യഹോവയുടെ സാക്ഷികളുടെ 1995-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1 ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുത്ത 23,363 പേരോടൊപ്പമായിരുന്നത് എത്ര സന്തോഷകരമായിരുന്നു! മൊത്തം 830 പേർ സ്നാപനമേറ്റുകൊണ്ട് ഉചിതമായ ദൈവഭയം പ്രകടമാക്കി. ഈ വർഷം, 1995-ലെ “സന്തുഷ്ട സ്തുതിപാഠകർ” ത്രിദിന ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ കൂടിവരുന്നത് എത്ര പ്രോത്സാഹജനകമായിരിക്കും! ആ താത്പര്യജനകമായ വിഷയം നമ്മുടെ ബൈബിൾ വിദ്യാർഥികളോടൊപ്പം ഹാജരാകുന്നതിനു സകല ശ്രമവും ചെയ്യാൻ നമ്മെ വാസ്തവമായും പ്രേരിപ്പിക്കേണ്ടതാണ്. ഈ അന്ത്യകാലത്ത് യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരുമ്പോൾ ഈ പരിപാടി നമുക്കെല്ലാം ആത്മീയ നവോൻമേഷത്തിന്റെ ഒരു യഥാർഥ ഉറവിടമെന്നു തെളിയും.
2 നിങ്ങളുടെ കൺവെൻഷൻ ക്രമീകരണങ്ങൾ കാലേകൂട്ടി തന്നെ ആസൂത്രണം ചെയ്യാൻ ഉറപ്പുള്ളവരായിരിക്കുക. അങ്ങനെയാവുമ്പോൾ പ്രാരംഭ ഗീതം മുതൽ സമാപന പ്രാർഥനവരെ രസകരമായ ആത്മീയ പരിപാടി ആസ്വദിക്കുന്നതിനു മൂന്നു ദിവസവും നിങ്ങൾക്കവിടെ ഉണ്ടായിരിക്കാൻ കഴിയും. സഹായം ആവശ്യമുണ്ടായിരുന്നേക്കാവുന്നവരെ സ്നേഹപൂർവം നിങ്ങളുടെ ക്രമീകരണത്തിൽ ഉൾപ്പെടുത്തുക, പ്രത്യേകിച്ചു പുതിയ താത്പര്യക്കാരെ. അങ്ങനെയാവുമ്പോൾ അവർക്കും മുഴുപരിപാടിക്കും സന്നിഹിതരാകാൻ കഴിയും. ഹാജരാകാൻ ഉദ്ദേശിക്കുന്ന എല്ലാ ബൈബിൾ വിദ്യാർഥികളോടുമൊപ്പം ഈ അനുബന്ധത്തിലെ വിവരങ്ങൾ പരിചിന്തിക്കുന്നതു വളരെ സഹായകമായിരിക്കും. (ഗലാ. 6:6, 10) വെള്ളിയാഴ്ച 9:40 a.m.-ന് സംഗീതത്തോടെ പരിപാടികൾ ആരംഭിക്കുകയും ഏകദേശം 5:00 p.m.-ന് അവസാനിക്കുകയും ചെയ്യുന്നു. ശനിയാഴ്ചത്തെ പരിപാടി 9:30 a.m.-നു തുടങ്ങി ഗീതത്തോടും പ്രാർഥനയോടുംകൂടെ ഏകദേശം 4:50 p.m.-നു തീരുന്നു. ഞായറാഴ്ച രാവിലെ പരിപാടി 9:30-ന് ആരംഭിക്കുന്നു, അന്നത്തെ പരിപാടി ഉച്ചകഴിഞ്ഞ് ഏകദേശം 3:50-നു സമാപിക്കുന്നു.
3 സഭാ യോഗങ്ങളിലായാലും സർക്കിട്ട് സമ്മേളനങ്ങളിലായാലും പ്രത്യേക സമ്മേളന ദിനങ്ങളിലായാലും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലായാലും ആത്മീയവിരുന്നിൽ ഹാജരാകുന്നത് എത്ര പുളകപ്രദമാണ്! എന്തുകൊണ്ട്? ദൈവഭയമുള്ള ആളുകളോടൊത്തുള്ള സഹവാസം നവോൻമേഷപ്രദമാണ്. അത്തരം സന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ആത്മീയകാര്യങ്ങൾ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ചു നമ്മെ ഓർമപ്പെടുത്തുന്നു.
4 കഴിഞ്ഞ വർഷങ്ങളിൽ അത്തരം ആത്മീയ കൂടിവരവുകളിലേക്കു കൂടുതൽ ആയിരങ്ങൾ ആകർഷിക്കപ്പെട്ടിട്ടുണ്ട്. 1985-നും 1994-നും ഇടയ്ക്ക് ലോകവ്യാപകമായി സഭകളുടെ എണ്ണം 50 ശതമാനത്തിലധികം, 49,716-ൽ നിന്നും 75,573 ആയി വർധിച്ചു. യഹോവ കൂട്ടിച്ചേർക്കൽവേല ദ്രുതഗതിയിലാക്കുമ്പോൾ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെയും സർക്കിട്ട് സമ്മേളനങ്ങളുടെയും എണ്ണവും അതിനനുസരിച്ചു വർധിക്കുന്നു. (യെശ. 60:22) ഇന്ത്യയിൽ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലെ ഹാജർ 1985-ലെ 11,243-ൽ നിന്നും 1994-ൽ 23,363 ആയി ഉയർന്നു—പത്തു വർഷംകൊണ്ട് 108 ശതമാനം വർധനവ്! ഇത് സ്ഥാപനത്തിലെ അതിമഹത്തായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. തത്ഫലമായി ഇത്തരം കൺവെൻഷനുകൾ ക്രമീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉൾപ്പെട്ടിരിക്കുന്ന വേലയും വർധിച്ചിരിക്കുന്നു. ഈ വിരുന്നുകൾക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ആത്മീയ പരിപാടിയിൽനിന്നു പ്രയോജനമനുഭവിക്കുന്നതിനാണു നാം കൂടിവരുന്നത്. തന്മൂലം ഭൗതിക കാര്യങ്ങൾക്കുവേണ്ടി കരുതുന്നതു പ്രായോഗികമായിരിക്കുന്നിടത്തോളം ലളിതമാക്കുന്നതു ബുദ്ധിയായിരിക്കും.
