മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംഒക്ടോ. 15
“ദൈവം സ്വർഗത്തിൽ ആയതിനാൽ അവനെ അടുത്തറിയാനാവില്ല എന്ന് പലരും നിഗമനം ചെയ്യുന്നു. ആകട്ടെ താങ്കൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് യോഹന്നാൻ 17:3 വായിക്കുക.] നമുക്ക് എങ്ങനെ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാനാകുമെന്ന് ഈ മാസിക വിവരിക്കുന്നു.”
ഉണരുക! ഒക്ടോ.
“നമ്മിൽ മിക്കവർക്കും പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായിട്ടുണ്ട്. മരിച്ചുപോയവരെ സഹായിക്കാനായി നമുക്ക് എന്തെങ്കിലും ചെയ്യാനാകുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. കൂടാതെ ആശ്വാസദായകമായ ഈ വാഗ്ദാനത്തെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.” യോഹന്നാൻ 5:28, 29 വായിക്കുക. എന്നിട്ട് 10-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംനവം. 1
“കുട്ടികളെ വളർത്തുന്നതിനോടുള്ള ബന്ധത്തിൽ പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. എന്നാൽ ഇതു സംബന്ധിച്ച് ആശ്രയയോഗ്യമായ ഉപദേശം മാതാപിതാക്കൾക്ക് എവിടെയെങ്കിലും കണ്ടെത്താനാകുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സങ്കീർത്തനം 32:8 വായിക്കുക.] കുട്ടികളെ വളർത്തുന്നതിനെക്കുറിച്ച് ബൈബിൾ നൽകുന്ന പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിൽ വിവരിച്ചിരിക്കുന്നു.”
ഉണരുക! നവം.
“സ്നേഹവാനും നീതിനിഷ്ഠനും ശക്തനുമായ ഒരു ദൈവമുണ്ടെങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] കഷ്ടപ്പാടുകളുടെ കാരണത്തെക്കുറിച്ച് ഈ തിരുവെഴുത്തു പറയുന്നതെന്താണെന്നു കണ്ടോ. [1 യോഹന്നാൻ 5:19 വായിക്കുക.] കഷ്ടപ്പാടുകൾക്ക് അറുതിവരുത്താനായി ദൈവം എന്താണു ചെയ്യുന്നതെന്ന് ഈ മാസിക ബൈബിളിൽനിന്നു വിവരിക്കുന്നു.”