടുതുടങ്ങുന്നുവെങ്കിൽ നന്നായി നയിക്കപ്പെടുന്ന സഹായത്തെ അയാൾ വിലമതിക്കുമെന്നുളളതിന് സംശയമില്ല.—സഭാ. 4:12.
6 നമ്മുടെ അവതരണത്തെ മെച്ചപ്പെടുത്താവുന്ന മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിന് സന്ദർശനങ്ങൾക്കിടക്കുളള സമയത്തെ നമുക്ക് നന്നായി ഉപയോഗിക്കാൻകഴിയും. ഒരുപക്ഷേ ന്യായവാദം പുസ്തകത്തിലെ മുഖവുരകളിലൊന്ന് അല്ലെങ്കിൽ നമ്മുടെ രാജ്യശുശ്രൂഷയിൽ വിവരിച്ചിരിക്കുന്ന ഒരു നിർദ്ദേശം ഉപയോഗിക്കുന്നത് കൂടുതൽ ഫലകരമെന്നു തെളിയും. ഒരുമിച്ചുളള പ്രവർത്തനം അന്യോന്യം അറിയുന്നതിനും നമ്മുടെ ക്രിസ്തീയ സാഹോദര്യബന്ധങ്ങളെ ബലിഷ്ഠമാക്കുന്നതിനുമുളള അവസരവും പ്രദാനംചെയ്യുന്നു.
7 നമ്മുടെ ശുശ്രൂഷ തീർച്ചയായും അതിയായി വിലമതിക്കപ്പെടുന്ന ഒരു നിക്ഷേപമാണ്. (2 കൊരി. 4:1, 7) വയൽസേവനത്തിൽ മററുളളവരുമായി പ്രവർത്തിക്കാൻ നമുക്ക് അവസരം ലഭിക്കുമ്പോൾ, നമുക്ക് അന്യോന്യം നമ്മുടെ വിശുദ്ധപ്രവർത്തനത്തോട് ആഴമായ വിലമതിപ്പ് കെട്ടുപണിചെയ്യാൻ കഴിയും. അതേസമയം, നമുക്ക് പ്രോൽസാഹനം ലഭിക്കുകയും നാം മററുളളവരിൽനിന്ന് പഠിക്കുകയും ചെയ്യും. ഫലം വർദ്ധിച്ച സന്തോഷവും സാക്ഷ്യം കൊടുക്കുന്നതിലെ കൂടുതലായ ഫലപ്രദത്വവും നമ്മുടെ സഹോദരീസഹോദരൻമാരോടുളള ഐക്യത്തിന്റെ സംതൃപ്തികരമായ ബോധവുമായിരിക്കും.—സങ്കീ. 133:1