വരിസംഖ്യയും മാസികയും സമർപ്പിച്ചിടങ്ങളിൽ മടങ്ങിച്ചെല്ലുക
1 ശിഷ്യരെ ഉളവാക്കുന്നതിനായി പ്രവർത്തിക്കാൻ യേശു അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. (മത്താ. 28:19) അതിന്റെ അർഥം കേവലം മാസികകൾ സമർപ്പിക്കുന്നതിനെക്കാൾ അധികം ചെയ്യണമെന്നാണ്; ആത്മീയമായി അഭിവൃദ്ധിപ്പെടുന്നതിന് ആളുകളെ സഹായിക്കാൻ നാമാഗ്രഹിക്കുന്നു. അതു ചെയ്യുന്നതിന്, താത്പര്യം പ്രകടമാക്കിയവർക്കു കൂടുതൽ സഹായം നൽകാൻ നാം മടങ്ങിച്ചെല്ലണം.
2 ആദ്യ സന്ദർശനസമയത്ത് മാസികകളിലൊന്നിലെ ഒരു ലേഖനം പ്രദീപ്തമാക്കിയശേഷം നിങ്ങളൊരു വരിസംഖ്യ സമർപ്പിച്ചെങ്കിൽ, മടങ്ങിച്ചെല്ലുമ്പോൾ അതേ വിഷയംതന്നെ ചർച്ച ചെയ്യുന്നതു നല്ലതായിരിക്കും:
◼“കഴിഞ്ഞ തവണ വന്നപ്പോൾ വീക്ഷാഗോപുരത്തിലെ (അല്ലെങ്കിൽ ഉണരുക!യിലെ) ഒരു ലേഖനത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ടു. ബൈബിൾ പരിശോധിക്കേണ്ടതിന്റെ ആവശ്യത്തെ വിലമതിക്കാൻ ആ ലേഖനം നമ്മെ സഹായിച്ചു. മനുഷ്യവർഗത്തിനു വേണ്ടിയുളള ഒരു മെച്ചപ്പെട്ട ഭാവിയെ സംബന്ധിച്ച ദൈവോദ്ദേശ്യം അവിടുത്തെ രാജ്യഗവൺമെൻറിനെ ചുററിപ്പററിയുളളതാണ്. ഈ രാജ്യം സകല യുദ്ധങ്ങൾക്കും ഒരറുതി വരുത്തുമെന്ന അവിടുത്തെ വാഗ്ദത്തം മീഖാ 4:3, 4 രേഖപ്പെടുത്തുന്നു.” ആ തിരുവെഴുത്തു വായിച്ചശേഷം, “നോക്കൂ!” ലഘുപത്രിക പരിചയപ്പെടുത്താനും അതിന്റെ കവർചിത്രം കാട്ടിക്കൊടുക്കാനും നിങ്ങൾ തീരുമാനിച്ചേക്കാം. ആദ്യ ഖണ്ഡികയും അതിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും പരിചിന്തിക്കുക. മീഖാ 4:3, 4 അവയിലൊന്നാണെന്നു ശ്രദ്ധിക്കുകയും ചെയ്യുക. 2-ാമത്തെ ഖണ്ഡിക പരിചിന്തിച്ചുകൊണ്ടു ചർച്ച തുടരാമെന്നു പറഞ്ഞു മടങ്ങിച്ചെല്ലുന്നതിനു ക്രമീകരണം ചെയ്യുക.
