ചോദ്യപ്പെട്ടി
◼ ടെലിഫോണിലൂടെ സാക്ഷീകരിക്കുമ്പോൾ സംഭാവന ക്രമീകരണത്തെ കുറിച്ച് പറയേണ്ടതുണ്ടോ?
വ്യക്തികളെ നേരിൽ കണ്ട് സാക്ഷ്യം നൽകുമ്പോൾ, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേല മുഴുവനായും സ്വമേധയാ സംഭാവനകളാലാണ് പിന്തുണയ്ക്കപ്പെടുന്നത് എന്നും അത്തരം സംഭാവനകൾ സ്വീകരിക്കാൻ നമ്മൾ സന്തോഷമുള്ളവരാണെന്നും പറയുക സാധ്യമായിരുന്നേക്കാം. എന്നിരുന്നാലും, ടെലിഫോണിലൂടെ സാക്ഷീകരിക്കുമ്പോൾ സംഭാവനകളെ കുറിച്ചോ സംഭാവന ക്രമീകരണത്തെ കുറിച്ചോ യാതൊന്നും പരാമർശിക്കരുത്. കാരണം, അത് ടെലിഫോണിലൂടെയുള്ള ഒരുതരം പണാഭ്യർഥനയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷ യാതൊരു പ്രകാരത്തിലും വാണിജ്യപരമല്ല.—2 കൊരി. 2:17, പി.ഒ.സി. ബൈബിൾ.
◼ നാം ടെലിഫോണിലൂടെ സാക്ഷീകരിക്കുമ്പോൾ, യഹോവയുടെ സാക്ഷികൾ മേലാൽ തനിക്ക് ഫോൺചെയ്യരുതെന്ന് ഒരു വ്യക്തി പറയുന്നെങ്കിൽ എന്തു ചെയ്യണം?
ആ വ്യക്തിയുടെ താത്പര്യങ്ങളെ നാം മാനിക്കണം. പ്രസാധകർ ഭാവിയിൽ ആ നമ്പരിൽ വിളിക്കുന്നത് ഒഴിവാക്കാൻ ആ വ്യക്തിയുടെ പേരെഴുതിയ ഒരു കുറിപ്പ്, തീയതി രേഖപ്പെടുത്തി ടെറിട്ടറി എൻവലപ്പിൽ വെക്കണം. ഫോൺ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട ആളുകളുടെ പട്ടിക വർഷത്തിൽ ഒരിക്കൽ പുനഃപരിശോധിക്കുക. അവരുടെ ഇപ്പോഴത്തെ മനോഭാവം എന്താണ് എന്ന് കണ്ടുപിടിക്കുന്നതിനായി അവരുമായി ബന്ധപ്പെടാൻ സേവന മേൽവിചാരകന്റെ മാർഗനിർദേശത്തിൻ കീഴിൽ അനുഭവ പരിചയമുള്ള, നയപൂർവം ഇടപെടുന്ന പ്രസാധകരെ നിയമിക്കാൻ കഴിയും.—1998 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.