പ്രത്യേക സമ്മേളന ദിനത്തിന്റെ പുനരവലോകനം
സേവനവർഷം 2006-ലെ പ്രത്യേക സമ്മേളന ദിനത്തിനു മുമ്പും പിമ്പും ഉള്ള വാരങ്ങളിൽ നടത്തുന്ന സേവനയോഗ പരിപാടിയിൽ ഈ വിവരങ്ങൾ സഭ ഉപയോഗിക്കുന്നതായിരിക്കും. 2004 ഡിസംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിൽ നിർദേശിച്ചിരിക്കുന്ന പ്രകാരം ഈ പൂർവാവലോകനവും പുനരവലോകനവും നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരണം ചെയ്യും. പുനരവലോകനം നടത്തുമ്പോൾ, സമ്മേളനത്തിലൂടെ ലഭിച്ച വിവരങ്ങൾ എങ്ങനെ ബാധകമാക്കാം എന്നതിന് ഊന്നൽ നൽകിക്കൊണ്ട് എല്ലാ ചോദ്യങ്ങളും ചോദിക്കേണ്ടതാണ്.
രാവിലത്തെ സെഷൻ
1. കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുക എന്നതിന്റെ അർഥമെന്ത്, ഇന്ന് അത് ഒരു വെല്ലുവിളി ആയിരിക്കുന്നത് എന്തുകൊണ്ട്? (“കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?”)
2. കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുന്നത് നമുക്കു പ്രയോജനകരമായിരിക്കുന്നത് എങ്ങനെ? (“കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുന്നതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുക”)
3. സാധാരണമെന്നു പറയപ്പെടുന്ന പല പ്രവർത്തനങ്ങളിലും എന്ത് അപകടം ഒളിഞ്ഞുകിടക്കുന്നു? (“ഒരു ദുഷ്ടലോകത്തിൽ കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കൽ”)
ഉച്ചകഴിഞ്ഞുള്ള സെഷൻ
4. ആത്മീയ ലാക്കുകൾ പിൻപറ്റാൻ മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ചെറുപ്പക്കാരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? (“നേരായ ദിശയിൽ അസ്ത്രം എയ്യുന്ന മാതാപിതാക്കൾ,” “ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുന്ന യുവപ്രായക്കാർ”)
5. യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാൻ നമുക്ക് എങ്ങനെ കഴിയും? (എ) വ്യക്തികളെന്ന നിലയിൽ (ബി) കുടുംബങ്ങളെന്ന നിലയിൽ (സി) ഒരു സഭയെന്ന നിലയിൽ. (“യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക”)