മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂലൈ 8
“ഇന്ന് അനേകം ആളുകൾക്ക് ഏകാന്തത അനുഭവപ്പെടുന്നു. മറ്റുള്ളവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു എന്ന തോന്നൽ ഇതിൽ ഉൾപ്പെടുന്നു. ഇതു വളരെ സങ്കടകരമാണ് എന്നതിനോടു താങ്കൾ യോജിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിച്ചശേഷം സങ്കീർത്തനം 25:16 വായിക്കുക.] ഏകാന്തതയ്ക്കെതിരെ പോരാടുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ ഉണരുക!യുടെ ഈ ലക്കത്തിലുണ്ട്.”
വീക്ഷാഗോപുരം ജൂലൈ 15
“ഇക്കാലത്തെ ഏതെങ്കിലും വാർത്താമാധ്യമത്തിൽ ഇതുപോലുള്ള [പുറംതാളിൽ ചിത്രീകരിച്ചിരിക്കുന്നത്] ഒരു സംഭവം റിപ്പോർട്ടു ചെയ്യപ്പെടുന്നെങ്കിൽ സാധ്യതയനുസരിച്ച് മിക്കവരുംതന്നെ അതിനെ സംശയത്തോടെ വീക്ഷിക്കും. നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിച്ചശേഷം മർക്കൊസ് 4:39 വായിക്കുക.] യേശു പ്രവർത്തിച്ച അത്ഭുതങ്ങളുടെ ആധികാരികതയ്ക്ക് എന്തു തെളിവുണ്ട്? വീക്ഷാഗോപുരത്തിന്റെ ഈ ലക്കം പ്രസ്തുത ചോദ്യത്തിന് ഉത്തരം നൽകുന്നു.”
ഉണരുക! ജൂലൈ 8
“ഇന്നത്തെ സമൂഹത്തിൽ എല്ലാ പ്രായത്തിലുള്ള ആളുകളെയും ഏകാന്തത പിടികൂടുന്നു. ആളുകൾക്ക് ഏകാന്തത തോന്നുന്നതിന്റെ കാരണം എന്തായിരിക്കുമെന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ശക്തമായ ഈ തോന്നലിനെ തരണം ചെയ്യാൻ ചിലർ എന്താണു ചെയ്തിട്ടുള്ളത് എന്നു കാണുക. [2 കൊരിന്ത്യർ 1:3, 4 വായിക്കുക.] ആർക്കും വീണ്ടുമൊരിക്കലും ഏകാന്തത തോന്നുകയില്ലാത്ത ഒരു കാലത്തെ കുറിച്ച് ഈ മാസിക പറയുന്നു.”
വീക്ഷാഗോപുരം ആഗസ്റ്റ് 1
“മനുഷ്യവർഗം ഇത്രയധികം ഭിന്നിച്ചിരിക്കുന്നതിനാൽ ഒരു ഏകലോക ഗവൺമെന്റ് മുഖേന മാത്രമേ ലോക സമാധാനം കൊണ്ടുവരാൻ കഴിയുകയുള്ളു എന്ന് ചിലർ കരുതുന്നു. അങ്ങനെയൊരു സംഗതി സാധ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം ദാനീയേൽ 2:44 വായിക്കുക.] ദൈവരാജ്യം ഇപ്പോൾ എന്തു നിർവഹിച്ചുകൊണ്ടിരിക്കുന്നുവെന്നും പെട്ടെന്നുതന്നെ അത് ലോക സമാധാനം എങ്ങനെ ആനയിക്കുമെന്നും ഈ മാസിക ചർച്ചചെയ്യുന്നു.”