5 സ്വീകരിക്കേണ്ട നടപടികൾ: ക്രമാനുഗതമായി മുന്നേറുമളവിൽ നാം അനുഗ്രഹത്തിനായി യഹോവയിലേക്കു നോക്കുന്നു. തന്റെ ജനത്തിന് ആവശ്യമായ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ് അവൻ നൽകിയിരിക്കുന്നതു കാണുന്നതിൽ നാം സന്തുഷ്ടരാണ്. ഒരു മഹത്തായ വിധത്തിൽ യഹോവയുടെ ഉദ്ദേശ്യങ്ങൾ പൂർത്തിയാക്കുന്നതിൽ വിശ്വസ്ത അടിമ വർഗത്തിലൂടെ യേശു വിദഗ്ധമായി കാര്യങ്ങൾ നയിച്ചിരിക്കുന്നു എന്നതു നാം സമ്മതിക്കേണ്ടിയിരിക്കുന്നു. (മത്താ. 24:45-47; കൊലൊ. 1:9, 10) ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഒരു അറിയിപ്പ് ഇപ്രകാരം പ്രസ്താവിച്ചു: “ഇനിമുതൽ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും സർക്കിട്ട് സമ്മേളനങ്ങളിലും പ്രത്യേക സമ്മേളന ദിനങ്ങളിലും ലഘുഭക്ഷണം മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. വിപുലമായ തോതിൽ ഭക്ഷണം പാകംചെയ്തു വിളമ്പുന്നതല്ല. ഹാജരാകുന്നവർക്ക്, ലഘുഭക്ഷണശാലയിൽ ലഭിക്കുന്നതിനു പുറമേ ഭക്ഷണം വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരാവുന്നതാണ്.” ഈ ക്രമീകരണം ഉടനടി പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഈ അറിയിപ്പിന് വളരെ അനുകൂലമായ ഒരു പ്രതികരണം ഉണ്ടായി. ഈ മാറ്റം പ്രയോജനകരമായിരിക്കുന്നതെങ്ങനെ എന്നറിയാൻ നിങ്ങൾ തത്പരരായിരിക്കും. ഒരുപക്ഷേ ഈ പരിഷ്കാരത്തിലേക്കു നയിച്ചതെന്താണെന്നുള്ളതിന്റെ പിൻവരുന്ന പുനരവലോകനം കൺവെൻഷൻ ജോലികൾ ലളിതമാക്കിയതിനാൽ ഞങ്ങൾക്ക് ഇപ്പോൾത്തന്നെ ലഭിച്ച പ്രയോജനങ്ങളുടെ ഒരു നല്ല ഓർമിപ്പിക്കലാണെന്നു തെളിയും.
6 ലളിതമാക്കുന്നതിനു നേരത്തെ ചെയ്ത മാറ്റങ്ങൾ: സ്വമേധയാസേവനം, താമസസൗകര്യം തുടങ്ങിയ മാനകീകരിച്ചതും ലളിതമാക്കിയതുമായ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ക്രമീകരണങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനു മുൻപ് ആയിരക്കണക്കിനു പ്രാദേശിക സഹോദരീസഹോദരൻമാർ കൺവെൻഷനു മുൻപായി വളരെയധികം വേല ചെയ്യേണ്ടത് ആവശ്യമായിരുന്നു. ദൈനംദിന ജീവിതവും സ്ഥാപനത്തിന്റെ തുടർച്ചയായ വളർച്ചയും നമ്മുടെ സഹോദരങ്ങളുടെമേൽ ചെലുത്തുന്ന സമ്മർദത്തിന്റെയും ആവശ്യങ്ങളുടെയും വീക്ഷണത്തിൽ വേല ലളിതമാക്കുന്നതിനുള്ള മാറ്റങ്ങൾ വരുത്തേണ്ടതു തീർച്ചയായും അത്യാവശ്യമായിരുന്നു. കൂടാതെ, 1978-ൽ ഭക്ഷണവിതരണത്തിലെ ലളിതമാക്കൽ മൂലം ഐക്യനാടുകളിൽ മാത്രം ആഹാരം പ്രദാനം ചെയ്യുന്നതിന് പരിപാടിയുടെ സമയത്തു കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്ന 70,000-ത്തിലധികം സഹോദരീസഹോദരൻമാർക്ക് പരിപാടി ശ്രദ്ധിക്കാൻ കഴിഞ്ഞു. 1987-ൽ കൺവെൻഷനിലെ ഭക്ഷണവിതരണം സംബന്ധിച്ച് കൂടുതലായ ലളിതമാക്കൽ പരിപാടികൾ നടപ്പിലാക്കി. അതിനടുത്ത സേവനവർഷത്തിൽ ആ രാജ്യത്തെ സമ്മേളന ഹാളുകളിലും. ഈ വർഷം മുതൽ ആ രാജ്യത്തെ കൺവെൻഷനുകളിലും സമ്മേളനങ്ങളിലും യാതൊരു ഭക്ഷണവും പ്രദാനം ചെയ്യുന്നതല്ല. ഇവ പ്രയോജനകരമായ പരിഷ്കാരങ്ങളാണെന്നു തെളിഞ്ഞിരിക്കുന്നു. ജോലിക്കാർക്ക് കൂടുതലായി പരിപാടികൾ ശ്രദ്ധിക്കുന്നതിനും ആസ്വദിക്കുന്നതിനും സാധ്യമാക്കിക്കൊണ്ട് ഇവ ജോലി എളുപ്പമാക്കുകയും കൺവെൻഷന്റെ ആത്മീയ വശങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകാൻ അനുവദിക്കുകയും ചെയ്യുന്നു. (ആവ. 31:12) വർഷങ്ങളായി വിശ്വസ്തതയോടെ സേവിച്ചിരിക്കുന്ന നമ്മുടെയിടയിലെ വിശ്വസ്തരായവർ ഈ പുരോഗതികൾ നന്നായി ഓർക്കുന്നു. ലഭിച്ച മാർഗനിർദേശങ്ങൾക്കുവേണ്ടി അവർ തങ്ങളുടെ വിലമതിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വേല കുറയ്ക്കുന്നതിനും ആത്മീയ പരിപാടിയിൽനിന്നു പൂർണമായി പ്രയോജനം അനുഭവിക്കുന്നതിന് കൂടുതൽപേർക്കു സാധ്യമാക്കുന്നതിനും കഴിയത്തക്കവണ്ണം സമാനമായ മാറ്റങ്ങൾ ഈ രാജ്യത്തു വരുത്താൻ കഴിയുമോ?
