മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂലൈ 8
“ഇന്ത്യയിലെ അനേകം യുവജനങ്ങളും ഇന്ന്, മുമ്പു വിദേശങ്ങളിൽമാത്രം സാധാരണമായിരുന്ന പ്രശ്നങ്ങൾ നേരിടുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ഉദാഹരണത്തിന് ഇതു നോക്കുക. [മാസികയുടെ 18-ാം പേജിലുള്ള ലേഖനം കാണിക്കുക] യുവപ്രായക്കാർക്കുള്ള ഈ നല്ല ബുദ്ധിയുപദേശം ശ്രദ്ധിക്കുക. [സദൃശവാക്യങ്ങൾ 18:13 വായിക്കുക] ഈ ലേഖനം നാം പരിചിന്തിക്കേണ്ട ചില ആശയങ്ങൾ പ്രദീപ്തമാക്കുന്നു.”
വീക്ഷാഗോപുരം ജൂലൈ 15
“പിന്നിട്ട ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യവർഗം ഒട്ടനവധി മതവിശ്വാസങ്ങൾക്കു രൂപം നൽകിയിരിക്കുന്നു. അവയിൽ ഏതാണു സത്യം, ഏതാണു വ്യാജം എന്നു തിരിച്ചറിയുക സാധ്യമാണെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തിനു പ്രസാദകരമായ സത്യോപദേശങ്ങൾ എവിടെ കണ്ടെത്താമെന്ന് ഈ മാസിക വിവരിക്കുന്നു.” 2 തിമൊഥെയൊസ് 3:16, 17 വായിക്കുക.
ഉണരുക! ജൂലൈ 8
“തിരക്കും സമയക്കുറവും ഉള്ളതിനാൽ വീടു വൃത്തിയായി സൂക്ഷിക്കുക എന്നതു പലപ്പോഴും നമുക്ക് ഒരു വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും ശുചിത്വം നിലനിറുത്തുന്നതിൽ നമ്മുടെ പങ്കു നിർവഹിക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. [യെശയ്യാവു 1:16 വായിക്കുക.] വീടു വൃത്തിയായി സൂക്ഷിക്കാൻ എന്തു ചെയ്യാനാകും എന്ന കാര്യത്തിൽ ചില പ്രായോഗിക നിർദേശങ്ങൾ ലഭിക്കുന്നതു നിങ്ങൾക്ക് ഇഷ്ടമാണോ?” പ്രതികരിക്കാൻ അനുവദിച്ചശേഷം 21-ാം പേജിലെ ലേഖനത്തിലേക്കും ‘ഒരു പ്രായോഗിക ഗൃഹ ശുചീകരണ പരിപാടി’ എന്ന അതിലെ ചതുരത്തിലേക്കും ശ്രദ്ധതിരിക്കുക.
വീക്ഷാഗോപുരം ആഗ. 1
“ഇന്ന് അനേകം ആളുകളും തങ്ങൾ വിലകെട്ടവരാണെന്ന ചിന്തയുമായി മല്ലിട്ടുകഴിയുന്നു. അവരെ സഹായിക്കാൻ എന്തു ചെയ്യാനാകും എന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യഥാർഥ സന്തോഷം കണ്ടെത്താൻ അങ്ങനെയുള്ളവരെ ബൈബിളിനു സഹായിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദമാക്കുന്നു.” “സന്തുഷ്ടി കണ്ടെത്താൻ ബൈബിൾ സഹായിക്കുന്നു” എന്ന ലേഖനത്തിലെ, തടിച്ച അക്ഷരങ്ങളിൽ ചെരിച്ചെഴുതിയിട്ടുള്ള വാക്യങ്ങൾ പ്രദീപ്തമാക്കുക.