ക്രിസ്ത്യാനികളായി ജീവിക്കാം
മാതാപിതാക്കളേ—ദൈവത്തെ സന്തോഷിപ്പിക്കാൻ മക്കളെ പഠിപ്പിക്കുക
യഹോവ കുട്ടികളെ വളരെ വിലയേറിയവരായിട്ടാണ് കാണുന്നത്. അവരുടെ ആത്മീയപുരോഗതിയും പ്രശ്നങ്ങളുള്ളപ്പോഴും അവർ തന്നെ സേവിക്കുന്നതും യഹോവ ശ്രദ്ധിക്കുന്നുണ്ട്. (1ശമു 2:26; ലൂക്ക 2:52) വളരെ ചെറിയ കുട്ടികൾക്കുപോലും നല്ല പെരുമാറ്റത്തിലൂടെയും പ്രവൃത്തികളിലൂടെയും യഹോവയെ സന്തോഷിപ്പിക്കാൻ കഴിയും. (സുഭ 27:11) യഹോവയെ സ്നേഹിക്കാനും അനുസരിക്കാനും മക്കളെ പഠിപ്പിക്കുന്നതിന് യഹോവ തന്റെ സംഘടനയിലൂടെ വളരെ നല്ല ഉപകരണങ്ങൾ തന്നിട്ടുണ്ട്.
“കുട്ടികളേ—നിങ്ങൾ സഹിച്ചുനിൽക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും!” എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
കുട്ടികളെ സഹായിക്കുന്നതിന് യഹോവ കഴിഞ്ഞുപോയ വർഷങ്ങളിൽ എന്തെല്ലാം ഉപകരണങ്ങളാണ് നൽകിയിട്ടുള്ളത്?
ഇക്കാലത്ത് മക്കളെ പഠിപ്പിക്കുന്നതിനു മാതാപിതാക്കൾക്ക് എന്തെല്ലാം ഉപകരണങ്ങൾ ലഭ്യമാണ്?
കുട്ടികളേ, യഹോവ തന്നിരിക്കുന്ന ഏത് ഉപകരണമാണ് നിങ്ങൾക്കു പ്രയോജനം ചെയ്തിരിക്കുന്നത്, എന്തുകൊണ്ട്?