7 പ്രതീക്ഷിച്ച മാറ്റങ്ങൾ: കഴിഞ്ഞ വർഷങ്ങളിൽ ലളിതമായ ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്ത മറ്റു രാജ്യങ്ങളിൽ താരതമ്യേന “അല്പമേ” വാസ്തവത്തിൽ ‘വേണ്ടിയിരുന്നുള്ളു’ എന്നു കണ്ടെത്തി. (താരതമ്യം ചെയ്യുക: ലൂക്കൊസ് 10:38-42) ഹാജരാകുന്നവർക്കു വിപുലമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നത് വളരെയധികം സാമാനങ്ങളെയും ജോലിയെയും കുറിക്കുന്നു. കൂടാതെ വിലപിടിപ്പുള്ള ഉപകരണങ്ങൾ വാടകയ്ക്കെടുക്കുകയോ വിലയ്ക്കു വാങ്ങുകയോ പിന്നീട് സർക്കിട്ടുകൾ അവ പരിരക്ഷിക്കുകയോ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുകയോ ചെയ്യേണ്ടതാവശ്യമാക്കുന്നു. അപ്പോഴും കാര്യാദികൾ സംഘടിപ്പിക്കുന്നതിനും അവയെ പിന്തുണക്കുന്നതിനും വളരെയധികം സ്വമേധയാ സേവകരുടെ ആവശ്യം ഉണ്ട്. ഭക്ഷണം കുറേ സമയത്തേക്കെങ്കിലും സൂക്ഷിച്ചുവെക്കേണ്ടതുണ്ട്. ഭക്ഷണശാലയിൽനിന്ന് എത്രപേർ ആഹാരം വാങ്ങുമെന്നു കണക്കാക്കുക മിക്കവാറും അസാധ്യമാണ്. അതുകൊണ്ട് ചില സന്ദർഭങ്ങളിൽ ഭക്ഷണം തികയുന്നില്ല, കുറവു നികത്താൻ സഹോദരങ്ങൾ സജ്ജരുമല്ല, അല്ലെങ്കിൽ ഭക്ഷണം മിച്ചം വരുന്നു. ഇതെല്ലാം സൊസൈറ്റിക്ക് വളരെയധികം നഷ്ടം വരുത്തിയിട്ടുണ്ട്. സർക്കിട്ടുകൾക്കു സ്വന്തമായി പാചക സാമഗ്രികൾ ഉള്ളിടത്ത് അവ കേടുപോക്കുകയും സൂക്ഷിച്ചു വെക്കുകയും ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നതു ജോലിയും സമയവും ചെലവും ആവശ്യമാക്കുന്നു. ലളിതമാക്കലിലൂടെ ഈ ജോലികളെല്ലാം ഒഴിവാക്കാം. അനേകം സഹോദരങ്ങൾക്ക് ഈ ജോലികളിൽനിന്ന് ഒഴിവും ലഭിക്കുന്നു.
8 സ്വമേധയാ സേവകരായി സേവിച്ചവരുടെ ഈ ബന്ധപ്പെട്ട മണ്ഡലങ്ങളിലുള്ള സ്വമനസ്സാലെയുള്ള സേവനം അമൂല്യമായിരുന്നിട്ടുണ്ട്. അത് വളരെയധികം വിലമതിക്കപ്പെട്ടിട്ടുമുണ്ട്. എന്നിരുന്നാലും, ഈ ലളിതമാക്കൽ മുഖാന്തരം, സാമഗ്രികൾ സൂക്ഷിക്കുന്നതിനും വാങ്ങുന്നതിനും തയ്യാറാക്കുന്നതിനും ആഹാരം പാചകം ചെയ്തു വിളമ്പുന്നതിനും പ്രവർത്തിച്ചിരുന്ന നൂറുകണക്കിനു സഹോദരീസഹോദരൻമാർക്ക് തങ്ങളുടെ സമയം കൺവെൻഷനുകളിൽ കൂടുതലായ സഹവാസം ആസ്വദിക്കുന്നതുൾപ്പെടെ മറ്റ് അത്യാവശ്യ രാജ്യ അനുധാവനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ഭക്ഷണശാലയിൽ സേവിച്ചുകൊണ്ടിരുന്ന അനേകം സ്വമേധയാ സേവകർക്ക് ഇപ്പോൾ അറ്റൻഡൻറ്സ്, ശുചീകരണം തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളിൽ സഹായിക്കാൻ കഴിയും. ഇത് എല്ലാവരുടെയും ഭാരം കുറയ്ക്കും. ഭക്ഷണശാലയിൽ പ്രവർത്തിച്ചിരുന്ന പലരുടെയും കാര്യത്തിൽ സത്യമായിരുന്നതുപോലെ രാത്രി വളരെ വൈകിയോ അതിരാവിലെയോ പരിപാടിയുടെ സമയത്തോ അവർ ജോലി ചെയ്യേണ്ടതില്ല.
