മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംമാർച്ച് 15
“പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതിന്റെ ദുഃഖം നമ്മിൽ മിക്കവരും അനുഭവിച്ചിട്ടുണ്ട്. ആശ്വാസദായകമായ ഈ വാഗ്ദാനം നിങ്ങൾ കണ്ടിട്ടുണ്ടോ? [പ്രവൃത്തികൾ 24:15 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] എങ്കിലും, ആരായിരിക്കും പുനരുത്ഥാനം പ്രാപിക്കുക, അത് എപ്പോഴായിരിക്കും, അത് എവിടെയായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മിക്കവരുടെയും മനസ്സിൽ ഉണ്ടാകാറുണ്ട്. ആ ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം ഈ മാസികയിൽ കാണാവുന്നതാണ്.”
ഉണരുക! മാർച്ച്
“യേശു ദൈവമാണെന്നു പലരും വിശ്വസിക്കുന്നു. യേശുവിന്റെ ശിഷ്യനായ പത്രൊസ് അവനെ ദൈവപുത്രനായി തിരിച്ചറിയിച്ചു എന്നതു ശ്രദ്ധേയമാണ്. [മത്തായി 16:16 വായിക്കുക.] യേശുവിന് ഒരേസമയം ദൈവവും ദൈവപുത്രനും ആയിരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] 12-13 പേജുകളിലെ ഈ ലേഖനം പ്രസ്തുത വിഷയം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം വ്യക്തമാക്കുന്നു.”
വീക്ഷാഗോപുരംഏപ്രിൽ 1
“സുപരിചിതമായ ഈ വാക്കുകൾ ദൈവപരിജ്ഞാനം നേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. [മത്തായി 4:4 വായിക്കുക.] എന്നിരുന്നാലും ദൈവവചനത്തിന്റെ ഗ്രാഹ്യം സമ്പാദിക്കുന്നത് ഒരു വെല്ലുവിളിയായി പലർക്കും തോന്നുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ മനസ്സിലാക്കാൻ സഹായകമായ പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിൽ നൽകിയിരിക്കുന്നു.”
ഉണരുക! ഏപ്രിൽ
“സന്തുഷ്ടി കൈവരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അതു കണ്ടെത്തുന്നവർ ചുരുക്കമാണെന്നു തോന്നുന്നു. ഇവിടെ കൊടുത്തിരിക്കുന്ന നിർദേശങ്ങളിൽ ഏതെങ്കിലും, ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ആളുകളെ സഹായിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [9-ാം പേജിലെ ചതുരം കാണിക്കുക. എന്നിട്ട് പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തു വായിക്കുക.] യഥാർഥ സന്തുഷ്ടിക്കുള്ള ബൈബിളധിഷ്ഠിത ചേരുവകൾ ഉണരുക!യുടെ ഈ ലക്കത്തിൽ ചർച്ചചെയ്തിരിക്കുന്നു.”