മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംജൂലൈ 15
“മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു ഗവണ്മെന്റ് എന്നെങ്കിലും വരുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മത്തായി 6:9, 10-ൽ കാണുന്നതുപോലെ അത്തരം ഒരു ഗവണ്മെന്റിനുവേണ്ടി പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. [വായിക്കുക.] ഈ മാസിക, ദൈവരാജ്യം മാനുഷ ഗവണ്മെന്റുകളെക്കാൾ ശ്രേഷ്ഠമായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുകയും അതു മനുഷ്യവർഗത്തിനു കൈവരുത്തുന്ന അനുഗ്രഹങ്ങൾ വിവരിക്കുകയും ചെയ്യുന്നു.”
ഉണരുക! ജൂലൈ
യുവപ്രായത്തിലുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുന്നപക്ഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “താങ്കളുടെ പ്രായത്തിലുള്ള അനേകരും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവരാണ്. പ്രസ്തുത വിഷയം സംബന്ധിച്ച് ആശ്രയയോഗ്യമായ വിവരങ്ങൾ എവിടെനിന്നു ലഭിക്കുമെന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വിവാഹ ക്രമീകരണത്തിനു തുടക്കംകുറിച്ചത് ആരാണെന്നതു ശ്രദ്ധിക്കുക. [മത്തായി 19:6 വായിക്കുക.] സന്തുഷ്ട വിവാഹജീവിതം കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുന്ന ചില ബൈബിൾ തത്ത്വങ്ങൾ ഈ മാസികയിൽ കൊടുത്തിട്ടുണ്ട്.”
വീക്ഷാഗോപുരംആഗ. 1
“ആളുകൾ മറ്റുള്ളവരോടു മോശമായി പെരുമാറുന്നത് ഇന്നു സർവസാധാരണമാണ്. കൂടുതൽ പേർ യേശുവിന്റെ പിൻവരുന്ന വാക്കുകൾ ബാധകമാക്കിയാൽ ഈ അവസ്ഥയ്ക്കു മാറ്റംവരുമെന്നു താങ്കൾ കരുതുന്നുണ്ടോ? [മത്തായി 7:12 വായിച്ചശേഷം പ്രതികരിക്കാൻ അനുവദിക്കുക.] മറ്റുള്ളവർ മാന്യതയോടെ ഇടപെടണമെന്നുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശം എങ്ങനെ സാക്ഷാത്കരിക്കപ്പെടുമെന്ന് ഈ മാസിക ബൈബിളിൽനിന്നു കാണിച്ചുതരുന്നു.”
ഉണരുക! ആഗ.
“ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ നാമെല്ലാം തത്പരരാണ്. ഇന്ന് അനേകം ഡോക്ടർമാരും രക്തപ്പകർച്ച നടത്താൻ മടിയുള്ളവരാണെന്ന വസ്തുത താങ്കൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക.] അതിന്റെ കാരണം ഈ മാസിക വിശദീകരിക്കുന്നു. കൂടാതെ ദൈവം രക്തത്തെ മൂല്യവത്തായി കാണുന്നത് എന്തുകൊണ്ടെന്ന് ഇതു ബൈബിളിൽനിന്നു വിശദീകരിക്കുകയും ചെയ്യുന്നു.” ലേവ്യപുസ്തകം 17:11 വായിക്കുക.