മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഏപ്രി. 8
“ഒരു കാലത്ത് പലരും ഒരു ആണവ യുദ്ധത്തെ ഭയപ്പെട്ടിരുന്നു. നമ്മുടെ കാലത്ത് ഒരു ആണവ യുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക നമ്മെയെല്ലാം ബാധിക്കുന്ന സമകാലിക സംഭവവികാസങ്ങളെ വിശകലനം ചെയ്യുന്നു. ഒപ്പം ഭയം ഉണ്ടായിരിക്കുകയില്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തെ കുറിച്ചും അതു വിശദീകരിക്കുന്നു.” സെഫന്യാവു 3:13 വായിക്കുക.
വീക്ഷാഗോപുരം ഏപ്രി. 15
“ദുരന്തങ്ങൾ ഉൾപ്പെടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവേഷ്ടമാണെന്ന് ചില ആളുകൾ വിചാരിക്കുന്നു. നിങ്ങൾ അതേക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അനേകം ആളുകൾക്കും ഈ പ്രാർഥന അറിയാം. [മത്തായി 6:10ബി വായിക്കുക.] ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടം എന്താണ്, അത് എപ്പോൾ പൂർണമായി നിറവേറും? ബൈബിളിന്റെ ഉത്തരം ഈ മാസിക നൽകുന്നു.”
ഉണരുക! ഏപ്രി. 8
“ആളുകളുടെ ഓർമയിലുള്ള ഒരു ദുരന്തത്തെ കുറിച്ച് പരാമർശിച്ചിട്ട് ഇങ്ങനെ ചോദിക്കുക: ‘ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’ [പ്രതികരിക്കാൻ അനുവദിക്കുക. യാക്കോബ് 1:13 വായിക്കുക.] വിശേഷിച്ച് യുവജനങ്ങൾക്കായി തയ്യാറാക്കിയ ഈ ലേഖനം, നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് ഇതുവരെ മാനുഷ ദുരിതങ്ങൾക്ക് അവസാനം വരുത്തിയിട്ടില്ലാത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം മേയ് 1
“മനുഷ്യ സമുദായത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചില മതനേതാക്കൾ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ജനങ്ങൾ തന്നെ രാജാവാക്കാൻ ശ്രമിച്ചപ്പോൾ യേശു എന്താണു ചെയ്തതെന്നു നോക്കുക. [യോഹന്നാൻ 6:15 വായിക്കുക.] മറ്റുള്ളവർക്ക് ശാശ്വത നന്മ കൈവരുത്തുമായിരുന്ന ഒരു സംഗതിയിലാണ് യേശു ശ്രദ്ധ പതിപ്പിച്ചത്. അത് എന്തായിരുന്നുവെന്ന് ഈ മാസിക ചർച്ച ചെയ്യുന്നു.”