പ്രായോഗികമായ ഒരു കുടുംബപ്പട്ടിക ഉണ്ടാക്കുക
1 ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശ്രോതാക്കളോട് ഇങ്ങനെ പറഞ്ഞു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ.” (മത്താ. 6:33) ആത്മീയ കാര്യങ്ങൾക്കു മുൻതൂക്കം നൽകത്തക്കവണ്ണം കുടുംബകാര്യങ്ങൾ ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു പ്രായോഗിക മാർഗം, എഴുതിത്തയ്യാറാക്കിയ ഒരു പട്ടിക ഉണ്ടായിരിക്കുക എന്നതാണ്. ഈ അനുബന്ധത്തിന്റെ 6-ാം പേജിൽ നൽകിയിരിക്കുന്ന പൂരിപ്പിക്കാത്ത പട്ടിക ഉപയോഗിച്ച് കുടുംബത്തിനുവേണ്ടി ഓരോ വാരത്തേക്കും നിങ്ങളുടേതായ ഒരു പട്ടിക ഉണ്ടാക്കാൻ അൽപ്പം സമയം ചെലവഴിക്കുക. കുടുംബം ഒത്തൊരുമിച്ചിരുന്ന്, രാജ്യശുശ്രൂഷയുടെ 6-ാം പേജിൽ കൊടുത്തിരിക്കുന്ന ചതുരങ്ങൾ ഓരോന്നും കുടുംബപ്പട്ടികയിൽ വെട്ടിയൊട്ടിക്കാൻ ചിലർ താത്പര്യപ്പെട്ടേക്കാം. ഇനി, പട്ടിക എഴുതിയുണ്ടാക്കുന്നതായിരിക്കും മറ്റു ചിലർക്കിഷ്ടം.
2 നിങ്ങളുടെ കുടുംബപ്പട്ടിക ഉണ്ടാക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന മാതൃക സഹായിച്ചേക്കാം. പട്ടികയിൽ നാല് അടിസ്ഥാന പ്രവർത്തനങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നതു നിങ്ങൾക്കു കാണാം: (1) സഭായോഗങ്ങളിൽ സംബന്ധിക്കൽ, (2) കുടുംബം ഒത്തൊരുമിച്ചുള്ള വയൽശുശ്രൂഷ, (3) കുടുംബാധ്യയനം, (4) ദിനവാക്യ പരിചിന്തനം. നിങ്ങളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്തുന്നത്, “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടു”ത്താൻ നിങ്ങളെ സഹായിക്കും. (ഫിലി. 1:10, NW) ഈ നാലു മേഖലകളെക്കുറിച്ചുള്ള കൂടുതലായ നിർദേശങ്ങൾ 4-5 പേജുകളിൽ കാണാം.
3 നിങ്ങളുടെ കുടുംബപ്പട്ടിക ഈ നാലു പ്രവർത്തനങ്ങൾക്കുള്ളിൽ പരിമിതപ്പെടുത്തണമെന്നില്ല. ഏതെങ്കിലും യോഗങ്ങൾക്കായി കുടുംബം ഒത്തൊരുമിച്ചു തയ്യാറാകുന്നുണ്ടെങ്കിൽ നിങ്ങളുടെ പട്ടികയിൽ അതു രേഖപ്പെടുത്താവുന്നതാണ്. ഇനി, ദിനവാക്യ പരിചിന്തനത്തിനു ശേഷമോ മറ്റ് ഏതെങ്കിലും സമയത്തോ നിങ്ങളൊന്നിച്ചു ബൈബിളിൽനിന്ന് ഒരു ഭാഗം വായിക്കുന്നുണ്ടെങ്കിൽ അതും പട്ടികയിൽ ഉൾപ്പെടുത്തുക. കുടുംബം ഒന്നിച്ച് എന്തെങ്കിലും വിനോദങ്ങളിൽ ഏർപ്പെടാറുണ്ടെങ്കിൽ അതും നിങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
4 കുടുംബാംഗങ്ങളുടെയെല്ലാം ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ഇണങ്ങുംവിധം കുടുംബപ്പട്ടികയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുക. പട്ടിക പിൻപറ്റാൻ കഴിയുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമായ ക്രമപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുക.
[3-ാം പേജിലെ ചാർട്ട]
കുടുംബപ്പട്ടികയുടെ മാതൃക
രാവിലെ ഉച്ചകഴിഞ്ഞ് വൈകുന്നേരം
ഞായർ ദിനവാക്യം
പരസ്യപ്രസംഗവും
വീക്ഷാഗോപുര അധ്യയനവും
തിങ്കൾ ദിനവാക്യം കുടുംബാധ്യയനം
ചൊവ്വ ദിനവാക്യം സഭാ
പുസ്തകാധ്യയനം
ബുധൻ ദിനവാക്യം
വ്യാഴം ദിനവാക്യം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും
വെള്ളി ദിനവാക്യം
ശനി ദിനവാക്യം
കുടുംബം ഒത്തൊരുമിച്ചുള്ള
വയൽസേവനം
(മാസികാ ദിനം)
[6-ാം പേജിലെ ചാർട്ട]
കുടുംബപ്പട്ടിക
രാവിലെ ഉച്ചകഴിഞ്ഞ വൈകുന്നേരം
ഞായർ
തിങ്കൾ
ചൊവ്വ
ബുധൻ
വ്യാഴം
വെള്ളി
ശനി
..................................................................
ദിന ദിന ദിന ദിന
വാക്യം വാക്യം വാക്യം വാക്യം ദിനവാക്യം ദിനവാക്യം ദിനവാക്യം
[6-ാം പേജിലെ തലവാചകം]
കുടുംബം ഒത്തൊരുമിച്ചുള്ള വിനോദം
[6-ാം പേജിലെ തലവാചകം]
കുടുംബം ഒത്തൊരുമിച്ചുള്ള ബൈബിൾ വായന
[6-ാം പേജിലെ തലവാചകം]
കുടുംബം ഒത്തൊരുമിച്ചുള്ള വയൽസേവനം
[6-ാം പേജിലെ തലവാചകം]
കുടുംബാധ്യയനം
[6-ാം പേജിലെ തലവാചകം]
സഭാ പുസ്തകാധ്യയനം
[6-ാം പേജിലെ തലവാചകം]
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും
[6-ാം പേജിലെ തലവാചകം]
പരസ്യപ്രസംഗവും വീക്ഷാഗോപുര അധ്യയനവും
[6-ാം പേജിലെ തലവാചകം]
[6-ാം പേജിലെ തലവാചകം]
[6-ാം പേജിലെ തലവാചകം]