നിങ്ങളുടെ ശുശ്രൂഷ നിങ്ങൾ സമഗ്രമായി നിറവേറ്റുന്നുവോ?
1 ആളുകളോട് ‘സമഗ്രമായി സാക്ഷീകരിച്ചുകൊണ്ട്’ യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ ശുശ്രൂഷ നിറവേറ്റിയെന്ന് പ്രവൃത്തികളുടെ പുസ്തകം നമ്മോടു പറയുന്നു. (പ്രവൃ. 2:40; 8:25; 28:23; NW) അപ്പൊസ്തലനായ പൗലൊസിന്റെ ലക്ഷ്യം തീർച്ചയായും അതായിരുന്നു. (പ്രവൃ. 20:24) സുവാർത്തയുടെ ഒരു ശുശ്രൂഷകനെന്ന നിലയിൽ നിങ്ങളുടെ ലക്ഷ്യവും അതുതന്നെയല്ലേ? നിങ്ങൾക്ക് അത് എങ്ങനെ നിറവേറ്റാനാകും?
2 നിങ്ങളുടെ അവതരണം തയ്യാറാകുക: ശുശ്രൂഷയിൽ ഫലകരമായി സാക്ഷീകരിക്കുന്നതിന് തയ്യാറാകൽ സുപ്രധാനമാണ്. മാസികകൾ സമർപ്പിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. കാരണം അവയിലെ വിഷയങ്ങൾ മാറിമാറി വരുന്നതാണല്ലോ. കൂടുതൽ ഫലപ്രദരായിരിക്കുന്നതിനു നമ്മെ സഹായിക്കാൻ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തിൽ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്. ഇടത്തു വശത്തുള്ള കോളത്തിൽ കാണുന്ന ഈ പംക്തിയിൽ ഏറ്റവും പുതിയ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കുമായുള്ള മാതൃകാ അവതരണങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. അനേകർക്ക് ആകർഷകമായിരിക്കുന്ന കാലോചിതമായ ഒരു വിഷയം ഓരോ ലക്കത്തിൽനിന്നും വിശേഷവത്കരിച്ചിരിക്കും. ഈ ഹ്രസ്വ അവതരണങ്ങൾ നിങ്ങൾക്ക് എങ്ങനെ വികസിപ്പിക്കാനാകും?
3 നിങ്ങളുടെ പ്രദേശത്ത് ഏറ്റവും ഫലകരമായിരിക്കും എന്നു തോന്നുന്ന ഒരു നിർദേശം തിരഞ്ഞെടുക്കുക. വിശേഷവത്കരിച്ചിരിക്കുന്ന ലേഖനം ശ്രദ്ധാപൂർവം വായിക്കുക, താത്പര്യം ഉണർത്താൻ സാധ്യതയുള്ള പ്രത്യേക ആശയങ്ങൾക്കു ശ്രദ്ധ കൊടുക്കുക. ചർച്ച ചെയ്യുന്ന വിഷയത്തോടു ബന്ധപ്പെട്ട് വീട്ടുകാരനെ വായിച്ചു കേൾപ്പിക്കാൻ സാധിച്ചേക്കാവുന്ന ഒരു തിരുവെഴുത്തു മാസികയിൽനിന്നു കണ്ടുപിടിക്കുക. മാസിക വായിക്കാൻ കേൾവിക്കാരനെ പ്രോത്സാഹിപ്പിക്കുന്ന ഹ്രസ്വമായ ഒരു ഉപസംഹാരവും ഉചിതമെങ്കിൽ, ആഗ്രഹിക്കുന്നപക്ഷം അയാൾക്ക് യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്ക്കു സംഭാവന ചെയ്യാൻ കഴിയുമെന്ന ഹ്രസ്വമായ ഒരു പ്രസ്താവനയും ഉൾപ്പെടുത്തുക. ഇനി, നിങ്ങളുടെ അവതരണം പരിശീലിക്കുക.
