ദിവ്യാധിപത്യ വാർത്തകൾ
അംഗോള: ഡിസംബറിൽ മാസികകളുടെ മൊത്തം സമർപ്പണം മുമ്പത്തെ സർവകാല അത്യുച്ചത്തെക്കാൾ 10,000 വർധിച്ചു. 21,965 പ്രസാധകർ 60,691 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്.
ഇക്വറേറാറിയൽ ഗിനി: ഡിസംബറിൽ 219 പ്രസാധകർ തങ്ങളുടെ പ്രത്യേക സമ്മേളനദിന പരിപാടി ആസ്വദിച്ചു. 521 പേരുടെ ഒരു അത്യുച്ച ഹാജരുണ്ടായിരുന്നു. 7 പേർ സ്നാപനമേററു.
ഗ്വാട്ടിമാലാ: 13,243 പ്രസാധകർ ഡിസംബറിൽ തങ്ങളുടെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷൻ പരമ്പരകളിൽ 32,911 പേർ സംബന്ധിക്കുന്നതു കണ്ടു സന്തോഷിച്ചു. ആ കൺവെൻഷനുകളിൽ 597 പേർ സ്നാപനമേററു.
ലട്ട്വീയ: പ്രവർത്തനം ലട്ട്വീയയിൽ മുന്നേറുന്നു. കഴിഞ്ഞ ഡിസംബറിൽ 577 പ്രസാധകരുടെ ഒരു അത്യുച്ചം റിപ്പോർട്ടു ചെയ്തു. മൊത്തം 1,816 ബൈബിളധ്യയനങ്ങൾ നടത്തപ്പെട്ടു. സഭാപ്രസാധകർ ശരാശരി 20.5 മാസികകൾ വിതരണം ചെയ്തു.