മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഒക്ടോ. 8
“അനേകർ ചന്ദ്രനിലും ചൊവ്വയിലും കോളനികൾ സ്ഥാപിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നുവെന്നിരിക്കെ ദാരിദ്ര്യത്തിൽ കഴിയുന്ന അനേകർക്ക് കൊള്ളാവുന്ന ഒരു കിടപ്പാടംപോലും ഇല്ലാത്തത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് യെശയ്യാവു 65:21, 22 വായിക്കുക.] നമ്മുടെ സ്രഷ്ടാവിന്റെ ഈ വാഗ്ദാനത്തിൽ വിശ്വസിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് ഈ ലക്കം ഉണരുക! വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ഒക്ടോ. 15
“അനേകർ വിദ്യാഭ്യാസത്തെ ജീവിതവിജയത്തിന്റെ താക്കോലായി വീക്ഷിക്കുന്നു. വ്യക്തിത്വം മെച്ചപ്പെടുത്താനും ജീവിതപ്രശ്നങ്ങളെ തരണംചെയ്യാനും ഒരുവനെ സഹായിക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസം ഉണ്ടെന്നു നിങ്ങൾ കരുതുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് റോമർ 12:2 വായിക്കുക.] ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്ന് ഈ മാസിക ചർച്ചചെയ്യുന്നു.”
വീക്ഷാഗോപുരം നവം. 1
“ലോകത്തിലെ അനീതി നിമിത്തം അനേകർ അസ്വസ്ഥരാണ്. ലോകത്തിന് യഥാർഥത്തിൽ മാറ്റംവരുത്താൻ ആർക്കെങ്കിലും കഴിയുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] മാറ്റത്തിനുള്ള തടസ്സങ്ങളെക്കുറിച്ച് ഈ മാസിക ചർച്ചചെയ്യുന്നു. ആ തടസ്സങ്ങളെ ആരു മറികടക്കുമെന്നും യഥാർഥ സമാധാനവും സുരക്ഷിതത്വവുമുള്ള ഒരു ലോകം അവൻ എങ്ങനെ കൊണ്ടുവരുമെന്നും ഇതു കാണിച്ചുതരുന്നു.” സങ്കീർത്തനം 72:12-14 വായിക്കുക.
ഉണരുക! നവം. 8
“മദ്യദുരുപയോഗം അസംഖ്യം പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. മദ്യം ശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഈ മാസിക വ്യക്തമാക്കുന്നു. [7-ാം പേജിലെ ചിത്രം കാണിക്കുക.] മദ്യദുരുപയോഗത്തിൽനിന്ന് ആളുകൾക്ക് എങ്ങനെ മോചനം നേടാമെന്നും മറ്റുള്ളവർക്ക് ഇക്കാര്യത്തിൽ അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നും ഈ ലേഖനങ്ങൾ ചർച്ചചെയ്യുന്നു.”