ക്രിസ്ത്യാനികളായി ജീവിക്കാം
എന്താണ് യഥാർഥ സ്നേഹം?
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്തബന്ധമായിട്ടാണ് യഹോവ വിവാഹം ക്രമീകരിച്ചത്. (ഉൽ 2:22-24) വിവാഹമോചനത്തിനുള്ള ഏക അടിസ്ഥാനം ലൈംഗിക അധാർമികതയാണ്. (മല 2:16; മത്ത 19:9) വിവാഹജീവിതം സന്തുഷ്ടമായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു നല്ല ഇണയെ കണ്ടെത്താനും സന്തോഷമുള്ള വിവാഹജീവിതം നയിക്കാനും ആവശ്യമായ തത്ത്വങ്ങൾ യഹോവ തന്റെ വചനത്തിലൂടെ നൽകിയിട്ടുണ്ട്.—സഭ 5:4-6.
എന്താണ് യഥാർഥ സ്നേഹം? എന്ന വീഡിയോ കണ്ടിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
ഫ്രാൻസിസും ബെറ്റിയും മകളായ ലിസിനു കൊടുത്ത തിരുത്തൽ ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും തെളിവായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ പ്രണയിക്കുന്നയാൾക്കു മാറ്റം വരുത്താൻ നിങ്ങളെക്കൊണ്ട് കഴിയുമെന്നു ചിന്തിക്കുന്നതു വിഡ്ഢിത്തമായിരിക്കുന്നത് എന്തുകൊണ്ട്?
പോളും പ്രിസില്ലയും ലിസിനു ജ്ഞാനപൂർവമായ എന്ത് ഉപദേശമാണു കൊടുത്തത്?
സാമിന്റെയും മേഘയുടെയും വിവാഹജീവിതത്തിൽ എന്തുകൊണ്ടാണു പ്രശ്നങ്ങളുണ്ടായത്?
ജോണിനും ലിസിനും പൊതുവായ എന്തൊക്കെ ആത്മീയലക്ഷ്യങ്ങളാണുണ്ടായിരുന്നത്?
ഒരു വ്യക്തിയുമായി വിവാഹപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ആ വ്യക്തിയുടെ ‘ആന്തരികമനുഷ്യനെ’ അറിയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (1പത്ര 3:4)
എന്താണ് യഥാർഥ സ്നേഹം? (1കൊ 13:4-8)