മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റ.
“ഇന്ന് വർധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിവിപത്തുകൾക്കുപിന്നിൽ അമാനുഷികമായ ഏതെങ്കിലും ശക്തി പ്രവർത്തിക്കുന്നുണ്ടോയെന്ന് ചിലർ ചിന്തിക്കുന്നു. താങ്കൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരനു താത്പര്യമുള്ളതായി തോന്നുന്നപക്ഷം സംഭാഷണം തുടരുക.] മനുഷ്യന്റെ സ്രഷ്ടാവിനെക്കുറിച്ച് ഒരു പുരാതന ഗ്രന്ഥം പറയുന്നതെന്താണെന്നു ഞാൻ വായിച്ചുകേൾപ്പിട്ടേ? [വീട്ടുകാരൻ സമ്മതിച്ചാൽ 1 യോഹന്നാൻ 4:8 വായിക്കുക.] പ്രകൃതിവിപത്തുകൾ മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് ദൈവം ഉത്തരവാദിയല്ലെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ടെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.” 31-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ജൂലൈ – സെപ്റ്റ.
“തിരക്കേറിയ ജീവിതത്തിൽ ആരാധനയ്ക്കായി സമയം മാറ്റിവെക്കുന്നത് ബുദ്ധിമുട്ടാണെന്നു ചിലർക്കു തോന്നുന്നു. താങ്കൾക്കും അങ്ങനെയാണോ തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. സംഭാഷണം തുടരാൻ വീട്ടുകാരനു താത്പര്യമുള്ളതായി തോന്നിയാൽ എഫെസ്യർ 5:15-17 വായിച്ചുകേൾപ്പിക്കുക.] ആരാധനയ്ക്കായി എത്രമാത്രം സമയവും ഊർജവും നാം ചെലവഴിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നതെന്നറിയാൻ താത്പര്യമുണ്ടോ?” താത്പര്യമുണ്ടെങ്കിൽ 14-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.