ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 6-8
‘നോഹ അങ്ങനെതന്നെ ചെയ്‌തു’
നിർമാണമേഖലയിൽ ഇപ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങളോ രീതികളോ ഒന്നുമില്ലാത്ത കാലത്ത് പെട്ടകം പണിയാൻ നോഹയും കുടുംബവും എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് ഒന്നു ചിന്തിച്ചുനോക്കൂ!
പെട്ടകം വളരെ വലുതായിരുന്നു—ഏകദേശം 437 അടി (133 മീറ്റർ) നീളം, 73 അടി (22 മീറ്റർ) വീതി, 44 അടി (13 മീറ്റർ) ഉയരം
മരങ്ങൾ മുറിച്ച്, ആകൃതി വരുത്തി യഥാസ്ഥാനത്ത് ഉറപ്പിക്കണമായിരുന്നു
ഭീമാകാരമായ ആ പെട്ടകത്തിന്റെ അകത്തും പുറത്തും ടാർ തേക്കണമായിരുന്നു
നോഹയുടെ കുടുംബത്തിനും മൃഗങ്ങൾക്കും ഒരു വർഷത്തേക്കു വേണ്ട ആഹാരം ശേഖരിക്കണമായിരുന്നു
പണി തീർക്കാൻ ഏകദേശം 40 മുതൽ 50 വർഷം വരെ എടുത്തുകാണും
യഹോവ നമ്മളോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ ഈ വിവരണം നമുക്ക് എങ്ങനെയാണ് ഉത്സാഹം പകരുന്നത്?