9 ക്രമീകരണങ്ങളെ പിന്തുണക്കൽ: ഭക്ഷണവിതരണം ഉൾപ്പടെ കഴിഞ്ഞ വർഷങ്ങളിൽ കൺവെൻഷൻ ക്രമീകരണങ്ങൾക്കു സഹോദരീസഹോദരൻമാരായ നിങ്ങൾ “മുഴു ഹൃദയത്തോടെ” നൽകിയ നല്ല പിന്തുണയെ സൊസൈറ്റി വളരെ വിലമതിക്കുന്നു. (1 ദിന. 29:9, NW) ഇതു പലവിധങ്ങളിലും സഹായിച്ചിട്ടുണ്ട്. ഇതു നല്ല കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുന്നതും കൺവെൻഷൻ ചെലവുകൾ വഹിക്കുന്നതും സാധ്യമാക്കി. ഇതു ഹാജരാകുന്നവർക്ക് ഉച്ചയ്ക്കത്തെ ചുരുങ്ങിയ ഇടവേളകളിൽ കൺവെൻഷൻ സ്ഥലത്തുതന്നെ ആയിരിക്കുന്നതിനും സൗകര്യപ്രദമായി ആഹാരം വാങ്ങുന്നതിനും ക്ഷീണം തീർക്കുന്നതിനും എന്നിട്ട് ആത്മീയ പരിപാടിക്കുവേണ്ടി സന്നിഹിതരാകുന്നതിനും സാധ്യമാക്കിയിട്ടുണ്ട്. ഈ കരുതലുകൾക്കുവേണ്ടി സംഭാവന ചെയ്യുന്നതിനു സഹോദരൻമാർ പ്രകടമാക്കിയിരിക്കുന്ന ഔദാര്യവും പിന്തുണയും തുടരുമെന്നതിൽ സംശയമില്ല. ഇത് ഒരു പ്രായോഗിക വിധത്തിലുള്ള അവരുടെ വിലമതിപ്പിൻ പ്രകടനമായിരുന്നിട്ടുണ്ട്.—സദൃ. 11:25; ലൂക്കൊ. 16:9.
10 നിങ്ങളുടെ ആഹാരാവശ്യങ്ങൾക്കു വേണ്ടി കരുതൽ: ഈ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഉച്ചയ്ക്കത്തെ ഇടവേളയിൽ വ്യക്തികൾക്കും കുടുംബക്കൂട്ടങ്ങൾക്കും തങ്ങളുടെ ഭൗതിക പോഷണത്തിനുവേണ്ടി ആവശ്യമായ എന്തെങ്കിലും കരുതേണ്ടതുണ്ടായിരിക്കാം. ആത്മീയ പരിപാടിയുടെ മെച്ചപ്പെട്ട പ്രയോജനങ്ങളെ നാം അങ്ങേയറ്റം വിലമതിക്കുന്നു. ഭൗതിക ഭക്ഷണത്തിനു കണക്കിൽ കവിഞ്ഞ പ്രാധാന്യം നൽകുന്നതു ബുദ്ധിയായിരിക്കില്ല. ഈ കാര്യത്തിൽ ഓരോരുത്തരും “കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്തുന്നതു” മർമപ്രധാനമാണ്. (ഫിലി. 1:9, 10എ, NW) പോളണ്ടിലെയും റഷ്യയിലെയും ഉക്രെയിനിലെയും അതുപോലെ മറ്റു സ്ഥലങ്ങളിലെയും യഹോവയുടെ സാക്ഷികളുടെ അടുത്തകാലത്തെ വലിയ കൺവെൻഷനുകൾ ഭക്ഷണവിതരണത്തിനുള്ള ക്രമീകരണങ്ങളൊന്നും ഇല്ലാതെതന്നെ വളരെ വിജയപ്രദമായിരുന്നിട്ടുണ്ട്. കൂടാതെ, ഈ രാജ്യത്തെ തന്നെ ചില സർക്കിട്ടുകൾ ഊണു വിളമ്പാതെ വെറും ലഘുഭക്ഷണം മാത്രം നൽകിക്കൊണ്ട് തങ്ങളുടെ സർക്കിട്ട് സമ്മേളനങ്ങളും പ്രത്യേക സമ്മേളന ദിനങ്ങളും നടത്തിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ ഹാജരായവർ തങ്ങളുടെ ഉച്ചഭക്ഷണം കൊണ്ടുവന്നു. സാൻഡ്വിച്ചുകൾ, പുഴുങ്ങിയ മുട്ടകൾ, പഴവർഗങ്ങൾ തുടങ്ങിയ ലഘുഭക്ഷണം ലഭ്യമായിരിക്കും, പലരെ സംബന്ധിച്ചും ഇതു മതിതാനും. മറ്റു ചിലർ കുറച്ചുകൂടി കട്ടിയായ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിച്ചേക്കാം. ലഘുവായ ഒരു ഉച്ചയൂണ് കൊണ്ടുവരുന്നപക്ഷം അത് കൂടുതൽ ജാഗ്രതയുള്ള ഒരു മാനസികാവസ്ഥയ്ക്കു സംഭാവന ചെയ്യുകയും ഉച്ചകഴിഞ്ഞത്തെ പരിപാടിയിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതായി അവർ കണ്ടെത്തിയേക്കാം. ഇതിനോടുള്ള ചേർച്ചയിൽ, ആരെങ്കിലും ഭക്ഷണം കൊണ്ടുവരുന്നെങ്കിൽ അതു ലളിതവും പോഷകപ്രദവുമായിരിക്കണം. ഉദാഹരണത്തിന്, യേശു പുരുഷാരത്തെ പോഷിപ്പിച്ചപ്പോൾ അവൻ വെറും രണ്ടു വിഭവങ്ങൾ, അപ്പവും മീനും മാത്രം നൽകി. (മത്താ. 14:16-20; ഇതുകൂടെ കാണുക: ലൂക്കൊസ് 10:42എ.) ഉച്ചയ്ക്കത്തെ ചുരുങ്ങിയ ഇടവേളകളുടെയും നാം ഉപയോഗിക്കുന്ന സൗകര്യങ്ങളുടെയും വീക്ഷണത്തിൽ ഇക്കാര്യത്തിൽ ഉചിതവും പ്രായോഗികവുമായിരിക്കുന്നതെന്ത് എന്നതു സംബന്ധിച്ചു ചില നിർദേശങ്ങൾ നൽകാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.
