ചോദ്യപ്പെട്ടി
▪ സഭാപുസ്തകാധ്യയനങ്ങൾ എപ്പോൾ നടത്തണം?
എല്ലാവരും രാജ്യഹാളിൽ കൂടിവരുന്നതിനുപകരം സഭയുടെ പ്രദേശത്തുടനീളം പല സ്ഥലങ്ങളിലായി പല പുസ്തകാധ്യയനക്കൂട്ടങ്ങൾ ഉണ്ടായിരിക്കുന്നതാണു സാധാരണമായി കൂടുതൽ പ്രായോഗികവും സൗകര്യപ്രദവും. ഈ അധ്യയനങ്ങൾ അവയിൽ സംബന്ധിക്കുന്ന ഭൂരിഭാഗം പേർക്കും ഏററവും സൗകര്യപ്രദമായ സമയത്തു നടത്തണം. സാധാരണഗതിയിൽ, മററു യോഗങ്ങളോ സേവനപ്രവർത്തനങ്ങളോ ഇല്ലാത്ത ഒരു ഇടദിവസം വൈകുന്നേരമാണ് ഇതു നടത്തുന്നത്. എന്നിരുന്നാലും, ഇരുട്ടായതിനുശേഷം പുറത്തു പോകാൻ മടിക്കുന്ന പ്രായംചെന്നവർക്കും രാത്രിയിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി പകൽസമയത്ത് ഒരു പുസ്തകാധ്യയനത്തിനു ക്രമീകരണം ചെയ്യുന്നതിൽ നേട്ടമുണ്ട്. ചുരുക്കം ചില കേസുകളിൽ, വാരാന്തത്തിൽ ഒരു പകൽസമയ പുസ്തകാധ്യയനം നടത്തുന്നതു പ്രായോഗികമായിരുന്നേക്കാം.
“ഭൂരിപക്ഷം സഹോദരൻമാരുടെയും” അതുപോലെതന്നെ താത്പര്യക്കാരുടെയും ‘സൗകര്യാർഥം’ യോഗസമയങ്ങൾ നിശ്ചയിക്കുന്നതിനു മൂപ്പൻമാർക്ക് ഉചിതമായ അന്വേഷണങ്ങൾ നടത്താനാകും. (സംഘടിതർ പേ. 65) ആസൂത്രിത വയൽസേവന ക്രമീകരണങ്ങൾക്ക് അനുചിതമായി തടസ്സം സൃഷ്ടിക്കുകയോ അതിനെ പരിമിതപ്പെടുത്തുകയോ ചെയ്യാത്ത ഒരു ദിവസവും സമയവും വേണം തിരഞ്ഞെടുക്കാൻ.