മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ഏപ്രിൽ 15
“ഇന്ന് വിവരങ്ങൾ ധാരാളമായി ലഭ്യമാണ് എന്നതിനോടു താങ്കൾ യോജിക്കുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നിരുന്നാലും, പിൻവരുന്ന വാക്യത്തിൽ വർണിച്ചിരിക്കുന്ന സംഗതിയെക്കാൾ മൂല്യവത്തായി യാതൊന്നുമില്ല. [യോഹന്നാൻ 17:3 വായിക്കുക.] ‘നിത്യജീവൻ’ എന്ന പ്രയോഗത്തിന്റെ അർഥമെന്തെന്നും അതിലേക്കു നയിക്കുന്ന പരിജ്ഞാനം നമുക്ക് എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ഏപ്രിൽ 8
“കായികാധ്വാനം അന്തസ്സിനു ചേർന്നതല്ലെന്നാണു പലരും കരുതുന്നത്. എന്നാൽ കഠിനാധ്വാനം ചെയ്യാൻ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നെന്ന കാര്യം താങ്കൾ അറിഞ്ഞിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സഭാപ്രസംഗി 2:24 വായിക്കുക. 20-ാം പേജിലെ ലേഖനത്തിലേക്കു മറിക്കുക.] കഠിനാധ്വാനവും കായികജോലിയും സംബന്ധിച്ച് പ്രത്യേകിച്ചും യുവജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട വീക്ഷണം എന്താണെന്ന് ഈ ലേഖനം ചർച്ചചെയ്യുന്നു.”
വീക്ഷാഗോപുരം മേയ് 1
“നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ ആ വ്യക്തിയെ വീണ്ടും കാണണമെന്നു തോന്നുക സ്വാഭാവികമാണ്. അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] പുനരുത്ഥാനം സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനം പലർക്കും ആശ്വാസം പകർന്നിട്ടുണ്ട്. [യോഹന്നാൻ 5:28, 29 വായിക്കുക.] പുനരുത്ഥാനം എപ്പോൾ സംഭവിക്കുമെന്നും അതിൽനിന്ന് ആർ പ്രയോജനം നേടുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! മേയ് 8
“പ്രക്ഷുബ്ധമായ കൗമാരപ്രായത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് യെശയ്യാവു 48:17, 18 വായിക്കുക.] ബൈബിളിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നത് മക്കളുമായി നല്ല രീതിയിൽ ആശയവിനിമയം നടത്താനും അവർക്കുവേണ്ടി ന്യായമായ അതിർവരമ്പുകൾ വെക്കാനും മാതാപിതാക്കളെ സഹായിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”