വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജനുവരി പേ. 11
  • ദൈവത്തിന്റെ ചിന്തകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തിന്റെ ചിന്തകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • മാതാപിതാക്കളേ—ദൈവത്തെ സന്തോഷിപ്പിക്കാൻ മക്കളെ പഠിപ്പിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജനുവരി പേ. 11
“നമ്മൾ ‘തളർന്നുപോകാതെ ഓടണം’—പോഷകാഹാരം കഴിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. ഗവേഷണം ചെയ്യുന്നതിനു റബേക്ക “ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ” എന്ന ലഘുപത്രിക ഉപയോഗിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ദൈവ​ത്തി​ന്റെ ചിന്തക​ളി​ലൂ​ടെ സഞ്ചരി​ക്കാൻ ശ്രമിക്കുക

എല്ലാ കാര്യ​ത്തി​ലും നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (സുഭ 27:11) എന്നാൽ ചില തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ നേരി​ട്ടുള്ള ഒരു നിയമ​മോ കല്പനയോ ഇല്ലായി​രി​ക്കും. ആ സമയത്ത്‌ യഹോ​വ​യു​ടെ ഇഷ്ടത്തിന്‌ അനുസ​രി​ച്ചുള്ള തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

പതിവാ​യി ബൈബിൾ വായി​ക്കുന്ന ഒരു ശീലമു​ണ്ടാ​ക്കുക. ഓരോ പ്രാവ​ശ്യം ബൈബിൾ വായി​ക്കു​മ്പോ​ഴും നമ്മൾ യഹോ​വ​യോ​ടൊത്ത്‌ സമയം ചെലവ​ഴി​ക്കു​ക​യാണ്‌. ബൈബിൾ വായി​ക്കു​മ്പോൾ യഹോവ തന്റെ ജനത്തോട്‌ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതു​പോ​ലെ യഹോ​വ​യു​ടെ കണ്ണിൽ നല്ലതും മോശ​വും ആയ കാര്യങ്ങൾ ചെയ്‌ത ആളുക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കുക. യഹോവ എങ്ങനെ​യാണ്‌ ഓരോ കാര്യ​ത്തെ​യും വീക്ഷി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ അതു സഹായി​ക്കും. ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നമ്മൾ പഠിച്ച തത്ത്വങ്ങ​ളും പാഠങ്ങ​ളും പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ ഓർമി​പ്പി​ക്കും.—യോഹ 14:26.

ഗവേഷണം ചെയ്യുക. ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ, ഇങ്ങനെ ചോദി​ക്കുക, ‘ഈ വിഷയത്തെ യഹോവ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ബൈബി​ളി​ലെ ഏതു വാക്യ​ങ്ങ​ളാണ്‌ അല്ലെങ്കിൽ ഏതു വിവര​ണ​ങ്ങ​ളാണ്‌ എന്നെ സഹായി​ക്കു​ന്നത്‌?’ യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. നമ്മുടെ സാഹച​ര്യ​ത്തിന്‌ യോജിച്ച ബൈബിൾത​ത്ത്വ​ങ്ങൾ കണ്ടെത്താൻ നമ്മുടെ ഭാഷയിൽ ലഭ്യമാ​യി​രി​ക്കുന്ന ഗവേഷ​ണ​സ​ഹാ​യി​കൾ ഉപയോ​ഗി​ക്കുക.—സങ്ക 25:4.

നമ്മൾ ‘തളർന്നു​പോ​കാ​തെ ഓടണം’—പോഷ​കാ​ഹാ​രം കഴിക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • വീഡി​യോ​യി​ലെ ആ യുവസ​ഹോ​ദ​രിക്ക്‌ എന്തൊക്കെ സമ്മർദ​ങ്ങ​ളാണ്‌ ഉണ്ടായത്‌?

  • ഇതു​പോ​ലുള്ള സമ്മർദ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഗവേഷ​ണ​സ​ഹാ​യി​കൾ നിങ്ങൾക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും?

  • നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു​വേണ്ടി ഗവേഷ​ണ​വും വ്യക്തി​പ​ര​മായ പഠനവും നടത്തു​മ്പോൾ നമുക്ക്‌ എന്തു പ്രയോ​ജ​നം​കൂ​ടെ കിട്ടും?—എബ്ര 5:13, 14

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക