വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwyp ലേഖനം 74
  • എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?
  • യുവജനങ്ങൾ ചോദിക്കുന്നു
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഇത്‌ സംഭവി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?
  • അത്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌
  • തളർച്ച നിങ്ങൾക്ക്‌ എങ്ങനെ തരണം ചെയ്യാം?
    ഉണരുക!—1995
  • തളർച്ച ആർ അപകടത്തിൽ, എന്തുകൊണ്ട്‌?
    ഉണരുക!—1995
  • തളർച്ച അടുത്തത്‌ നിങ്ങളോ?
    ഉണരുക!—1995
  • മാതൃകാവതരണം
    2014 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
യുവജനങ്ങൾ ചോദിക്കുന്നു
ijwyp ലേഖനം 74
സാങ്കേതികവിദ്യയും സ്‌പോർട്‌സും വിനോദവും സ്‌കൂൾപഠനവും എല്ലാം ഒരു യുവാവിനെ വീർപ്പുമുട്ടിക്കുന്നു

യുവജനങ്ങൾ ചോദി​ക്കു​ന്നു

എന്റെ ജീവിതം എരിഞ്ഞു​തീ​രു​ക​യാ​ണോ?

നിങ്ങളു​ടെ ജീവി​ത​രീ​തി നിങ്ങളെ തളർത്തി​ക്ക​ള​യു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം നിങ്ങൾക്കു​ള്ള​താണ്‌.

  • ഇത്‌ സംഭവി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • അത്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  • സമപ്രാ​യ​ക്കാർ പറയു​ന്നത്‌

ഇത്‌ സംഭവി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • അമിത​ജോ​ലി​ഭാ​രം. “എല്ലാ മേഖല​ക​ളി​ലും എപ്പോ​ഴും മികച്ച്‌ നിൽക്കാ​നും കാര്യ​പ്രാ​പ്‌തി മെച്ച​പ്പെ​ടു​ത്താ​നും ഉയർന്ന ലക്ഷ്യങ്ങൾ വെക്കാ​നും വലിയ നേട്ടങ്ങൾ കൊയ്യാ​നും ഒക്കെ ഞങ്ങളോട്‌ എപ്പോ​ഴും പറയു​മാ​യി​രു​ന്നു. ഈ നിരന്തര സമ്മർദം ഞങ്ങളെ വല്ലാതെ ഭാര​പ്പെ​ടു​ത്തു​ന്നു,” ജൂലി എന്ന പെൺകു​ട്ടി​യു​ടെ അഭി​പ്രാ​യ​മാണ്‌ ഇത്‌.

  • സാങ്കേ​തി​ക​വി​ദ്യ. സ്‌മാർട്ട്‌ ഫോണു​ക​ളും ടാബു​ക​ളും മറ്റ്‌ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളും ഉള്ളതു​കൊണ്ട്‌ 24 മണിക്കൂ​റും നമ്മളെ കിട്ടും. വാസ്‌ത​വ​ത്തിൽ ഇത്‌ നമ്മെ ക്ഷീണി​പ്പി​ക്കു​ന്നു. കാലം കടന്നു പോകു​മ്പോൾ നമ്മൾ ക്ഷീണിച്ച്‌ അവശരാ​കും.

  • ഉറക്കക്കു​റവ്‌. “സ്‌കൂൾ, ജോലി, വിനോ​ദം ഇതി​നൊ​ക്കെ​യാ​യി പല ചെറു​പ്പ​ക്കാ​രും വളരെ നേരത്തെ എഴു​ന്നേൽക്കു​ക​യും രാത്രി വളരെ വൈകി ഉറങ്ങു​ക​യും ചെയ്യുന്നു. ഇത്‌ അത്ര നല്ലതല്ല. പക്ഷേ വേറെ പോം​വ​ഴി​യൊ​ന്നും ഇല്ല,” എന്ന്‌ മിറാൻഡ എന്ന യുവതി പറയുന്നു. ഈ പതിവ്‌ മിക്ക​പ്പോ​ഴും ആളുകളെ ക്ഷീണി​പ്പിച്ച്‌ അവശരാ​ക്കു​ന്നു.

അത്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

കഠിനാ​ധ്വാ​ന​ത്തെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 6:6-8; റോമർ 12:11) അതിനർഥം ജീവി​ത​ത്തി​ലെ മറ്റെല്ലാം ബലിക​ഴി​ച്ചു​കൊണ്ട്‌, ആരോ​ഗ്യം​പോ​ലും നോക്കാ​തെ ജോലി​യിൽത്തന്നെ മുഴു​ക​ണ​മെന്നല്ല.

