ക്രിസ്ത്യാനികളായി ജീവിക്കാം
ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് മക്കളെ സഹായിക്കുക
തങ്ങളുടെ മക്കൾ യഹോവയുടെ സേവനത്തിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതിനു മക്കളെ പരിശീലിപ്പിക്കുമ്പോൾ മാതാപിതാക്കൾ ഓർത്തിരിക്കേണ്ട ചില ബൈബിൾതത്ത്വങ്ങളുണ്ട്.—സുഭ 22:6.
നിങ്ങളോടു സംസാരിക്കാൻ മക്കൾക്കു മടിയൊന്നും തോന്നരുത്.—യാക്ക 1:19
നിങ്ങളുടെ മാതൃകയിലൂടെ പഠിപ്പിക്കുക.—ആവ 6:6
യഹോവയെ ആരാധിക്കുന്നതിൽ മുടക്കം വരുത്താതിരിക്കുക.—എഫ 6:4
നിലനിൽക്കുന്ന ഒരു വീട് പണിയുക—“ശരിയായ വഴിയിൽ നടക്കാൻ” മക്കളെ പരിശീലിപ്പിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
മാതാപിതാക്കൾക്ക് എങ്ങനെ ന്യായബോധം കാണിക്കാനാകും?
യാക്കോബ് 1:19-ലെ തത്ത്വം മാതാപിതാക്കൾക്ക് എങ്ങനെ ബാധകമാക്കാനാകും?
പ്രശ്നങ്ങളുണ്ടാകുമ്പോൾ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും?