മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഒക്ടോ. 8
“ലോകജനസംഖ്യയിൽ നാലുപേരിൽ ഒരാൾക്കു വീതം ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനസ്സിന്റെ താളം തെറ്റുന്നു എന്നു കണക്കുകൾ കാണിക്കുന്നു. അങ്ങനെയുള്ള ആരെയെങ്കിലും നമ്മിൽ പലർക്കും അറിയാമായിരിക്കും. [ലേഖനം എടുക്കുക.] നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും അത്തരമൊരു സാഹചര്യത്തിലാണെങ്കിൽ എന്തു ചെയ്യാനാകും എന്നതു സംബന്ധിച്ച സഹായകമായ നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.”
വീക്ഷാഗോപുരം ഒക്ടോ. 15
“കയ്യിൽ എത്രയധികം പണം ഉണ്ടോ ജീവിതം അത്രയധികം സംതൃപ്തമായിരിക്കും എന്നാണ് ചിലർ വിശ്വസിക്കുന്നത്. അതു ശരിയാണെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അതിസമ്പന്നനായിരുന്ന ഒരു വ്യക്തി പറഞ്ഞത് എന്താണെന്നു ശ്രദ്ധിക്കുക. [സഭാപ്രസംഗി 5:10 വായിക്കുക.] ഭൗതിക ധനത്തെ വെല്ലുന്ന മൂല്യങ്ങളെ കുറിച്ചാണ് ഈ മാസിക ചർച്ച ചെയ്യുന്നത്.”
ഉണരുക! ഒക്ടോ. 8
“യുവജനങ്ങൾക്കിടയിലെ അമിത കുടി വർധിച്ചുവരുന്ന ഒരു പ്രശ്നമാണെന്നതു നിങ്ങൾക്ക് അറിയാമോ? അത് യുവജനങ്ങളെ ഹാനികരമായ ഫലങ്ങളിൽ കൊണ്ടെത്തിക്കും എന്നതിനോടു താങ്കൾ യോജിക്കുന്നുണ്ടോ? [പ്രതികരണത്തിന് അനുവദിച്ചിട്ട് സദൃശവാക്യങ്ങൾ 20:1 വായിക്കുക.] മദ്യാസക്തി യുവജനങ്ങളെ പല അപകടങ്ങളിലേക്കും തള്ളിവിടുന്നു. മദ്യം ദുരുപയോഗം ചെയ്യാതിരിക്കാൻ അവരെ സഹായിക്കുന്ന വളരെ നല്ല വിവരങ്ങൾ ഈ ലേഖനത്തിലുണ്ട്.”
വീക്ഷാഗോപുരം നവം. 1
“ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാനുഷ നേതാക്കന്മാർ പ്രാപ്തരാണെന്നു പലരും വിശ്വസിക്കുന്നില്ല. ഈ വാക്യങ്ങളിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യം നിവർത്തിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടെന്നു താങ്കൾ കരുതുന്നുണ്ടോ? [സങ്കീർത്തനം 72:7, 12, 16 വായിക്കുക. തുടർന്ന് പ്രതികരിക്കാൻ അനുവദിക്കുക.] മുൻകൂട്ടി പറയപ്പെട്ട ഈ നേതാവ് ആരാണെന്നും അവൻ എന്തെല്ലാം ചെയ്യുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”