ദൈവവചനത്തിലെ നിധികൾ | പ്രവൃത്തികൾ 25–26
പൗലോസ് സീസറിന്റെ മുമ്പാകെ അപ്പീലിന് അപേക്ഷിക്കുകയും അഗ്രിപ്പ രാജാവിനോടു സാക്ഷീകരിക്കുകയും ചെയ്തു
“ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ” ഹാജരാക്കപ്പെടുമ്പോൾ നമ്മൾ ഉത്കണ്ഠപ്പെടേണ്ടതില്ലെങ്കിലും നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച് ചോദിക്കുന്ന എല്ലാവർക്കും ‘മറുപടി കൊടുക്കാൻ നമ്മൾ എപ്പോഴും ഒരുങ്ങിയിരിക്കണം.’ (മത്ത 10:18-20; 1പത്ര 3:15) “നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ” ഉണ്ടാക്കാൻ എതിരാളികൾ ശ്രമിച്ചാൽ, നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം?—സങ്ക 94:20.
സന്തോഷവാർത്തയ്ക്കുവേണ്ടി വാദിക്കുന്നതിനു നിയമപരമായ അവകാശങ്ങൾ നമ്മൾ ഉപയോഗിക്കുന്നു.—പ്രവൃ 25:11.
അധികാരികളോടു സംസാരിക്കുമ്പോൾ നമ്മൾ ആദരവുള്ളവരാണ്.—പ്രവൃ 26:2, 3.
ഉചിതമെങ്കിൽ, സന്തോഷവാർത്ത എങ്ങനെയാണു നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്തതെന്നു വിശദീകരിക്കുന്നു.—പ്രവൃ 26:11-20.