മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂൺ 8
“കഴിഞ്ഞ വർഷം മുമ്പെന്നത്തേക്കാളധികം സമാധാനത്തിനു ഭീഷണി നേരിട്ടു. ലോകസമാധാനം കൈവരുത്താൻ മനുഷ്യ ഭരണത്തിനു സാധിക്കുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരണത്തിനു ശേഷം, യെശയ്യാവു 2:4 വായിക്കുക.] ലോകസമാധാനം പെട്ടെന്നുതന്നെ ഒരു യാഥാർഥ്യമായിത്തീരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണം ഉണരുക!യുടെ ഈ ലക്കം വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ജൂൺ 15
“ഇവിടെ പറഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്നങ്ങൾ എന്നെങ്കിലും അവസാനിക്കുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? [ആദ്യ ലേഖനത്തിലെ പ്രാരംഭ ഉദ്ധരണി വായിച്ചിട്ടു പ്രതികരിക്കാൻ അനുവദിക്കുക.] ഇത്തരം പ്രശ്നങ്ങൾ പെട്ടെന്നുതന്നെ അവസാനിക്കുമെന്നു ദൈവത്തിന്റെ നിശ്വസ്ത വചനം നമുക്ക് ഉറപ്പുതരുന്നു. [സങ്കീർത്തനം 72:12-14 വായിക്കുക.] അത് എങ്ങനെ സാധ്യമാകുമെന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.”
ഉണരുക! ജൂൺ 8
“മതത്തിന്റെ പേരിലുള്ള യുദ്ധങ്ങളും നരഹത്യയുമാണു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇത്തരം നരഹത്യയെ ദൈവം അംഗീകരിക്കുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരണത്തിനു ശേഷം മത്തായി 26:52 വായിക്കുക.] ഉണരുക!യുടെ ഈ ലക്കം പ്രസ്തുത ചോദ്യത്തിന് ഉത്തരം നൽകുന്നു.”
വീക്ഷാഗോപുരം ജൂലൈ 1
“ദശലക്ഷക്കണക്കിന് ആളുകൾ ആരാധനയിൽ ബിംബങ്ങളോ പ്രതിരൂപങ്ങളോ ഉപയോഗിക്കുന്നു, എന്നാൽ അങ്ങനെ ചെയ്യുന്നതു തെറ്റാണെന്നു ദശലക്ഷക്കണക്കിനു വരുന്ന മറ്റനേകർ കരുതുന്നു. ഇതു സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണം എന്താണെന്നു താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം, യോഹന്നാൻ 4:24 വായിക്കുക.] ആരാധനയിൽ പ്രതിരൂപങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് എങ്ങനെയെന്നും ബിംബാരാധന സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം എന്തെന്നും ഈ ലേഖനങ്ങളിൽ വിശദീകരിച്ചിരിക്കുന്നു.”