ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം കൊടുത്തുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: നമ്മൾ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ഉപകരണമാണ് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം. ഒരാളെ ഇത് ഉപയോഗിച്ചു പഠിപ്പിക്കണമെങ്കിൽ അദ്ദേഹത്തിന്റെ പക്കൽ ഈ പുസ്തകം എത്തിക്കണം. അതുകൊണ്ട് ശുശ്രൂഷയിൽ ഇതു കൊടുക്കുന്നതിൽ നമ്മൾ ഓരോരുത്തരും വൈദഗ്ധ്യം നേടണം. (സദൃ. 22:29) ഇതിനു പല രീതികൾ ഉണ്ടെങ്കിലും ഓരോ പ്രചാരകർക്കും അവർക്ക് അനുയോജ്യമെന്നു തോന്നുന്നത് ഉപയോഗിക്കാം. ഒട്ടുമിക്കപ്പോഴും താത്പര്യക്കാരോടൊത്ത് ബൈബിൾ പഠനം തുടങ്ങാൻ സുവാർത്താ ലഘുപത്രിക ഉപയോഗിക്കുന്നു. അതിനു ശേഷം ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്കു വ്യക്തിയെ നയിക്കുന്നു. മറ്റ് അവസരങ്ങളിൽ നല്ല താത്പര്യം കാണിക്കുന്ന വ്യക്തിക്ക് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ആദ്യമേതന്നെ കൊടുക്കാവുന്നതാണ്.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
കുടുംബാരാധനാവേളയിൽ ഇതു ചെയ്തു പരിശീലിക്കുക.
ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ നിങ്ങൾ സംസാരിക്കാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് മറ്റു പ്രചാരകരോട് പറയുക. (സദൃ. 27:17) നിങ്ങളുടെ അവതരണം ഫലപ്രദമല്ലെങ്കിൽ മാറ്റം വരുത്തുക.