ദിവ്യാധിപത്യ വാർത്തകൾ
നമ്മുടെ വേലയ്‌ക്ക് അടുത്തകാലത്ത് ഔദ്യോഗിക അംഗീകാരം ലഭിച്ച പിൻവരുന്ന രാജ്യങ്ങളിൽനിന്നു നവംബറിൽ ശ്രദ്ധേയമായ ബൈബിളദ്ധ്യയന പ്രവർത്തനം റിപ്പോർട്ടു ചെയ്‌തു:
അൽബേനിയ: മൊത്തം 99 പ്രസാധകർ 210 ബൈബിളദ്ധ്യയനങ്ങൾ നടത്തി.
ബാൾട്ടിക് രാഷ്‌ട്രങ്ങൾ: ഈ രാഷ്‌ട്രങ്ങൾ 2,199 പ്രസാധകരുടെയും 4,632 ബൈബിളദ്ധ്യയനങ്ങളുടെയും ഒരു സംയുക്ത സംഖ്യ റിപ്പോർട്ടു ചെയ്‌തു.
ബൾഗേറിയ: അവരുടെ 296 പ്രസാധകർ 657 ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ടു ചെയ്‌തു.
പല പ്രോത്സാഹജനകമായ റിപ്പോർട്ടുകൾ ആഫ്രിക്കയിൽനിന്നും വന്നിട്ടുണ്ട്:
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്: ഒക്ടോബറിൽ 1,600 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു, അവർ 2,966 ഭവന ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ടു ചെയ്‌തു.
ഛാഡ്: ഒക്ടോബറിൽ 345 പ്രസാധകർ ഉണ്ടായിരുന്നു. അവരുടെ ആറു പ്രത്യേക സമ്മേളനദിന പരിപാടികളുടെ ഹാജർ 654 ആയിരുന്നു.
റുവാണ്ട: നവംബറിൽ 1,762 പ്രസാധകർ 6,270 ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തിയതായി റിപ്പോർട്ടു ചെയ്യുന്നു.
നമ്മുടെ നാളിൽ കൂട്ടിച്ചേർക്കൽ വേല ത്വരിതപ്പെടുത്തുമെന്നുളള തന്റെ വാഗ്ദാനം യഹോവ ഇപ്പോൾ നിവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതിന് ഈ സംയുക്ത റിപ്പോർട്ടുകൾ ശ്രദ്ധേയമായ തെളിവു നൽകുന്നു.—യെശ. 60:22.