11 കൺവെൻഷനുകളിൽ ഭക്ഷണവിതരണത്തിനുള്ള ക്രമീകരണങ്ങൾ മേലാൽ ഇല്ലാത്തതിനാൽ നന്നായി ആസൂത്രണം ചെയ്യുന്നെങ്കിൽ ഹാജരാകുന്നവർക്കു തങ്ങളുടെ കുടുംബത്തോടൊപ്പം വീട്ടിലോ സ്ഥലത്തെ ഒരു ഹോട്ടലിലോ തങ്ങളുടെ പ്രഭാത ഭക്ഷണം കഴിക്കാവുന്നതാണ്. തലേ രാത്രിയിൽ ആവശ്യമായ വിശ്രമം ലഭിക്കുന്നതിനാൽ പ്രഭാത ഭക്ഷണത്തിനാവശ്യമായതു വാങ്ങുന്നതിനും മറ്റുള്ളവരോടൊപ്പം കൂടുതൽ സമയം സഹവാസം ആസ്വദിക്കത്തക്കവണ്ണം കൺവെൻഷനു വരുന്നതിനും കഴിയുന്നിടത്തോളം നേരത്തെ ഉണരാൻ നിങ്ങൾക്കു കഴിയും. പുതിയ മാറ്റത്തിന്റെ മറ്റൊരു പ്രയോജനം ഭക്ഷണശാലയിലെ സ്വമേധയാ സേവകർ തങ്ങളുടെ കുടുംബത്തോടൊപ്പം അകത്തു പ്രവേശിക്കുന്നതിന് അത്ര നേരത്തെ ഹാൾ തുറക്കുകയോ ജോലിക്കാരെക്കൊണ്ടു നിറക്കുകയോ ചെയ്യേണ്ടതില്ല എന്നതാണ്. മിക്കപ്പോഴും ഹാജരാകുന്ന എല്ലാവർക്കുംവേണ്ടി കെട്ടിടത്തിന്റെ വാതിലുകൾ രാവിലെ 8:00 മണിക്കു തുറക്കും. പ്രത്യേക ജോലി നിയമനങ്ങളുള്ള ചുരുക്കം ചിലർക്കു നേരത്തെ പ്രവേശിക്കേണ്ടതുള്ളതിനാൽ അവരുടെ കാര്യത്തിൽ ഇതിന് ഒഴികഴിവുണ്ടായിരിക്കും. നേരത്തത്തെപ്പോലെതന്നെ, ഇരിപ്പിടങ്ങൾക്കു വേണ്ടി പരതിക്കൊണ്ട് ആരും തിരക്കുകൂട്ടേണ്ടതില്ല, കാരണം കണക്കാക്കിയിരിക്കുന്ന കൂട്ടത്തിനാവശ്യമായത്ര ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ടായിരിക്കും.
12 ഉച്ചയ്ക്കത്തെ ഇടവേള മുൻ കൺവെൻഷനുകളെ അപേക്ഷിച്ച് അല്പം കുറവായിരിക്കും. എന്നിരുന്നാലും, ലഘുവായി എന്തെങ്കിലും കഴിക്കുന്നതിനും മറ്റുള്ളവരുമായി അല്പം സഹവസിക്കുന്നതിനുമുള്ള അവസരം അപ്പോഴും ഉണ്ടായിരിക്കും. കൺവെൻഷൻ നഗരത്തിലോ അതിനടുത്തോ താമസിക്കുന്നവരും ദിവസവും വീട്ടിൽ പോയിവരുന്നവരുമായ സഹോദരീസഹോദരൻമാർക്ക്, ലഘുഭക്ഷണശാലയിൽനിന്നു ലഭിക്കുന്നതിൽ കൂടുതലോ വ്യത്യസ്തമോ ആയി എന്തെങ്കിലും തങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ഉച്ചയ്ക്കത്തേക്കു കൊണ്ടുവരണമെന്നുണ്ടെങ്കിൽ അതു തയ്യാറാക്കുന്നതിനുള്ള സമയം ഉണ്ടായിരിക്കും. കുട്ടികൾ സ്കൂളിൽ കൊണ്ടുപോകുന്ന ഉച്ചഭക്ഷണം പോലെ എന്തെങ്കിലുമായിരിക്കും അത്. പലരും തങ്ങളുടെ ലൗകിക ജോലിക്കു പോകുമ്പോഴും സമാനമായ ഉച്ചഭക്ഷണം കൊണ്ടുപോകാറുണ്ട്.
13 കൺവെൻഷൻ നഗരത്തിനു വെളിയിൽനിന്നു വരുന്നവരെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു വെല്ലുവിളിയായിരിക്കുമെന്നുള്ളതിനു സംശയമില്ല. ഉച്ചഭക്ഷണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടത് ആവശ്യമായിരുന്നേക്കാം. ഉണക്കിയതോ സൂക്ഷിച്ചു വയ്ക്കാവുന്നതോ ആയ ചില സാധനങ്ങൾ തങ്ങളുടെ ആവശ്യം നിറവേറ്റുമെന്നു ചിലർ കണ്ടെത്തിയിട്ടുണ്ട്. ഇതു വീട്ടിൽനിന്നു കൊണ്ടുവരികയും ചെയ്യാം. ഓരോ ദിവസവും ഉച്ചയ്ക്കത്തേക്ക് മറ്റേതെങ്കിലും ഭക്ഷ്യവസ്തുക്കൾ ആവശ്യമാണെങ്കിൽ കൺവെൻഷൻ നഗരത്തിലെ കടയിൽനിന്നു വാങ്ങാൻ കഴിഞ്ഞേക്കും.
