മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഒക്ടോ. 8
“അനേകരെ സംബന്ധിച്ചും ഭാവി അനിശ്ചിതത്വം നിറഞ്ഞതാണ്. [സഭാപ്രസംഗി 9:11 വായിക്കുക.] ആശ്രയയോഗ്യമായ മാർഗനിർദേശം എവിടെ കണ്ടെത്താൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ചിലർ സംഖ്യാജ്യോതിഷത്തിലേക്കു തിരിയുന്നു. നിങ്ങളുടെ ഭാവി വെളിപ്പെടുത്താനുള്ള മാർഗമാണോ അത്? ഭാവിയെ കുറിച്ചുള്ള ആശ്രയയോഗ്യമായ വിവരങ്ങൾ എവിടെ കണ്ടെത്താം? ഉണരുക!യുടെ ഈ ലക്കം ഉത്തരം നൽകുന്നു.”
വീക്ഷാഗോപുരം ഒക്ടോ. 15
“ഇന്ന് അനേകം മോശമായ കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന് കുട്ടികളോടോ മറ്റുള്ളവരോടോ നിങ്ങൾ എങ്ങനെ വിശദീകരിക്കും? [പ്രതികരിക്കാൻ അനുവദിക്കുക.] ‘സകലദുഷ്ടതയ്ക്കും പിന്നിൽ ആരാണ്?’ എന്ന ചോദ്യത്തിന് ബൈബിൾ ഉത്തരം നൽകുന്നു. [1 യോഹന്നാൻ 5:19 വായിക്കുക.] ദുഷ്ടനായ ആ വ്യക്തി ആരാണെന്നും നമുക്ക് അവനോട് എതിർത്തുനിൽക്കാവുന്നത് എങ്ങനെയെന്നും മനസ്സിലാക്കാൻ വീക്ഷാഗോപുരത്തിന്റെ ഈ ലക്കം നിങ്ങളെ സഹായിക്കും.”
ഉണരുക! ഒക്ടോ. 8
“പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം സ്വാഭാവികമായും ദൈവത്തോടു പ്രാർഥിക്കാറുണ്ട്. എന്നാൽ ദൈവം അതു കേൾക്കുന്നുണ്ടോ എന്നു താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരണത്തിനു ശേഷം 1 പത്രൊസ് 3:12 വായിക്കുക.] ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെന്നു നാം യഥാർഥമായും ആഗ്രഹിക്കുന്നെങ്കിൽ, അവന്റെ വചനത്തിനു ചേർച്ചയിൽ നാം അവനെ സമീപിക്കേണ്ടത് ആവശ്യമാണ്. [26-ാം പേജിലേക്കു ശ്രദ്ധതിരിക്കുക.] നമ്മുടെ പ്രാർഥനകളോടു ബന്ധപ്പെട്ട ദൈവിക വ്യവസ്ഥകളെ കുറിച്ച് ഈ ലക്കം ഉണരുക! വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം നവം. 1
“മറ്റുള്ളവരുമായി സമാധാനബന്ധത്തിൽ ആയിരിക്കാൻ നമ്മിൽ അനേകരും ശ്രമിക്കുന്നു. എന്നാൽ പറയുന്നതുപോലെ അതത്ര എളുപ്പമല്ല എന്നതിനോടു നിങ്ങൾ യോജിച്ചേക്കാം. [പ്രതികരിക്കാൻ അനുവദിക്കുക.] അതിന്റെ കാരണം എന്താണെന്നു ബൈബിൾ വിശദീകരിക്കുന്നു. [യാക്കോബ് 3:2 വായിക്കുക.] സമാധാനം പുനഃസ്ഥാപിക്കുന്നതിലും നിലനിറുത്തുന്നതിലും ക്ഷമാപണം സുപ്രധാന പങ്കുവഹിച്ചേക്കാവുന്നത് എങ്ങനെയെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.”