മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനു.–മാർച്ച്
“കുടുംബാംഗങ്ങൾ മുറിപ്പെടുത്തുന്ന വാക്കുകൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് അയൽക്കാരുമായി സംസാരിച്ചുവരുകയാണു ഞങ്ങൾ. ഇതിനോടുള്ള ബന്ധത്തിൽ ചില പ്രായോഗിക നിർദേശങ്ങൾ മനസ്സിലാക്കാൻ സന്തോഷമായിരിക്കില്ലേ? [കേൾക്കാൻ മനസ്സുകാണിക്കുന്നെങ്കിൽ, ‘ഈ പ്രശ്നത്തെക്കുറിച്ചു ദൈവത്തിനു പറയാനുള്ളതു വായിച്ചുകേൾപ്പിക്കട്ടേ’ എന്നു ചോദിക്കാനാകും. സമ്മതമാണെങ്കിൽ യാക്കോബ് 3:2 വായിക്കുക.] ഇക്കാര്യത്തിൽ നമുക്കു ബാധകമാക്കാൻ കഴിയുന്ന ചില നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.” 10-ാം പേജിൽ ആരംഭിക്കുന്ന ലേഖനത്തിലേക്കു ശ്രദ്ധക്ഷണിക്കുക.
ഉണരുക! ജനു. – മാർച്ച്
“ഇലക്ട്രോണിക് ഗെയിമുകൾ ഇന്ന് എവിടെയും സുലഭമാണ്. അവയിൽ പലതും പക്ഷേ അത്ര അഭികാമ്യമല്ല. ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും കുട്ടികളെ നമുക്കെങ്ങനെ സഹായിക്കാനാകും? [പ്രതികരിക്കാൻ അനുവദിക്കുക.] ചില പ്രായോഗിക നിർദേശങ്ങൾ അറിയാൻ താത്പര്യമുണ്ടോ? [സമ്മതമാണെങ്കിൽ 21-ാം പേജിലെ ചതുരം ശ്രദ്ധയിൽപ്പെടുത്തുക. സംഭാഷണം തുടരാൻ വീട്ടുകാരൻ ആഗ്രഹിക്കുന്നപക്ഷം കൊലൊസ്സ്യർ 3:8 വായിക്കാവുന്നതാണ്.] സഹായകമായ ധാരാളം വിവരങ്ങൾ ഈ ലേഖനത്തിലുണ്ട്.”
വീക്ഷാഗോപുരംഏപ്രി.–ജൂൺ
“പ്രശ്നങ്ങൾ നിറഞ്ഞ ഇക്കാലത്ത് യഥാർഥ മനശ്ശാന്തി അനുഭവിക്കാനാകുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസികയിൽനിന്നു ഞാൻ ഒരാശയം വായിച്ചുകേൾപ്പിക്കട്ടേ? [കേൾക്കാൻ മനസ്സുകാണിക്കുന്നെങ്കിൽ, 8-9 പേജുകളിലുള്ള ഏതെങ്കിലുമൊരു തിരുവെഴുത്തു വായിക്കുക.] ‘നാം എങ്ങനെയുണ്ടായി, ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്, ഭാവി എന്തായിത്തീരും’ എന്നീ ചോദ്യങ്ങൾക്ക് ഈ മാസിക ഉത്തരം നൽകുന്നു.”
ഉണരുക! ഏപ്രി. – ജൂൺ
“കുറ്റകൃത്യങ്ങളുടെ വർധനവ് ഇന്ന് അനേകരെയും ഭീതിയിലാഴ്ത്തുന്നു. സ്ഥിതിഗതികൾ എന്നെങ്കിലും മെച്ചപ്പെടുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നൽകിയിരിക്കുന്ന ഒരു വാഗ്ദാനം ഞാൻ കാണിച്ചുതരട്ടേ. [സമ്മതമാണെങ്കിൽ സങ്കീർത്തനം 37:10 വായിക്കുക.] അക്രമത്തിന്റെ മൂലകാരണവും അതിനുള്ള പരിഹാരവും ഈ മാസിക ചൂണ്ടിക്കാട്ടുന്നു.”