പുതിയ പ്രത്യേക സമ്മേളന ദിന പരിപാടി
1 ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററഞ്ചിലെ നമ്മുടെ പ്രത്യേക സമ്മേളന ദിന പരിപാടി, “സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടേയിരിക്ക” എന്ന വിഷയം വിശേഷവൽക്കരിക്കും. യേശു നമുക്കുവേണ്ടി വെച്ച മാതൃകയെയും മററുളളവരുമായി സത്യം പങ്കുവെക്കുന്നതിനുളള എല്ലാ അവസരങ്ങളെയും അവൻ പ്രയോജനപ്പെടുത്തിയ വിധത്തെയും കേന്ദ്രീകരിച്ചുളളതായിരിക്കും മുഴുപരിപാടിയും. ഇത് ക്രിസ്തുശിഷ്യരെന്നനിലയിൽ സത്യത്തിനു സാക്ഷ്യംവഹിക്കുന്നതിൽ അവനെ അനുകരിക്കുന്നതിനുളള നമ്മുടെ ഉത്തരവാദിത്വത്തിന് ഊന്നൽകൊടുക്കും.—1 കൊരി. 11:1.
2 സത്യം പ്രചരിപ്പിക്കുന്നതിൽ സഭ വഹിക്കുന്ന പങ്ക് പരിഗണിക്കപ്പെടും. നമ്മുടെ മാസികകളും മററു പ്രസിദ്ധീകരണങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ഊന്നൽ നൽകപ്പെടും.
3 “സത്യത്തിനു സാക്ഷ്യം വഹിക്കൽ—അതു നിർവഹിക്കുന്നത്” എന്നതായിരിക്കും സന്ദർശക പ്രസംഗകന്റെ മുഖ്യ പ്രസംഗവിഷയം. (യോഹ. 8:32) പ്രത്യേക സമ്മേളന ദിന പരിപാടി തീർച്ചയായും സത്യത്തോടുളള നമ്മുടെ വിലമതിപ്പ് ആഴമുളളതാക്കും. കൂടാതെ ഇത് “സത്യത്തിൽ ഉറെച്ചു നില്ക്കുന്ന”തിനും അചഞ്ചലരായി നിലനിൽക്കുന്നതിനും നമ്മെയെല്ലാം സഹായിക്കുകയും ചെയ്യും.—2 പത്രൊ. 1:12; 1 കൊരി. 15:58.