മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ഏപ്രി. 15
“ക്രൂരത നിത്യസംഭവമായിരിക്കുകയാണെന്നു തോന്നുന്നു. [പ്രാദേശികമായ അല്ലെങ്കിൽ മാസികയിൽനിന്നുള്ള ഒരു ഉദാഹരണം പറയുക.] ഇത്രയ്ക്കു ക്രൂരത കാട്ടാൻ ആളുകൾക്ക് എങ്ങനെയാണ് മനസ്സുവരിക? [പ്രതികരിക്കാൻ അനുവദിക്കുക.] ക്രൂരകൃത്യങ്ങൾ വർധിക്കുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു. [2 തിമൊഥെയൊസ് 3:1-5 വായിക്കുക.] ‘ക്രൂരത എന്നെങ്കിലും അവസാനിക്കുമോ’ എന്ന ചോദ്യത്തിന് ഈ മാസിക ഉത്തരം നൽകുന്നു.”
ഉണരുക! ഏപ്രി.
“തങ്ങൾ ക്രിസ്ത്യാനികളാണെന്ന് അനേകരും അവകാശപ്പെടുന്നു. ഒരു ക്രിസ്ത്യാനി ആയിരിക്കുകയെന്നാൽ എന്തർഥമാക്കുന്നുവെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുക. [യോഹന്നാൻ 15:14 വായിക്കുക.] ഒരു ക്രിസ്ത്യാനി ആണെന്നു പറയുന്നതിലുമധികം ഇതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഈ ലേഖനം കാണിക്കുന്നു.” 26-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം മേയ് 1
“ഒരു കുട്ടിയുടെ മരണം മാതാപിതാക്കളുടെ മനസ്സിൽ മായാത്ത മുറിവുകൾ ഉണ്ടാക്കുന്നു, അത് അവരെ ദുഃഖത്തിലാഴ്ത്തുന്നു. ആശ്വാസത്തിനായി അവർക്ക് എവിടേക്കു തിരിയാൻ കഴിയുമെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് റോമർ 15:5 വായിക്കുക.] ദുഃഖാർത്തരെ ദൈവം ആശ്വപ്പിക്കുന്ന ഏതാനും വിധങ്ങൾ ഈ മാസികയിൽ ചർച്ചചെയ്യുന്നുണ്ട്.”
ഉണരുക! മേയ്
“ചിലർ സമ്പദ്സമൃദ്ധിയിലായിരിക്കെ ദശലക്ഷങ്ങൾ ദാരിദ്ര്യത്തിൽ കഴിയുന്നു. ഇത്തരം അസമത്വങ്ങൾ എന്നെങ്കിലും അവസാനിക്കുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദരിദ്രരെ ദൈവം വീക്ഷിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കുക. [സങ്കീർത്തനം 22:24 വായിക്കുക.] ദരിദ്രർക്കു ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയെക്കുറിച്ച് ഈ മാസിക വിശദീകരിക്കുന്നു.”