മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂലൈ 8
“ഇന്ന് നമ്മുടെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്ന പല കാര്യങ്ങൾ ഉണ്ട്. അവയിൽ ഒന്നാണ് പ്രാണികൾ പരത്തുന്ന രോഗം. ഇതിൽനിന്ന് നമ്മെത്തന്നെ രക്ഷിക്കാൻ നമുക്കു ചില കാര്യങ്ങൾ ചെയ്യാനാകുമെന്ന് താങ്കൾക്ക് അറിയാമായിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക.] അവ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഈ മാസിക പറയുന്നു. അതുപോലെ, രോഗങ്ങൾ ഉണ്ടായിരിക്കുകയില്ലാത്ത ഒരു കാലത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെ സംബന്ധിച്ചും അതു വിവരിക്കുന്നു.” യെശയ്യാവു 33:24 വായിച്ചുകൊണ്ട് ഉപസംഹരിക്കുക.
വീക്ഷാഗോപുരം ജൂലൈ 15
“സ്വയം ഒറ്റപ്പെടുത്താനുള്ള ഒരു പ്രവണത ആളുകൾക്കിടയിൽ വർധിച്ചുവരുന്നതായി പലരും നിരീക്ഷിച്ചിരിക്കുന്നു. ഇത് ബുദ്ധിപൂർവകമായ ഒരു നടപടിയാണെന്ന് താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മറ്റുള്ളവരുമായി സഹവസിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്ന ഈ ജ്ഞാനമൊഴി ശ്രദ്ധിക്കുക. [സഭാപ്രസംഗി 4:9, 10 വായിക്കുക.] നമുക്ക് എല്ലാവർക്കും മറ്റുള്ളവരെ ആവശ്യമുള്ളത് എന്തുകൊണ്ടാണെന്നും സ്വയം ഒറ്റപ്പെടുത്താനുള്ള പ്രവണതയെ ഇല്ലാതാക്കാൻ എന്തു ചെയ്യാമെന്നും ഈ മാസിക വ്യക്തമാക്കുന്നു.”
ഉണരുക! ജൂലൈ 8
“ആളുകൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്, മറ്റുള്ളവരുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ടാണ്. നാം സംസാരിക്കുന്ന വിധം ഇതിൽ സുപ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ട് എന്നതിനോടു താങ്കൾ യോജിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക. 26-ാം പേജിലെ ചിത്രം കാണിക്കുകയും ലേഖനത്തിന്റെ ശീർഷകം വായിക്കുകയും ചെയ്യുക.] ഈ മാസിക പ്രായോഗികമായ ചില നിർദേശങ്ങൾ നൽകുന്നു.” എഫെസ്യർ 4:29 വായിച്ചുകൊണ്ട് ഉപസംഹരിക്കുക.
വീക്ഷാഗോപുരം ആഗസ്റ്റ് 1
“ഒരു റിപ്പോർട്ട് പറയുന്ന പ്രകാരം ലോകജനസംഖ്യയുടെ പകുതിയിലധികവും ശോചനീയമായ ജീവിതാവസ്ഥകളിലാണ് കഴിഞ്ഞുകൂടുന്നത് എന്ന കാര്യം താങ്കൾക്ക് അറിയാമായിരുന്നോ? ഇതിന് ഒരു പരിഹാരം കാണാൻ സാധിക്കുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക ബൈബിളിൽ പറഞ്ഞിരിക്കുന്ന, ദാരിദ്ര്യത്തിനുള്ള ശാശ്വത പരിഹാരമാർഗത്തെ കുറിച്ച് പ്രതിപാദിക്കുന്നു.”—സങ്കീർത്തനം 72:12, 13, 16 വായിക്കുക.