മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“ദൈവത്തിൽ വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടുള്ളത് എന്തുകൊണ്ടായിരിക്കാം, താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരനു താത്പര്യമുണ്ടെന്നു തോന്നുന്നപക്ഷം സംഭാഷണം തുടരുക.] വിശ്വാസം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ? [എബ്രായർ 11:6 വായിക്കുക.] വിശ്വാസത്തെ ബലപ്പെടുത്താൻ നമുക്കു സ്വീകരിക്കാവുന്ന നാലുപടികൾ ഈ മാസികയിൽ വിശദീകരിക്കുന്നുണ്ട്.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“ഇന്നത്തെ തിരക്കുള്ള ലോകത്തിൽ, അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾക്കുപോലും സമയം കണ്ടെത്താൻ വളരെ പ്രയാസമാണ്. നമുക്ക് എങ്ങനെ സമയം മെച്ചമായി ഉപയോഗിക്കാനാകും എന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] സഹായകമായ ഒരു തത്ത്വം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 21:5 വായിക്കുക.] നമുക്ക് കൂടുതൽ മെച്ചമായി സമയം പട്ടികപ്പെടുത്താനാകുന്നത് എങ്ങനെയെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. 21-ാം പേജിലെ ലേഖനം കാണിക്കുക.