മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഒക്ടോ. 8
“ഫാഷൻ തരംഗങ്ങൾ ഇന്ന് അനേകരുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. വസ്ത്രത്തിനും പുറംമോടിക്കും ആവശ്യത്തിലേറെ പ്രാധാന്യം നൽകപ്പെടുന്നതായി ചിലർക്കു തോന്നുന്നു. താങ്കൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഫാഷൻ സംബന്ധിച്ച് സമനിലയോടെയുള്ള ഒരു കാഴ്ചപ്പാട് ഉണരുക! അവതരിപ്പിക്കുന്നു.” കൊലൊസ്സ്യർ 3:12 വായിക്കുക.
വീക്ഷാഗോപുരം ഒക്ടോ. 15
“നാം അഭിമുഖീകരിക്കുന്ന പല തീരുമാനങ്ങൾക്കും ജീവിതത്തിൽ ദൂരവ്യാപക ഫലങ്ങളുണ്ട്. ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ നമ്മെ എന്തു സഹായിക്കും? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സദൃശവാക്യങ്ങൾ 3:6 വായിക്കുക.] ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ സഹായകമായ അഞ്ചു ബൈബിളധിഷ്ഠിത മാർഗനിർദേശങ്ങൾ വീക്ഷാഗോപുരത്തിന്റെ ഈ ലക്കത്തിലുണ്ട്.”
ഉണരുക! ഒക്ടോ. 8
“താങ്കൾക്കും കുടുംബാംഗങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് താങ്കൾ ആശിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചിട്ട് 11-ാം പേജിലെ ലേഖനം കാണിക്കുക.] ആരോഗ്യം സംരക്ഷിക്കാനുള്ള ആറു വഴികളെ കുറിച്ച് ഉണരുക! ചർച്ച ചെയ്യുന്നു. ‘എനിക്കു ദീനം’ എന്ന് ആരും പറയുകയില്ലാത്ത ഒരു കാലം വരാൻ പോകുന്നുവെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.” യെശയ്യാവു 33:24 വായിക്കുക.
വീക്ഷാഗോപുരം നവം. 1
“നാം എല്ലാവരും എപ്പോഴെങ്കിലുമൊക്കെ വിശ്വാസവഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. ‘എനിക്ക് വിശ്വസിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ?’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സദൃശവാക്യങ്ങൾ 3:5 വായിക്കുക.] നമുക്ക് ദൈവത്തിൽ പൂർണമായി ആശ്രയിക്കാനാകുന്നത് എന്തുകൊണ്ടെന്ന് ഈ മാസിക വിശദീകരിക്കുന്നു. മാത്രമല്ല, വിശ്വാസയോഗ്യർ ആരാണെന്നു നിർണയിക്കാൻ കഴിയുന്ന വിധത്തെ കുറിച്ചും ഇത് വിശദമായി പ്രതിപാദിക്കുന്നു.”