4 ബൈബിൾ ഉപയോഗിക്കാൻ ആസൂത്രണം ചെയ്യുക: നന്നായി ആസൂത്രണം ചെയ്യുന്നപക്ഷം മിക്കപ്പോഴും നിങ്ങളുടെ അവതരണത്തിൽ ഒരു തിരുവെഴുത്ത് ഉൾപ്പെടുത്താൻ കഴിയും. അതിന് ആദ്യംതന്നെ, നമ്മുടെ പ്രദേശത്തെ ആളുകളുടെ ഭാഷകളിലുള്ള സമ്പൂർണ ബൈബിൾ നാം കൂടെ കൊണ്ടുപോകുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ബൈബിൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് പ്രാദേശികമായി ആളുകൾക്ക് മുൻവിധിയൊന്നും ഇല്ലെങ്കിൽ സംഭാഷണം ആരംഭിക്കുന്നതിന് അത് ഉപയോഗിക്കാൻ കഴിയും. സൗഹാർദപരമായ ഒരു അഭിവാദനത്തിനു ശേഷം നമുക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼ “. . . ഇതു വിശ്വസിക്കുന്നുണ്ടോ എന്ന് ഞങ്ങൾ ആളുകളോടു ചോദിക്കുകയാണ്.” ഉല്പത്തി 1:1 വായിക്കുക, എന്നിട്ട് ചോദിക്കുക: “ഈ പ്രസ്താവനയോടു നിങ്ങൾ യോജിക്കുന്നുണ്ടോ?” ആ വ്യക്തി യോജിക്കുന്നെങ്കിൽ ഇങ്ങനെ പറയുക: “ഞാനും അതിനോടു യോജിക്കുന്നു. എന്നിരുന്നാലും, ദൈവമാണ് സകലവും സൃഷ്ടിച്ചതെങ്കിൽ ദുഷ്ടതയ്ക്ക് ഉത്തരവാദിയും അവനാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിച്ച ശേഷം സഭാപ്രസംഗി 7:29 വായിക്കുക. തുടർന്ന് പരിജ്ഞാനം പുസ്തകത്തിന്റെ 71-ാം പേജിലെ 2-ാം ഖണ്ഡിക വായിക്കുക. പുസ്തകം വായിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. എന്നാൽ ഉല്പത്തി 1:1-ലെ പ്രസ്താവനയോട് വീട്ടുകാരൻ യോജിക്കുന്നില്ലെങ്കിൽ സൃഷ്ടി പുസ്തകം പരിശോധിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.
5 എല്ലാ താത്പര്യക്കാരുടെയും അടുക്കൽ മടങ്ങിച്ചെല്ലുക: കണ്ടുമുട്ടിയ എല്ലാ താത്പര്യക്കാരുടെയും അടുക്കൽ മടങ്ങിച്ചെല്ലുന്നില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ശുശ്രൂഷ സമഗ്രമായി നിറവേറ്റാനാകില്ല. വീട്ടുകാരൻ മാസികകളോ മറ്റു സാഹിത്യങ്ങളോ സ്വീകരിച്ചാലും ഇല്ലെങ്കിലും, നല്ല ഒരു ചർച്ച നടത്താൻ സാധിച്ചെങ്കിൽ, അങ്ങനെയുള്ളവരുടെ പേരും മേൽവിലാസവും കുറിച്ചുവെക്കുക. പെട്ടെന്നുതന്നെ മടങ്ങിച്ചെന്നുകൊണ്ട് വ്യക്തിയുടെ താത്പര്യം വളർത്തിയെടുക്കാൻ കഠിനശ്രമം ചെയ്യുക. ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക.
6 “ഒരു സമഗ്ര സാക്ഷ്യം നൽകാൻ” യേശു കൽപ്പിച്ചിരുന്നു എന്ന് അവന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യർക്ക് അറിയാമായിരുന്നു. (പ്രവൃ. 10:42, NW) അതേ കൽപ്പന നമുക്കും ബാധകമാകുന്നു, കാരണം ശിഷ്യരെ ഉളവാക്കുന്നതിനുള്ള ഏക മാർഗമാണ് അത്. (മത്താ. 28:19, 20) നമ്മുടെ ശുശ്രൂഷ സമഗ്രമായി നിറവേറ്റുന്നതിൽ നമുക്കു നമ്മുടെ പരമാവധി ചെയ്യാം.—2 തിമൊ. 4:5.