വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w22 ഫെബ്രുവരി പേ. 31
  • നിങ്ങൾക്ക്‌ അറിയാ​മോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാ​മോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • സമാനമായ വിവരം
  • ചെങ്ങാ​ലി​പ്രാവ്‌, പ്രാവ്‌
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • അവൻ നമ്മുടെ പരിമിതികൾ മനസ്സിലാക്കുന്നു
    2009 വീക്ഷാഗോപുരം
  • നിങ്ങൾക്ക്‌ അറിയാമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ദേശാന്തരഗമനത്തിന്റെ നിഗൂഢതകൾ ചികഞ്ഞെടുക്കുന്നു
    ഉണരുക!—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
w22 ഫെബ്രുവരി പേ. 31

നിങ്ങൾക്ക്‌ അറിയാ​മോ?

ചെങ്ങാ​ലി​പ്രാ​വി​നെ​യും നാട്ടു​പ്രാ​വി​നെ​യും ബലി അർപ്പി​ക്കാൻ യഹോവ അനുവ​ദി​ച്ചത്‌ ഇസ്രാ​യേ​ല്യർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

യഹോവ മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തിൽ, ചെങ്ങാ​ലി​പ്രാ​വി​നെ​യും നാട്ടു​പ്രാ​വി​നെ​യും ബലി അർപ്പി​ക്കാൻ അനുവാ​ദം നൽകി​യി​രു​ന്നു. ബലിക​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തെ​ല്ലാം ഈ രണ്ടു പക്ഷിക​ളെ​യും ഒരുമിച്ച്‌ പരാമർശി​ച്ചി​ട്ടുണ്ട്‌. ഇവയിൽ ഏതിനെ വേണ​മെ​ങ്കി​ലും അവർക്ക്‌ അർപ്പി​ക്കാ​മാ​യി​രു​ന്നു. (ലേവ്യ 1:14; 12:8; 14:30) അങ്ങനെ​യൊ​രു നിയമം നൽകി​യ​തു​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടാ​യി​രു​ന്നു. കാരണം ചെങ്ങാ​ലി​പ്രാ​വു​കളെ എല്ലാ കാലത്തും എളുപ്പത്തിൽ കിട്ടു​മാ​യി​രു​ന്നില്ല.

ചെങ്ങാലിപ്രാവ്‌

ചെങ്ങാ​ലി​പ്രാ​വു​കൾ ദേശാ​ട​ന​പ്പ​ക്ഷി​ക​ളാണ്‌. ചൂടു​കാ​ലത്ത്‌ ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തും അവയെ കാണാം. എന്നാൽ ഒക്‌ടോ​ബർ മാസ​ത്തോ​ടെ അവ ചൂടു കൂടിയ തെക്കൻ രാജ്യ​ങ്ങ​ളി​ലേക്കു പോകു​ന്നു. പിന്നെ തിരികെ എത്തുന്നത്‌ ഏപ്രിൽ മാസ​ത്തോട്‌ അടുത്താണ്‌. (ഉത്ത. 2:11, 12; യിരെ. 8:7) അതു​കൊ​ണ്ടു​തന്നെ ഇസ്രാ​യേ​ല്യർക്കു തണുപ്പു​കാ​ലത്ത്‌ ബലി അർപ്പി​ക്കു​ന്ന​തി​നു ചെങ്ങാ​ലി​പ്രാ​വു​കളെ കിട്ടാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു.

മാടപ്രാവ്‌

അതേസ​മ​യം നാട്ടു​പ്രാ​വു​കൾ പൊതു​വേ ദേശാ​ടനം ചെയ്യാ​റില്ല. അതു​കൊണ്ട്‌ അവയെ എല്ലാ കാലത്തും ഇസ്രാ​യേ​ലി​ലെ​ങ്ങും കാണാ​മാ​യി​രു​ന്നു. ഇനി, അവയെ വീടു​ക​ളിൽ വളർത്താ​റു​മു​ണ്ടാ​യി​രു​ന്നു. (യോഹ​ന്നാൻ 2:14, 16 താരത​മ്യം ചെയ്യുക.) ബൈബി​ളി​ലെ ചെടി​ക​ളും മൃഗങ്ങ​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ “പലസ്‌തീ​നി​ലെ ഗ്രാമ​ങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും ഒക്കെ നാട്ടു​പ്രാ​വു​കളെ വളർത്തുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. ഓരോ വീട്ടി​ലും ഈ പക്ഷികൾക്കു കഴിയാൻവേണ്ടി ഭിത്തി​യിൽ പൊത്തു​കൾ ഉണ്ടാക്കി​യി​രു​ന്നു.” —യശയ്യ 60:8 താരത​മ്യം ചെയ്യുക.

കൂട്ടിലിരിക്കുന്ന പ്രാവ്‌

ഇസ്രാ​യേ​ലി​ലെ​ങ്ങും എല്ലാ കാലത്തും കണ്ടിരുന്ന പക്ഷികളെ ബലിയാ​യി അർപ്പി​ക്കാൻ അനുവാ​ദം നൽകി​യ​തിൽനിന്ന്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​വും ന്യായ​ബോ​ധ​വും നമുക്കു മനസ്സി​ലാ​ക്കാ​നാ​കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക