സർക്കിട്ട് സമ്മേളനത്തിന്റെ പുനരവലോകനം
സേവനവർഷം 2006-ലെ സർക്കിട്ട് സമ്മേളനത്തിനു മുമ്പും പിമ്പും ഉള്ള വാരങ്ങളിൽ നടത്തുന്ന സേവനയോഗ പരിപാടിയിൽ ഈ വിവരങ്ങൾ സഭ ഉപയോഗിക്കുന്നതായിരിക്കും. 2004 ഡിസംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽ നിർദേശിച്ചിരിക്കുന്ന പ്രകാരം ഈ പൂർവാവലോകനവും പുനരവലോകനവും നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരണം ചെയ്യും. പുനരവലോകനം നടത്തുമ്പോൾ, സമ്മേളനത്തിലൂടെ ലഭിച്ച വിവരങ്ങൾ എങ്ങനെ ബാധകമാക്കാം എന്നതിന് ഊന്നൽ നൽകിക്കൊണ്ട് എല്ലാ ചോദ്യങ്ങളും ചോദിക്കേണ്ടതാണ്.
ഒന്നാം ദിവസം
1. എങ്ങനെയാണു നാം പുതിയ വ്യക്തിത്വം ധരിക്കുന്നത്, അതു നിലനിറുത്തേണ്ടത് എന്തുകൊണ്ട്?
2. ചിലർ പ്രസംഗവേലയിൽ തങ്ങളുടെ പങ്കു വർധിപ്പിച്ചിരിക്കുന്നത് എങ്ങനെ?
3. നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതു നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
4. കുടുംബവൃത്തത്തിൽ പുതിയ വ്യക്തിത്വം പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
5. സഭാക്രമീകരണങ്ങളെ വിശ്വസ്തമായി പിന്തുണയ്ക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
6. വയൽശുശ്രൂഷയിൽ നാം പുതിയ വ്യക്തിത്വം പ്രകടമാക്കേണ്ടത് എന്തുകൊണ്ട്?
7. ഉചിതമായ ധ്യാനത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു, അത്തരം ധ്യാനം നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
8. നമ്മെ രൂപപ്പെടുത്താനുള്ള യഹോവയുടെ ശ്രമങ്ങളോടു സഹകരിക്കാൻ ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും?
രണ്ടാം ദിവസം
9. നാവ് ഉചിതമായി ഉപയോഗിക്കുന്നത് എത്ര പ്രധാനമാണ്?
10. സഹപ്രവർത്തകരോടും സഹപാഠികളോടും മറ്റുള്ളവരോടും പരിപുഷ്ടിപ്പെടുത്തുംവിധം സംസാരിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
11. എഫെസ്യർ 4:25-32-ൽ പൗലൊസ് നൽകിയ ബുദ്ധിയുപദേശം സഹവിശ്വാസികളുമായുള്ള ഇടപെടലുകളിൽ നമുക്ക് എങ്ങനെ ബാധകമാക്കാം?
12. നാവിന്റെ ഏറ്റവും ആദരണീയമായ ഉപയോഗം എന്ത്?
13. ‘ദുഷ്ടനെ’ ജയിച്ചടക്കാൻ നാം എന്തു ചെയ്യണം?
14. ലോകത്തിൽനിന്നുള്ള കളങ്കം പറ്റാതെ നിലകൊള്ളാൻ നാം യത്നിക്കേണ്ട മണ്ഡലങ്ങൾ ഏവ?
15. ആന്തരിക മനുഷ്യനെ നാം ദിവസവും പുതുക്കേണ്ടത് എന്തുകൊണ്ട്, അത് എപ്രകാരം ചെയ്യാനാകും?
16. ഈ വർഷത്തെ സർക്കിട്ട് സമ്മേളനത്തിൽനിന്നുള്ള ഏതു ബുദ്ധിയുപദേശം ജീവിതത്തിൽ ബാധകമാക്കാനാണു നിങ്ങൾ ഉദ്ദേശിക്കുന്നത്?