മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഒക്ടോ. 8
“ഭാവിയിൽ ആഹാരസാധനങ്ങൾ സമൃദ്ധമായി ഉണ്ടായിരിക്കുമെന്നാണ് നമ്മിൽ മിക്കവരും കരുതുന്നത്. എന്നാൽ ശാസ്ത്രീയ രംഗത്തെ പ്രവർത്തനങ്ങൾ നമ്മുടെ ഭക്ഷ്യശേഖരത്തെ അപകടപ്പെടുത്തിയേക്കാം എന്ന ഉത്കണ്ഠ ഇന്നു നിലവിലുണ്ട്. അത്തരം ചില ഉത്കണ്ഠകളെയും ആ പ്രശ്നത്തിനുള്ള യഥാർഥ പരിഹാരം സംബന്ധിച്ച ബൈബിളിന്റെ പ്രത്യാശയെയും കുറിച്ച് ഈ മാസിക വിവരിക്കുന്നു.”
വീക്ഷാഗോപുരം ഒക്ടോ.15
“മെച്ചപ്പെട്ടതും സന്തുഷ്ടവുമായ ഒരു ലോകം വാർത്തെടുക്കാൻ എന്താണ് ആവശ്യമായിരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കാര്യങ്ങൾ മെച്ചപ്പെടുത്താൻ മനുഷ്യർ പലതരത്തിലുള്ള ഗവൺമെന്റുകൾ പരീക്ഷിച്ചു നോക്കിയിരിക്കുന്നു. എന്നാൽ ഇതു സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം എന്താണെന്നു ശ്രദ്ധിക്കുക. [യിരെമ്യാവു 10:23 വായിക്കുക.] ഈ ലേഖനം ‘ഒരു സന്തുഷ്ട ലോകത്തിന്റെ താക്കോൽ’ എന്താണെന്നു വെളിപ്പെടുത്തുകയും അതു പെട്ടെന്നുതന്നെ എങ്ങനെ സാധ്യമാകുമെന്നു കാണിക്കുകയും ചെയ്യുന്നു.”
ഉണരുക! ഒക്ടോ. 8
“ഒരു ചെറുപ്പക്കാരനെന്ന നിലയിൽ നിങ്ങളെ ഏറ്റവും അധികം ഉത്കണ്ഠപ്പെടുത്തുന്നത് എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] അനേകരും ഭാവിയെയോ പരീക്ഷയെയോ ഒരു ജോലി ലഭിക്കുന്നതിനെയോ കുറിച്ച്, എന്തിന് സുഹൃത്തുക്കളുടെ സ്നേഹം കിട്ടുന്നതിനെ കുറിച്ചു പോലും, ഉത്കണ്ഠപ്പെടുന്നു. എന്നാൽ അത്യധികം ഉത്കണ്ഠ നിങ്ങൾക്കു ദോഷം ചെയ്തേക്കാം. [സദൃശവാക്യങ്ങൾ 12:25 വായിക്കുക.] നമ്മുടെ ജീവിതത്തിലെ സമ്മർദവും ഉത്കണ്ഠകളും ലഘൂകരിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഈ ലക്കം ഉണരുക!യിൽ ഉണ്ട്. അവ പ്രായോഗികമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.”
വീക്ഷാഗോപുരം നവം.1
അസ്വസ്ഥജനകമായ ഒരു വാർത്തയെ കുറിച്ചു പരാമർശിച്ച ശേഷം ചോദിക്കുക: “ആളുകൾ ഇത്തരം ദുഷ്ടതകൾ ചെയ്യുന്നത് എന്തുകൊണ്ടാണ്? ശരിയും തെറ്റും വിവേചിച്ച് അറിയാൻ നമുക്കെല്ലാം കഴിയേണ്ടതാണ്, എന്നാൽ ആളുകൾ മോശമായ കാര്യങ്ങൾ ചെയ്യുന്നതിൽ തുടരുന്നു. എന്തുകൊണ്ട്? [വ്യക്തിയുടെ പ്രതികരണത്തിനു ശേഷം വെളിപ്പാടു 12:9 വായിക്കുക.] നമ്മുടെ മനസ്സാക്ഷി കാത്തുസൂക്ഷിച്ചുകൊണ്ട് നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”