3 മാസികകളുടെ ഒററപ്രതികൾ മാത്രം സ്വീകരിച്ചിരുന്ന വീട്ടുകാരനു താത്പര്യം കുറവാണെന്നു കാണുന്നപക്ഷം അല്ലെങ്കിൽ സംഭാഷണം നടത്താൻ അയാൾക്കു സമയമില്ലാത്തപക്ഷം, അയാളുടെ പേര് നിങ്ങളുടെ മാസികാറൂട്ടിൽ ഉൾപ്പെടുത്താവുന്നതാണ്:
◼“കഴിഞ്ഞ പ്രാവശ്യം ഞാൻ നിങ്ങൾക്കു തന്നിട്ടു പോയ മാസികകളിൽ നിങ്ങൾ താത്പര്യം കാണിച്ചതുകൊണ്ട് പുതിയ ലക്കങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതി. ഈ ലേഖനം പ്രത്യേകിച്ചും രസാവഹമാണെന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.” അയാൾക്ക് ആകർഷകമാകുമെന്നു തോന്നുന്ന ഒരു ലേഖനം ചൂണ്ടിക്കാണിക്കുക. പുതിയ ലക്കങ്ങളുമായി മടങ്ങിവരാമെന്നു വാഗ്ദാനം ചെയ്യുക.
4 ഒററപ്രതികൾ വായിച്ചുകഴിഞ്ഞ വീട്ടുകാരൻ അവയോടു വിലമതിപ്പു കാണിക്കുന്നെങ്കിൽ നിങ്ങൾക്ക് ഒരു വരിസംഖ്യ സമർപ്പിക്കാവുന്നതാണ്:
◼“വീക്ഷാഗോപുരം (അല്ലെങ്കിൽ ഉണരുക!) നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നു തോന്നുന്നതുകൊണ്ട് അതിന്റെ (വീക്ഷാഗോപുരത്തിന്റെയോ ഉണരുക!യുടെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ) ഒരു വരിസംഖ്യ എടുക്കാൻ ഞാൻ നിർദേശിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ അത് (അല്ലെങ്കിൽ അവ) ക്രമമായി തപാൽവഴി നിങ്ങൾക്കു ലഭിക്കും. എല്ലാ ലക്കവും കിട്ടുമെന്ന് ഉറപ്പുണ്ടായിരിക്കാനും കഴിയും.” അയാൾ ഒരു വരിസംഖ്യ സ്വീകരിക്കുകയോ താത്പര്യം കാണിക്കുകയോ ചെയ്യുന്നെങ്കിൽ തിരികെ ചെല്ലാനുളള ക്രമീകരണം നടത്തുക.
5 പ്രഥമ സന്ദർശനത്തിൽത്തന്നെ വരിസംഖ്യകൾ സമർപ്പിക്കുന്ന കാര്യത്തിൽ ക്രിയാത്മക മനോഭാവം പുലർത്തുക. മാസികകളുടെ ഒററപ്രതികൾ മാത്രമേ വീട്ടുകാരൻ സ്വീകരിക്കുന്നുളളൂവെങ്കിൽ, നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ ഒരു വരിസംഖ്യ സമർപ്പിക്കുക. പൂർണവും വ്യക്തവുമായി വരിസംഖ്യാ സ്ലിപ്പുകൾ പൂരിപ്പിക്കാൻ മറക്കരുത്. മൂന്നു സ്ലിപ്പുകളിലെഴുതി രസീതെന്നനിലയിൽ ഒന്നു വീട്ടുകാരനും മറേറ രണ്ടു സ്ലിപ്പുകൾ പണത്തോടൊപ്പം നിങ്ങളുടെ സഭയിൽ വരിസംഖ്യകൾ കൈകാര്യം ചെയ്യുന്ന സഹോദരനും കൊടുക്കുക. ദൈവരാജ്യത്തെക്കുറിച്ചുളള സുവാർത്ത വ്യാപിപ്പിക്കാൻ നമ്മെ സഹായിക്കുന്നതിനുളള അത്ഭുതകരമായ ഉപകരണങ്ങളാണു വീക്ഷാഗോപുരവും ഉണരുക!യും. യേശു കൽപ്പിച്ച കാര്യങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആത്മാർഥതയുളളവരെ പ്രോത്സാഹിപ്പിക്കാൻ ഇവ നമുക്കു പൂർണമായി ഉപയോഗപ്പെടുത്താം.—മത്താ. 28:20.