ക്രിസ്ത്യാനികളായി ജീവിക്കാം
സാമ്പത്തികപ്രതിസന്ധിയെ നേരിടാൻ നിങ്ങൾ തയ്യാറാണോ?
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന സംഭവങ്ങൾ കാരണം ലോകത്തിലെ സാമ്പത്തികവ്യവസ്ഥ ആടിയുലയുകയാണ്. പക്ഷേ അതു നമ്മളെ ഞെട്ടിക്കേണ്ടാ. കാരണം നമ്മൾ അവസാനകാലത്താണ് ജീവിക്കുന്നത്, എന്നു പറഞ്ഞാൽ അവസാനകാലത്തിന്റെ അവസാനത്തിൽ. അതുപോലെ ‘അസ്ഥിരമായ ധനത്തിൽ’ പ്രത്യാശ വെക്കരുതെന്ന് ബൈബിൾ മുന്നറിയിപ്പു തരുന്നു. (1തിമ 6:17; 2തിമ 3:1) സാമ്പത്തികപ്രതിസന്ധിയുടെ സമയത്തിനായി മുന്നമേതന്നെ എങ്ങനെ തയ്യാറായിരിക്കാം, യഹോശാഫാത്ത് രാജാവിന്റെ മാതൃക നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
ശത്രുരാജ്യങ്ങളിൽനിന്നുള്ള ഭീഷണി വന്നപ്പോൾ യഹോശാഫാത്ത് യഹോവയിൽ ആശ്രയിച്ചു. (2ദിന 20:9-12) അതുപോലെ, നഗരങ്ങളുടെ സംരക്ഷണം ശക്തമാക്കുകയും കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് യഹോശാഫാത്ത് ചെയ്യേണ്ടതു ചെയ്തു. (2ദിന 17:1, 2, 12, 13) യഹോശാഫാത്തിനെപ്പോലെ നമ്മളും യഹോവയിൽ ആശ്രയിക്കുകയും പ്രയാസകാലങ്ങളെ നേരിടാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും വേണം.
ഒരു ദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഒരു ദുരന്തം ആഞ്ഞടിക്കുന്നതിനു മുമ്പുതന്നെ നമുക്ക് എങ്ങനെ തയ്യാറായിരിക്കാം?
മറ്റുള്ളവരെ സഹായിക്കാനായി നമുക്ക് എങ്ങനെ തയ്യാറായിരിക്കാം?