“ഒരു സമയം എത്തിയ​പ്പോ​ഴാണ്‌ എനിക്ക്‌ അത്‌ മനസ്സി​ലാ​യത്‌. ഞാൻ എന്റെ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽ മുഴു​കി​പ്പോയ ഒരു ദിവസം ഭക്ഷണം​പോ​ലും കഴിക്കാ​തി​രു​ന്നു. എന്റെ ആരോ​ഗ്യം​പോ​ലും നോക്കാ​തെ ജോലി​കൾ ഏറ്റെടു​ക്കു​ന്നത്‌ അത്ര നല്ല കാര്യ​മ​ല്ലെന്നു ഞാൻ പഠിച്ചു.”​—ആഷ്‌ലി.

അതു​കൊ​ണ്ടാണ്‌ ബൈബിൾ ഇങ്ങനെ പറയു​ന്നത്‌: “ചത്ത സിംഹ​ത്തെ​ക്കാൾ ജീവനുള്ള നായയാ​ണ​ല്ലോ ഏറെ നല്ലത്‌.” (സഭാ​പ്ര​സം​ഗകൻ 9:4) ഒരുപാട്‌ കാര്യങ്ങൾ ചെയ്യു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ ഇപ്പോൾ സിംഹ​ത്തി​ന്റേ​തു​പോ​ലെ ശക്തിയു​ണ്ടെന്നു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ മരിച്ചു​കി​ടന്നു പണി​യെ​ടു​ക്കു​ന്നത്‌ നിങ്ങളു​ടെ ആരോ​ഗ്യ​ത്തിന്‌ വളരെ ദോഷം ചെയ്യും.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  • ഇല്ല എന്നു പറയാൻ പഠിക്കുക. ബൈബിൾ പറയു​ന്നത്‌, “എളിമ​യു​ള്ളവർ ജ്ഞാനി​ക​ളാണ്‌” എന്നാണ്‌. (സുഭാ​ഷി​തങ്ങൾ 11:2) എളിമ​യുള്ള ആളുകൾക്ക്‌ അവരുടെ കുറവു​കൾ നന്നായി അറിയാം. അവർക്ക്‌ ചെയ്യാൻ പറ്റാത്ത​തി​നെ​ക്കാൾ കൂടുതൽ കാര്യങ്ങൾ അവർ ഏറ്റെടു​ക്കില്ല.

    “ക്ഷീണിച്ച്‌ അവശരാ​കു​ന്നവർ ഏറെയും ഇല്ല എന്നു പറയാൻ മടിക്കു​ന്ന​വ​രാണ്‌. മറ്റുള്ളവർ അവരോ​ടു ചെയ്യാൻ പറയുന്ന എല്ലാ ജോലി​ക​ളും ഏറ്റെടുത്ത്‌ ചെയ്യു​ന്ന​വ​രാണ്‌ അവർ. അത്‌ എളിമ​യാ​ണെന്നു പറയാൻ പറ്റില്ല. ഇന്നല്ലെ​ങ്കിൽ നാളെ അവർ ക്ഷീണിച്ച്‌ അവശരാ​കും.”​—ജോർഡൻ.

  • ആവശ്യ​ത്തിന്‌ വിശ്ര​മി​ക്കുക. ബൈബിൾ പറയുന്നു: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.” (സഭാ​പ്ര​സം​ഗകൻ 4:6) ഉറക്കത്തെ “തലച്ചോ​റി​ന്റെ ഭക്ഷണം” എന്നാണ്‌ വിളി​ക്കു​ന്നത്‌. ഒരാൾക്ക്‌ എട്ടോ പത്തോ മണിക്കൂർ ഉറക്കം കിട്ടണം. എന്നാൽ ഭൂരി​ഭാ​ഗം ചെറു​പ്പ​ക്കാർക്കും അത്‌ കിട്ടു​ന്നില്ല.

    “ഒരുപാട്‌ കാര്യങ്ങൾ ചെയ്യാ​നു​ള്ള​പ്പോൾ രാത്രി ഉറങ്ങാതെ ഞാന​തൊ​ക്കെ ഇരുന്ന്‌ ചെയ്യും. അപ്പോൾ എനിക്ക്‌ ആവശ്യ​ത്തിന്‌ ഉറക്കം കിട്ടാ​റില്ല. എന്നാൽ ആ സമയം ഞാൻ ഉറങ്ങി​യി​രു​ന്നെ​ങ്കിൽ അടുത്ത ദിവസം വളരെ കാര്യ​ക്ഷ​മ​മാ​യും സന്തോ​ഷ​ത്തോ​ടെ​യും എനിക്കു ജോലി ചെയ്യാൻ കഴിയു​മാ​യി​രു​ന്നു.”​—ബ്രൂക്‌ലിൻ.

