ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രികയോ ഉപയോഗിച്ച് ബൈബിളധ്യയനം അവതരിപ്പിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: സൗജന്യ ബൈബിളധ്യയനം നടത്തുമെന്നു പറയുമ്പോൾ പലർക്കും നാം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകാറില്ല. ഒരു പഠന കൂട്ടത്തോടൊപ്പമോ തപാലിലൂടെയോ പഠിക്കുന്നതിന് നാം ക്ഷണിക്കുകയായിരിക്കുമെന്ന് അവർ വിചാരിച്ചേക്കാം. അധ്യയനം നടത്താമെന്നു പറയുന്നതിനു പകരം അത് അവതരിപ്പിച്ചു കാണിക്കരുതോ? ഏതാനും മിനിട്ടിനുള്ളിൽ വീട്ടുവാതിൽക്കൽ വെച്ചുപോലും ബൈബിളധ്യയനം എത്ര എളുപ്പവും ഉത്തേജിപ്പിക്കുന്നതും ആയ അനുഭവമാണെന്ന് വീട്ടുകാരന് കാണിച്ചുകൊടുക്കാം.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
ഒരു ബൈബിളധ്യയനം തുടങ്ങാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കാൻ യഹോവയോടു പ്രാർഥിക്കുക.—ഫിലി. 2:13.
വയൽസേവനത്തിൽ ഏർപ്പെടുമ്പോഴെല്ലാം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം അല്ലെങ്കിൽ ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം അവതരിപ്പിക്കുകയോ ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ കാണിക്കുകയോ ചെയ്യുക.