14 പാചകത്തിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യാത്തപക്ഷം ദയവായി ഹോട്ടൽ മുറികളിൽ പാചകം ചെയ്യരുത് എന്ന് ഓർമിപ്പിച്ചുകൊള്ളുന്നു. അങ്ങനെ ചെയ്യുന്നത് അപകടകരവും ചിലപ്പോൾ നിയമവിരുദ്ധവും ആണ്. അത് കറയോ എണ്ണയോ കൊണ്ട് മുറിയിലെ ഉപകരണങ്ങളെ നശിപ്പിക്കുകയും ചെയ്തേക്കാം. ദിവസങ്ങളോളം മുറിയിൽനിന്നു കളയാൻ പ്രയാസമുള്ള ഗന്ധവും ഇതുളവാക്കുന്നു. ഇത് വിപുലമായ ശുചീകരണത്തിന്റെ ചെലവും ജോലിയും കൂടാതെ ആ മുറി വീണ്ടും വാടകയ്ക്കു കൊടുക്കുക ഹോട്ടലുകാർക്കു പ്രയാസമാക്കുന്നു. അതുകൊണ്ടാണു വീട്ടിൽനിന്നു കൊണ്ടുവരുന്നതിനെപ്പറ്റിയോ അല്ലെങ്കിൽ കൺവെൻഷന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ദിവസംവരെയെങ്കിലും ഉപയോഗിക്കത്തക്കവണ്ണം കേടുവരാതെ ഇരിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിനെപ്പറ്റിയോ ചിന്തിക്കുന്നതു ബുദ്ധിയായിരിക്കുന്നത്. കൺവെൻഷൻ സ്ഥലത്തു കൊണ്ടുവരാൻ തക്കവണ്ണം രാവിലെ തന്നെ ലഘുവായ, ഒലിക്കുകയില്ലാത്ത എന്തെങ്കിലും ഉച്ചഭക്ഷണം പൊതിഞ്ഞു തരുന്ന റസ്റ്ററന്റുകളും കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം. ഇത്തരം ഭക്ഷണപ്പൊതികൾ വാങ്ങുന്നതിനാൽ ഹോട്ടൽ മുറികളിൽ ഭക്ഷണം പാചകം ചെയ്യുന്നത് ഒഴിവാക്കാം.
15 കൺവെൻഷൻ സമയത്ത് ആ സ്ഥലം ഒരു വലിയ രാജ്യഹാൾ പോലെ ആകുന്നതിനാൽ ഉച്ചയ്ക്കത്തെ ഇടവേളയിൽ ഉല്ലാസവേളയിലേതുപോലുള്ള ഒരന്തരീക്ഷം വളർത്തിയെടുക്കുന്നത് ഒഴിവാക്കുന്നതും ബുദ്ധിയായിരിക്കും. രാജ്യഹാളിൽ യോഗസമയത്തു നാം ഭക്ഷണം കഴിക്കുകയില്ലാത്തതുപോലെ കൺവെൻഷൻ പരിപാടികൾക്കിടയിലും നാം തിന്നുകയും കുടിക്കുകയും ചെയ്യില്ല. ഭക്ഷണംകൊണ്ടുപോകാനുള്ള വലിയ പാത്രങ്ങൾ ഓഡിറ്റോറിയത്തിലേക്കു കൊണ്ടുവരുന്നതു ബുദ്ധിയായിരിക്കില്ല. അതിന് അപകടങ്ങൾ സൃഷ്ടിക്കാൻ കഴിയും. അവ ഓഡിറ്റോറിയത്തിന്റെ ഇടനാഴിയിലോ സീറ്റുകളിലോ വയ്ക്കാനും സാധ്യമല്ല. ഒരുപക്ഷേ ഉച്ചയ്ക്കത്തേക്കുള്ള ലഘുവായ ഭക്ഷണത്തിനുവേണ്ടി പ്ലാസ്റ്റിക് സഞ്ചികളോ പൊതികളോ ആയിരിക്കും കൂടുതൽ മെച്ചം. ആവശ്യമെങ്കിൽ, സീറ്റിലല്ല, സീറ്റിനടിയിൽ വെയ്ക്കാവുന്ന ചെറിയ ചോറ്റുപാത്രമോ പ്ലാസ്റ്റിക് പാത്രങ്ങളോ ഉപയോഗിക്കാവുന്നതാണ്.
16 കൺവെൻഷൻ സ്ഥലത്തേക്കു നാം കൊണ്ടുവരുന്ന പാത്രങ്ങൾ ഏതു തരമാണെന്നതു സംബന്ധിച്ചും ജാഗ്രതപുലർത്തണം. ഏതുതരം ചില്ലു പാത്രങ്ങളും അപകടകരമായിരുന്നേക്കാം. ചില സ്ഥലത്ത് അത്തരം സാധനങ്ങളുടെ ഉപയോഗംതന്നെ നിരോധിക്കുന്നു. അതുകൊണ്ട് ചില്ലുപാത്രങ്ങളോ കുപ്പികളോ കൊണ്ടുവരാതിരിക്കാൻ ഞങ്ങൾ അപേക്ഷിക്കുന്നു.
17 കൂടുതലായ പ്രയോജനങ്ങൾ: ഇത്തരം പരിഷ്കരിച്ച ക്രമീകരണങ്ങളുടെ ജ്ഞാനം വാസ്തവത്തിൽ നമുക്കു കാണാൻ കഴിയും. ആത്മീയ പ്രയോജനങ്ങൾ ലഭിക്കുന്നതിൽ പൂർണ ശ്രദ്ധ നൽകാൻ എല്ലാവർക്കും സാധ്യമായിരിക്കും. അതാണ് നമ്മുടെ കൂടിവരവുകളുടെ യഥാർഥ ഉദ്ദേശ്യം. ഈ പ്രയോജനങ്ങൾ നാം ആസ്വദിക്കുന്ന സഹവാസത്തിലും പരിപാടിയിൽ തന്നെയും പ്രദാനം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഉച്ചയ്ക്കത്തെ ഇടവേളയിൽ ഭക്ഷണം അന്വേഷിച്ചു പോകുന്നതിനെക്കാൾ, ലഘുഭക്ഷണശാലയിൽനിന്നു ലഭിക്കുന്നതു മതിയാകയില്ല എന്നു തോന്നുന്ന പക്ഷം, എന്തെങ്കിലും കൂടെ കൊണ്ടുവരുന്നത് എത്ര പ്രയോജനകരമായിരിക്കും. ഇത് നമ്മുടെ സഹോദരീസഹോദരൻമാരോടൊത്തു സഹവാസം ആസ്വദിക്കുന്നതും ഉച്ചകഴിഞ്ഞത്തെ ഏതെങ്കിലും പരിപാടി നഷ്ടപ്പെടാതിരിക്കുന്നതും സാധ്യമാക്കും.
