മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംഏപ്രി. 15
“സന്തോഷകരമായ കുടുംബജീവിതത്തിന് ഭാര്യാഭർത്താക്കന്മാർ തമ്മിൽ നല്ല ആശയവിനിമയം ഉണ്ടായിരിക്കണമെന്ന് മിക്കവാറും എല്ലാവരുംതന്നെ സമ്മതിക്കും. എന്നുവരികിലും നല്ല രീതിയിൽ ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമല്ലെന്നാണ് പലരുടെയും അഭിപ്രായം. എന്തായിരിക്കാം അതിനു കാരണം? [പ്രതികരിക്കാൻ അനുവദിക്കുക.] ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന നിർദേശങ്ങൾ ഈ മാസികയിലുണ്ട്.” യാക്കോബ് 1:19 വായിക്കുക.
ഉണരുക! ഏപ്രി.
“ദൈവവുമായി അടുക്കാൻ കുരിശ് സഹായിക്കുന്നുവെന്നാണ് അനേകരും ചിന്തിക്കുന്നത്. എന്നാൽ യേശുവിനെ വധിക്കാൻ ഉപയോഗിച്ച ഉപകരണത്തെ പൂജിക്കുന്നത് ഉചിതമാണോ, യേശു യഥാർഥത്തിൽ കുരിശിലാണോ മരിച്ചത്, എന്നൊക്കെയാണ് മറ്റു ചിലരുടെ ചിന്ത. ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം ഈ മാസികയുടെ 12-ാം പേജിലെ ലേഖനത്തിൽ കാണാം.” പ്രവൃത്തികൾ 5:30 വായിക്കുക.
വീക്ഷാഗോപുരംമേയ് 1
“ദാരിദ്ര്യംമൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ലോകമെമ്പാടുമുണ്ട്. അവരെ സഹായിക്കാൻ എന്തു ചെയ്യാനാകും? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 1 പത്രൊസ് 2:21 വായിക്കുക.] യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് ദരിദ്രരോടു പരിഗണന കാണിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ഈ മാസിക വിവരിക്കുന്നു.”
ഉണരുക! മേയ്
“നാം വാർധക്യം പ്രാപിക്കുന്നത് എന്തുകൊണ്ടെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നാം വാർധക്യം പ്രാപിക്കുന്നതിന്റെ കാരണത്തെക്കുറിച്ചുള്ള ബൈബിളിന്റെ വിശദീകരണം പരിശോധിച്ചാൽ എന്നേക്കും ജീവിക്കത്തക്കവിധം ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാകും.” [യെശയ്യാവു 25:8 വായിക്കുക.] വാർധക്യ പ്രക്രിയയെക്കുറിച്ച് നിലവിലുള്ള ചില ആശയങ്ങൾ ഈ മാസിക അവലോകനം ചെയ്യുന്നു.