ദൈവവചനത്തിലെ നിധികൾ | യശയ്യ 24–28
യഹോവ തന്റെ ജനത്തിനായി കരുതുന്നു
ഉദാരമതിയായ ഒരു ആതിഥേയനെപ്പോലെ യഹോവ നമുക്ക് സമൃദ്ധമായി ആത്മീയഭക്ഷണം നൽകുന്നു.
‘സൈന്യങ്ങളുടെ അധിപനായ യഹോവ എല്ലാ ജനങ്ങൾക്കും വേണ്ടി ഒരു വിരുന്ന് ഒരുക്കും’
ബൈബിൾക്കാലങ്ങളിൽ, ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സമാധാനത്തെയും സൗഹൃദത്തെയും അർഥമാക്കിയിരുന്നു.
“മജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളും അരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും”
സമ്പുഷ്ടമായ വിഭവങ്ങളും മേത്തരം വീഞ്ഞും, യഹോവ നമുക്ക് നൽകുന്ന ഏറ്റവും മികച്ച ആത്മീയ ഭക്ഷണത്തെ ചിത്രീകരിക്കുന്നു.