18 ഉച്ചകഴിഞ്ഞത്തെ പരിപാടികൾ ശ്രദ്ധിച്ച് ആത്മീയമായി നവോൻമേഷം കൈവരിച്ചശേഷം സ്ഥലത്തെ ഹോട്ടലുകളിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കട്ടിയായ ആഹാരം കഴിക്കുമ്പോൾ തങ്ങളുടെ ക്രിസ്തീയ സഹവാസവും പഠിച്ച നല്ല കാര്യങ്ങളെക്കുറിച്ചുള്ള സംഭാഷണവും തുടരുന്നതു ചിലർ ആസ്വദിച്ചേക്കാം. മറ്റു ചിലർ ഹോട്ടലിൽനിന്നോ കടയിൽനിന്നോ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൊണ്ടു പോയേക്കാം. വീട്ടിലേക്കു മടങ്ങിപ്പോകുന്നവർ, സാധാരണ ലൗകിക ജോലിയിലോ വയൽസേവനത്തിലോ ചെലവഴിക്കുന്ന മറ്റു ദിവസങ്ങളിൽ ചെയ്യാറുള്ളതുപോലെ അത്താഴം അവിടെ കഴിക്കാൻ തീരുമാനിച്ചേക്കാം.
19 പുതിയ പ്രസിദ്ധീകരണങ്ങളും നല്ല പഠിപ്പിക്കലുകളും പ്രായോഗിക ബുദ്ധ്യുപദേശങ്ങളും ലഭിക്കുന്ന ഈ സമ്മേളനങ്ങളിലെയും കൺവെൻഷനുകളിലെയും ആത്മീയ വിരുന്നു നാം സത്യമായും ആസ്വദിക്കുന്നു. ദൈവത്തിന്റെ സമ്മേളിതരായ ജനത്തോടൊത്ത് ആയിരിക്കുന്നതിന്റെ സന്തോഷത്തോടൊപ്പം ഈ അനുഗ്രഹങ്ങളാണ് എല്ലാവരും ഓർമിക്കുന്നത്. സദൃശവാക്യങ്ങൾ 10:22 (NW) പറയുന്നു: “യഹോവയുടെ അനുഗ്രഹം—അതാണു സമ്പത്തുണ്ടാക്കുന്നത്, അവൻ അതിനോടു വേദന ഒട്ടും കൂട്ടുന്നില്ല.” യഹോവയുടെ ജനമെന്നനിലയിൽ ഭൗതികാവശ്യങ്ങൾക്കോ സുഖത്തിനോ വേണ്ടിയല്ല നാം കൺവെൻഷനുകൾക്കു ഹാജരാകുന്നത് എന്നതാണ് അതിനു കാരണം. ഒരു ആത്മീയവിധത്തിൽ സാധ്യമായ മഹത്തായ പ്രയോജനങ്ങൾ നേടുക എന്ന മുഖ്യ താത്പര്യത്തോടെയാണു നാം കൂടിവരുന്നത്. നാം പ്രകടമാക്കുന്ന മനോഭാവത്തിനു യഹോവ നമുക്കു സമൃദ്ധമായി പ്രതിഫലം തരുന്നു.—1 തിമൊ. 6:6-8; എബ്രാ. 11:6.
20 പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഈ അവസരങ്ങൾ ആത്മീയ കൊയ്ത്തിന്റെ പുരോഗതിയെക്കുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നു. (യോഹ. 4:35, 36) യെശയ്യാവു 54-ാം അധ്യായത്തിന്റെ പ്രാരംഭ വാക്കുകൾ സന്തുഷ്ടകരമായ വർധനവിനുവേണ്ടി ഒരുങ്ങാൻ യഹോവയുടെ ഭാര്യാസമാന സ്ഥാപനത്തെ ക്ഷണിക്കുന്നു. കൂടുതലായ വളർച്ചയും പുരോഗതിയും പുതുക്കിയ ശക്തിയും സമീപഭാവിയിൽ തന്നെയുണ്ട്. യെശയ്യാവു പ്രവചിച്ചതുപോലെ: ‘നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും.’ ഉദ്വേഗഭരിതമായ ഈ പ്രവചനത്തിന്റെ നിവൃത്തി സത്യാരാധനയുടെ നാം ഇപ്പോൾ കാണുന്ന ശ്രദ്ധേയമായ വികാസത്തിൽ കലാശിച്ചിരിക്കുന്നു.—യെശ. 54:1-4.
21 ഈ ലളിതമാക്കിയ കൺവെൻഷൻ ക്രമീകരണങ്ങൾ വാസ്തവത്തിൽ ഉചിതമായ തീരുമാനത്തിന്റെ ഒരു ഗതിയായിരുന്നുവെന്നു കാണപ്പെടുന്നു. തത്ഫലമായി ഏററവും കുറഞ്ഞ ശ്രദ്ധാശൈഥില്യത്തോടെ എല്ലാവർക്കും തയ്യാറാക്കിയിരിക്കുന്ന ആത്മീയ പരിപാടി ആസ്വദിക്കാൻ കഴിയും. ഇതു കൂടുതലായ വളർച്ചയുടെ കാര്യക്ഷമമായ കൈകാര്യം ചെയ്യൽ സാധ്യമാക്കുന്നതിനാൽ ഇതിൻമേലും യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സന്തോഷകരമായ സഹവാസത്തിന്റെയും ആത്മീയമായ നല്ല കാര്യങ്ങളുടെയും ആസൂത്രിത ദിനങ്ങൾ ആസ്വദിക്കാൻ നമുക്കു കഴിയും. നാം കൂടിവരികയും യഹോവയുടെ മേശയിങ്കൽനിന്നു ഭക്ഷിക്കുകയും ചെയ്യുമ്പോൾ അവൻ നമ്മുടെ എല്ലാ ശ്രമങ്ങളെയും അനുഗ്രഹിക്കട്ടെ എന്നതാണു ഞങ്ങളുടെ ആത്മാർഥമായ പ്രാർഥന.—താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 16:14, 15.
