മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മാർച്ച് 8
“നാമെല്ലാം ചിലപ്പോഴൊക്കെ വികാരത്തിന് അടിമപ്പെടുന്നവരാണ്. യുവജനങ്ങളുടെ കാര്യത്തിൽ ഇത് ഏറെ ശരിയാണ്. തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ അവരെ എന്തു സഹായിക്കും? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് ഫിലിപ്പിയർ 4:8 വായിക്കുക. 18-ാം പേജിലെ ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക.] യുവജനങ്ങൾക്ക് എങ്ങനെ തങ്ങളുടെ വികാരങ്ങൾക്കു കടിഞ്ഞാണിടാം എന്നാണ് ഈ ലേഖനം ചർച്ചചെയ്യുന്നത്.”
വീക്ഷാഗോപുരം മാർച്ച് 15
“ലോകമെമ്പാടുമുള്ള ആളുകൾ യേശുവിന്റെ പഠിപ്പിക്കലുകളെ പുകഴ്ത്താറുണ്ട്. [3-ാം പേജിലെ 1-ാം ഖണ്ഡികയിൽനിന്നുള്ള ഉദ്ധരണി വായിക്കുക.] ഈ തിരുവെഴുത്തിലെ ഉദാഹരണത്തിൽ കണ്ടതുപോലുള്ള അവന്റെ പഠിപ്പിക്കലുകൾ ഇക്കാലത്ത് പ്രായോഗികമാണെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [മത്തായി 5:21, 22എ വായിക്കുക. പ്രതികരിക്കാൻ അനുവദിക്കുക.] യേശുവിന്റെ പഠിപ്പിക്കലുകളും അതിൽനിന്ന് നമുക്കു പ്രയോജനം അനുഭവിക്കാവുന്ന വിധവുമാണ് ഈ മാസിക വിവരിക്കുന്നത്.”
വീക്ഷാഗോപുരം ഏപ്രി. 1
“ശാസ്ത്രവും ബൈബിളും പരസ്പര വിരുദ്ധമാണ് എന്ന പ്രസ്താവന താങ്കൾ കേട്ടിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശാസ്ത്രവും മതവും തമ്മിലുള്ള വിയോജിപ്പിന്റെ ചരിത്രം ഈ മാസിക അവലോകനം ചെയ്യുന്നു. അതേസമയം യഥാർഥ ശാസ്ത്രവും ബൈബിളും പരസ്പര യോജിപ്പിലാണ് എന്നതിന്റെ തെളിവുകളും ഇത് നിരത്തുന്നു.” 6-7 പേജുകൾ കാണിക്കുക. എന്നിട്ട് സഭാപ്രസംഗി 1:7 വായിക്കുക.
ഉണരുക! ഏപ്രി. 8
“അനേകരും പർവതങ്ങളുടെ മനോഹാരിത ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അവ ഭൂമിയിലെ ജീവനു മർമപ്രധാനമാണെന്ന് താങ്കൾക്ക് അറിയാമായിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമുക്ക് പർവതങ്ങൾ എന്തുകൊണ്ടാണ് ആവശ്യമായിരിക്കുന്നതെന്നും അവയ്ക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ മാസിക ചർച്ചചെയ്യുന്നു. ഈ സുപ്രധാന പ്രകൃതിവിഭവത്തെ സ്രഷ്ടാവ് എങ്ങനെ സംരക്ഷിക്കുമെന്നും ഇത് പറയുന്നു.” സങ്കീർത്തനം 95:4 വായിക്കുക.