വീഡിയോകൾ ഉപയോഗിച്ചു പഠിപ്പിക്കുക
യഹോവ അബ്രാഹാമിനും യിരെമ്യാവിനും ചില പ്രധാനപ്പെട്ട വിവരങ്ങൾ നൽകിയപ്പോൾ കേവലം പറയുക മാത്രമല്ല അവ കാണിച്ചുകൊടുക്കുകയും ചെയ്തു. (ഉല്പ. 15:5; യിരെ. 18:1-6) ബൈബിൾസത്യം എളുപ്പം മനസ്സിലാക്കാനും അതു വിലമതിക്കാനും വിദ്യാർഥികളെ സഹായിക്കുന്നതിനുവേണ്ടി നമ്മുടെ വീഡിയോകൾപോലുള്ള ദൃശ്യസഹായികൾ ഉപയോഗിക്കാനാകും—പ്രത്യേകിച്ചും ബൈബിൾവിദ്യാർഥികൾക്ക് ഇംഗ്ലീഷോ വീഡിയോകൾ ലഭ്യമായിരിക്കുന്ന മറ്റു ഭാഷകളോ അറിയാമെങ്കിൽ. ചില വീഡിയോകൾ കാണിക്കാൻ കഴിയുന്ന ഏതാനും സന്ദർഭങ്ങൾ താഴെ പറയുന്നു. ഓരോ ബൈബിൾവിദ്യാർഥിയെയും കണക്കിലെടുത്ത് ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്.
ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം
◻ അധ്യായം 1: 17-ാം ഖണ്ഡികയ്ക്കു ശേഷം, സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 2: അവസാനം, ബൈബിൾ—മനുഷ്യവർഗത്തിന്റെ ഏറ്റവും പഴക്കമുള്ള ആധുനിക ഗ്രന്ഥം (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 9: 14-ാം ഖണ്ഡികയ്ക്കു ശേഷം, യഹോവയുടെ സാക്ഷികൾ—സുവാർത്ത പ്രസംഗിക്കാൻ സംഘടിതർ (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 14: അവസാനം, ബൈബിൾ—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 15: 10-ാം ഖണ്ഡികയ്ക്കു ശേഷം, നമ്മുടെ മുഴു സഹോദരവർഗവും (ഇംഗ്ലീഷ്) കാണിക്കുക.
‘ദൈവസ്നേഹം’ പുസ്തകം
◻ അധ്യായം 3: 15-ാം ഖണ്ഡികയ്ക്കു ശേഷം, യുവജനങ്ങൾ ചോദിക്കുന്നു—യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം? (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 4: അവസാനം, യഹോവയുടെ അധികാരത്തെ ആദരിക്കുക (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 7: 12-ാം ഖണ്ഡികയ്ക്കു ശേഷം, രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 9: 6-ാം ഖണ്ഡികയ്ക്കു ശേഷം, നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ (ഇംഗ്ലീഷ്) കാണിക്കുക.
◻ അധ്യായം 17: അവസാനം, ‘കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക!’ കാണിക്കുക.
നിങ്ങളുടെ ബൈബിൾവിദ്യാർഥികൾക്കു പ്രയോജനം ചെയ്യുന്ന മറ്റേതെങ്കിലും വീഡിയോകളുണ്ടോ? ഉദാഹരണത്തിന്, എതിർപ്പുകൾ നേരിടുന്ന വ്യക്തികളെ ബലപ്പെടുത്തുന്നതിനായി പരിശോധനകളിൻ മധ്യേ വിശ്വസ്തർ—സോവിയറ്റ്യൂണിയനിലെ യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്) അല്ലെങ്കിൽ യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു (ഇംഗ്ലീഷ്) എന്നീ വീഡിയോകൾ ഉപയോഗിക്കാം. യുവജനങ്ങൾക്കു പ്രയോജനം ചെയ്യുന്ന വീഡിയോകളാണ് ദൈവത്തിനു മഹത്ത്വം കരേറ്റുന്ന ലാക്കുകൾ വെക്കുക (ഇംഗ്ലീഷ്), യുവജനങ്ങൾ ചോദിക്കുന്നു—ജീവിതംകൊണ്ടു ഞാൻ എന്തു ചെയ്യും? (ഇംഗ്ലീഷ്) എന്നിവ. വീഡിയോകളുടെ പേരുകൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലും ‘ദൈവസ്നേഹം’ പുസ്തകത്തിലും അതാതുസ്ഥാനങ്ങളിൽ കുറിച്ചിടുകയാണെങ്കിൽ വിദ്യാർഥികളോടൊപ്പം ഇരുന്ന് വീഡിയോ കാണുകയോ അല്ലെങ്കിൽ അവർക്ക് അത് കൊടുത്തിട്ടു പോരുകയോ ചെയ്യേണ്ടത് എപ്പോളാണെന്ന് ഓർമിക്കാനാകും. പുതിയ വീഡിയോകൾ ലഭ്യമാകുമ്പോൾ വിദ്യാർഥികളുടെ ഹൃദയത്തെ സ്പർശിക്കുംവിധം അവ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തിക്കുക.—ലൂക്കോ. 24:32.