മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മാർച്ച് 8
“ഇക്കാലത്തെ ഒരു ദാരുണ യാഥാർഥ്യമായ ബാലവേശ്യാവൃത്തിയെ കുറിച്ചാണ് ഉണരുക!യുടെ ഈ ലക്കം റിപ്പോർട്ടു ചെയ്യുന്നത്. ശിശുദ്രോഹത്തിന്റെ സങ്കടകരമായ ഈ രൂപം വളരെ പെട്ടെന്നു അവസാനിക്കുമെന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു. [സദൃശവാക്യങ്ങൾ 2:21, 22 വായിക്കുക.] ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ പിന്നിൽ എന്താണുള്ളതെന്നും അത് എങ്ങനെ അവസാനിക്കുമെന്നും ഈ മാസിക പറയുന്നു.”
വീക്ഷാഗോപുരം മാർച്ച് 15
“യേശുവിന്റെ ഉപദേശങ്ങൾ ഇക്കാലത്ത് പ്രയോഗികമാണെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ?” [പ്രതികരിക്കാൻ അനുവദിക്കുക.] തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിനത്തിൽ യേശു നൽകിയ ഈ കൽപ്പനയോട് താങ്കൾ യോജിക്കുമെന്നതിൽ സംശയമില്ല. [യോഹന്നാൻ 15:12 വായിക്കുക.] അന്നേദിവസം യേശു വിലയേറിയ മറ്റനേകം പാഠങ്ങളും പഠിപ്പിക്കുകയുണ്ടായി. നമുക്ക് അവയിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.”
ഉണരുക! മാർച്ച് 8
“മ്യൂസിക് വീഡിയോകൾ ഏറെ പ്രചാരം സിദ്ധിച്ച ഒരു വിനോദരൂപമായിത്തീർന്നിരിക്കുന്നു എന്നതിനോട് നിങ്ങൾ യോജിച്ചേക്കാം. അവ വീക്ഷിക്കുന്നത് നമ്മുടെ ചിന്താരീതിയെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സങ്കീർത്തനം 119:37 വായിക്കുക.] “വ്യാജ”മായ അല്ലെങ്കിൽ മറ്റു ചില ഭാഷാന്തരങ്ങളിൽ കാണുന്നതുപോലെ “വ്യർത്ഥ”മായ കാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിച്ച് സംഗീതം ജ്ഞാനപൂർവം തിരഞ്ഞെടുക്കാൻ ഉണരുക!യുടെ ഈ ലക്കം [21-ാം പേജ് കാണിക്കുക] നമ്മെ സഹായിക്കുന്നു.”
വീക്ഷാഗോപുരം ഏപ്രിൽ 1
“ഒടുവിലത്തെ അത്താഴത്തിന്റെ രംഗമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. [മാസികയുടെ മുൻപേജും പിൻപേജും കാണിക്കുക.] അനുസ്മരിക്കാൻ ക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്ന ഒരേയൊരു സംഭവം ഇതാണെന്നു നിങ്ങൾക്ക് അറിയാമായിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് ലൂക്കൊസ് 22:19 വായിക്കുക.] ഈ ആചരണം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നും അതു നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ മാസിക വിശദീകരിക്കുന്നു.