[6-ാം പേജിലെ ചിത്രം]
ലളിതമാക്കിയ ഭക്ഷ്യവിതരണ ക്രമീകരണങ്ങളുടെ പ്രയോജനങ്ങൾ
◼ പരിപാടിയുടെ മുൻപും ഇടയ്ക്കും ശേഷവും ജോലി കുറവ്, കൂടുതൽ സഹവാസം സാധ്യമാക്കുന്നു
◼ സൂക്ഷിക്കാനുള്ള ഭക്ഷ്യ വിതരണ സാമഗ്രികൾ കുറവ്
◼ കൂടുതൽ പേർക്ക് ആത്മീയ പരിപാടികൾക്കു പൂർണ ശ്രദ്ധ നൽകാൻ സാധിക്കുന്നു
◼ മറ്റു ഡിപ്പാർട്ടുമെന്റുകളിൽ സേവിക്കാൻ കൂടുതൽ സ്വമേധയാ സേവകർ ലഭ്യം
◼ മറ്റു ദിവ്യാധിപത്യ അനുധാവനങ്ങൾക്കു കൂടുതൽ സമയം ലഭ്യം
ആഗ്രഹിക്കുന്നെങ്കിൽ ഉച്ചയ്ക്കത്തേക്കു കൊണ്ടുവരുന്നതിനു നിർദേശിക്കപ്പെട്ടിരിക്കുന്ന സാധനങ്ങൾ
◼ ലഘുവും ലളിതവും പോഷകമൂല്യമുള്ളതുമായ ഉച്ചഭക്ഷണ ഇനങ്ങൾ
◼ ചപ്പാത്തിയോ പറോട്ടയോ പച്ചക്കറി മെഴുക്കുപിരട്ടിയുടെ കൂടെ
◼ ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, മൊരിച്ച സാധനങ്ങൾ, പഴവർഗങ്ങൾ
◼ ഹാജരാകുന്നവർക്ക് ചോറും പച്ചക്കറികളും കഴിക്കാൻ സൗകര്യമുള്ളിടത്ത് അവയും കൊണ്ടുവരാവുന്നതാണ്
കൺവെൻഷൻ സ്ഥലത്തു കൊണ്ടുവരാൻ പാടില്ല
◼ ലഹരിപാനീയങ്ങൾ
◼ ചില്ലു പാത്രങ്ങളോ കുപ്പികളോ
◼ കുടുംബത്തിനു മൊത്തം ഭക്ഷണം കൊണ്ടുപോകാനുള്ള വലിയ പാത്രങ്ങൾ
സസ്യേതര ഭക്ഷണങ്ങൾ കൊണ്ടുവരുന്നതു സംബന്ധിച്ചു ജാഗ്രത പുലർത്തുക. പല ഹാളുകളും അവയുടെ പരിസരത്ത് അവ ഉപയോഗിക്കുന്നതു നിരോധിക്കുന്നു. സംശയം ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണു സുരക്ഷിതം.
[2-ാം പേജിലെ ചിത്രം]
1995-96-ലെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആസ്ഥാനങ്ങളുടെ മേൽവിലാസങ്ങൾ
CITY DATES LANG. ADDRESSES
1. Mapusa (Goa) Oct. 20-22 KT/E Stan Fernandes, 177/2A, Fernandes Vaddo, Siolim, Bardez, GOA 403517
2. New Delhi Oct. 27-29 HI/E Joseph Yep,68 Pocket-B, Sector I, DDA SFS Flats, Sarita Vihar, New Delhi,UT 110044
3. Shimoga Nov. 10-12 KA Jacob Susai, Kingdom Hall, Pension Mohalla, Shimoga, KAR 577 202
4. Bombay Nov. 17-19 HI Felix Dias, P.O. Bag 17723, Borivli (W), Bombay, MAH 400 092
5. Bombay Nov. 24-26 E P. Soans, The Watchtower, G-37, 15th Road, Santa Cruz West, Bombay, MAH 400 054
6. Bangalore Nov. 24-26 TL/E S. T. Solomon, 32 Ramakrishnappa Road, Cox Town, Bangalore, KAR 560 005
7. Pune Dec. 1-3 MR/E N. Tarapore, 601 Airy Apts, 878 Bootee Street, Pune, MAH 411 001
8. Vijayawada Dec. 1-3 TU/E R. P. Wilson, 54-14/8/45 Bharathi Nagar, Vijayawada, AP 520 008
9. Anand Dec. 8-10 GU J. A. Parmar, Crescent Villa, Garden Society, Bhalej Road, Anand, GUJ 388 001
10. Coimbatore Dec. 8-10 TL D. P. Chellappa, c/o Sanjay Peters, 4C/9, Lakshmipuram, Ganapathy, Coimbatore, TN 641 006
11. Guwahati Dec. 15-17 AE/E A.J. Philip, Kingdom Hall, Gandhi Basti, Silpukhuri, Guwahati, Assam 781 003
12. Calcutta Dec. 22-24 BE/E/HI A. Lucas, Kingdom Hall, 5/1 Pearl Road, Beck Bagan, Calcutta, WB 700 017
13. Port Blair Dec. 22-24 HI T.S. Abraham, Kingdom Hall, Shadipur P.O., Port Blair, A&N 744 106
14. Madras Dec. 29-31 TL/E D. Caleb, 53 Metha Nagar, Madhavaram Milk Colony, Madras, TN 600 051
15. Kottayam Dec. 29-31 MY G. Thomas, VIII/II, Watch Tower Property, Mariyathuruthu P.O., Kottayam, KER 686 027
16. Calicut Jan. 5-7 MY K. A. Francis, Shalohm, Thalakkulathur P.O., Calicut, KER 673 317