  • ഒരു ചിട്ടയു​ണ്ടാ​യി​രി​ക്കുക. ബൈബിൾ പറയുന്നു: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.” (സുഭാ​ഷി​തങ്ങൾ 21:5) ചെയ്യാ​നുള്ള കാര്യങ്ങൾ കൃത്യ​മാ​യി ചെയ്യാൻ പഠിക്കു​ന്ന​തും സമയം പാലി​ക്കു​ന്ന​തും ഒക്കെ ഒരു വൈദ​ഗ്‌ധ്യ​മാണ്‌. ജീവിതം മുഴുവൻ നിങ്ങൾക്ക്‌ അത്‌ പ്രയോ​ജനം ചെയ്യും.

    “സ്വയം വരുത്തി​വെ​ക്കുന്ന ആശങ്കകൾ ഒഴിവാ​ക്കാൻ കാര്യങ്ങൾ മുൻകൂ​ട്ടി പ്ലാൻ ചെയ്യുക. ചെയ്യാ​നുള്ള കാര്യ​ങ്ങ​ളു​ടെ പട്ടിക നമ്മുടെ മുമ്പി​ലു​ണ്ടെ​ങ്കിൽ ഭേദഗ​തി​കൾ വരുത്തേണ്ട ഇടം തിരി​ച്ച​റിഞ്ഞ്‌ അവ മാറ്റാൻ എളുപ്പ​മാ​യി​രി​ക്കും. അത്‌ ക്ഷീണിച്ച്‌ അവശരാ​കു​ന്ന​തിൽനിന്ന്‌ നമ്മളെ തടയും.”​—വനേസ.

സമപ്രാ​യ​ക്കാർ പറയു​ന്നത്‌

ജിയന്ന

“ചില ആളുകൾ ക്ഷീണിച്ച്‌ അവശരാ​കു​ന്നത്‌ കൂടുതൽ പണം ഉണ്ടാക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. എന്നാൽ 1 തിമൊ​ഥെ​യൊസ്‌ 6:8 പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ ജീവി​ത​ത്തി​ന്റെ അടിസ്ഥാന ആവശ്യ​ങ്ങൾകൊണ്ട്‌ തൃപ്‌ത​രാ​യി​രി​ക്കാ​നാണ്‌. ആവശ്യ​മി​ല്ലാത്ത കാര്യ​ങ്ങൾക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യാ​തി​രി​ക്കാ​നും ലളിത​ജീ​വി​തം നയിക്കാ​നും ഉള്ള നല്ലൊരു ഓർമി​പ്പി​ക്ക​ലാണ്‌ അത്‌.”—ജിയന്ന.

വെയ്‌ലൺ

“ഓരോ ആഴ്‌ച​യും പ്രവർത്തി​ക്കേണ്ട പട്ടിക ഉണ്ടാക്കു​ന്നത്‌ എന്നെ ഒരുപാട്‌ സഹായി​ക്കു​ന്നു. പക്ഷേ പട്ടിക ഇല്ലെങ്കിൽ എനിക്ക്‌ ചെയ്യാൻ കഴിയു​ന്ന​തി​നെ​ക്കാൾ കൂടുതൽ കാര്യങ്ങൾ ഞാൻ ഏറ്റെടു​ക്കു​ക​യും അതൊക്കെ ചെയ്‌തു​കൊ​ള്ളാം എന്നു പറയു​ക​യും ചെയ്യു​മാ​യി​രു​ന്നു. അപ്പോൾ ഞാൻ ആകെ ടെൻഷൻ അടിച്ച്‌ ചെയ്യാൻ വിചാ​രി​ച്ച​തി​ന്റെ അത്രയും​പോ​ലും ചെയ്യാൻ പറ്റാറില്ല.”—വെയ്‌ലൺ.

ക്യാര

“നിങ്ങൾക്കു കിട്ടുന്ന എല്ലാ ക്ഷണങ്ങളും സ്വീക​രി​ച്ചി​ല്ലെ​ങ്കിൽ സന്തോഷം കിട്ടി​ല്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. എന്നാൽ അതിനു നേർ വിപരീ​ത​മാണ്‌ യാഥാർഥ്യം എന്നു ഞാൻ പഠിച്ചു. നിങ്ങൾക്ക്‌ ആവശ്യ​ത്തിന്‌ വിശ്രമം ലഭിക്കു​മ്പോ​ഴാണ്‌ കൂടുതൽ സന്തോഷം കിട്ടു​ന്നത്‌. നിങ്ങൾക്ക്‌ ക്ഷീണവും കുറവാ​യി​രി​ക്കും.”​—ക്യാര.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക