വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/11 പേ. 3-6
  • കുടുംബങ്ങൾക്ക്‌ ഒരു സഹായം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുടുംബങ്ങൾക്ക്‌ ഒരു സഹായം
  • 2011 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • കുടുംബാരാധന ഏറെ ആസ്വാദ്യമാക്കാൻ. . .
    2014 വീക്ഷാഗോപുരം
  • ക്രിസ്‌തീയ കുടുംബങ്ങളേ, “ഒരുങ്ങിയിരിക്കുവിൻ”
    2011 വീക്ഷാഗോപുരം
  • ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ
    വീക്ഷാഗോപുരം—1999
  • കുടുംബങ്ങളേ, ദൈവത്തിന്റെ സഭയുടെ ഭാഗമെന്ന നിലയിൽ അവനെ സ്‌തുതിപ്പിൻ
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
2011 നമ്മുടെ രാജ്യശുശ്രൂഷ
km 1/11 പേ. 3-6

കുടും​ബ​ങ്ങൾക്ക്‌ ഒരു സഹായം

1. വാര​ന്തോ​റു​മുള്ള ശബത്ത്‌ ഇസ്രാ​യേല്യ കുടും​ബ​ങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു?

1 യഹോവ ചെയ്‌ത സ്‌നേ​ഹ​പൂർവ​മായ ഒരു ക്രമീ​ക​ര​ണ​മാ​യി​രു​ന്നു ശബത്ത്‌ ആചരണം. ഇസ്രാ​യേ​ലി​ലെ ഓരോ കുടും​ബ​വും അതിൽനിന്ന്‌ പ്രയോ​ജനം നേടി. തങ്ങളുടെ ദൈനം​ദിന ജോലി​ക​ളിൽനിന്ന്‌ ഒഴിഞ്ഞ്‌ യഹോ​വ​യു​ടെ നന്മയെ​ക്കു​റി​ച്ചും അവനു​മാ​യുള്ള ബന്ധത്തെ​ക്കു​റി​ച്ചും ചിന്തി​ക്കാൻ അത്‌ ഇസ്രാ​യേ​ല്യർക്ക്‌ അവസര​മൊ​രു​ക്കി. ന്യായ​പ്ര​മാ​ണം മക്കളിൽ ഉൾനടാൻ അത്‌ മാതാ​പി​താ​ക്കളെ സഹായി​ച്ചു. (ആവ. 6:6, 7) അതെ, ദൈവ​ജ​നത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, വാര​ന്തോ​റും ആത്മീയ കാര്യ​ങ്ങ​ളിൽ ശ്രദ്ധപ​തി​പ്പി​ക്കാ​നുള്ള ഒരു അവസര​മാ​യി​രു​ന്നു ശബത്ത്‌.

2. ശബത്ത്‌ ആചരണം യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

2 ഇന്ന്‌ നാം ശബത്ത്‌ ആചരി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല എന്നതു ശരിതന്നെ. പക്ഷേ ശബത്ത്‌ ആചരണം നമ്മുടെ ദൈവ​ത്തെ​ക്കു​റിച്ച്‌ സുപ്ര​ധാ​ന​മാ​യൊ​രു വസ്‌തുത നമ്മെ പഠിപ്പി​ക്കു​ന്നു: തന്റെ ജനത്തിന്റെ ആത്മീയ ക്ഷേമത്തിൽ യഹോവ എപ്പോ​ഴും തത്‌പ​ര​നാണ്‌ എന്ന വസ്‌തുത. (യെശ. 48:17, 18) ഇന്ന്‌ യഹോവ അതു പ്രകടി​പ്പി​ക്കുന്ന ഒരു വിധമാണ്‌ കുടും​ബാ​രാ​ധന എന്ന ക്രമീ​ക​രണം.

3. കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ഒരു സായാഹ്നം നീക്കി​വെ​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യ​മെന്ത്‌?

3 കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ഒരു സായാഹ്നം നീക്കി​വെ​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യ​മെന്ത്‌? 2009 ജനുവ​രി​മു​തൽ, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും സേവന​യോ​ഗ​വും നടത്തുന്ന അതേ ദിവസം​തന്നെ സഭാ പുസ്‌തക അധ്യയ​ന​വും നടത്താൻ ഭരണസം​ഘം തീരു​മാ​നി​ക്കു​ക​യു​ണ്ടാ​യി. ആഴ്‌ച​യിൽ ഒരു സായാഹ്നം കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി പട്ടിക​പ്പെ​ടു​ത്തി​ക്കൊണ്ട്‌ തങ്ങളുടെ ആത്മീയത ബലിഷ്‌ഠ​മാ​ക്കാൻ കുടും​ബ​ങ്ങളെ സഹായി​ക്കുക എന്നതാ​യി​രു​ന്നു ഈ ക്രമീ​ക​ര​ണ​ത്തി​ന്റെ ഉദ്ദേശ്യം. സാധ്യ​മെ​ങ്കിൽ ഓരോ കുടും​ബ​വും തങ്ങളുടെ കുടും​ബാ​ധ്യ​യനം, മുമ്പ്‌ സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നാ​യി നീക്കി​വെ​ച്ചി​രുന്ന സായാ​ഹ്ന​ത്തി​ലേക്കു മാറ്റു​ന്ന​തി​നുള്ള നിർദേശം ലഭിച്ചു. പഠനഭാ​ഗങ്ങൾ ഓടിച്ചു തീർക്കു​ന്ന​തി​നു​പ​കരം കുടും​ബാം​ഗ​ങ്ങ​ളു​ടെ ആവശ്യങ്ങൾ കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ കുടും​ബാ​രാ​ധന നടത്താ​നുള്ള പ്രോ​ത്സാ​ഹനം ലഭിക്കു​ക​യു​ണ്ടാ​യി.

4. കുടും​ബാ​രാ​ധന ഒരു മണിക്കൂ​റാ​യി പരിമി​ത​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

4 ധാരാളം തയ്യാ​റെ​ടു​പ്പു​കൾ നടത്തി​യാണ്‌ നാം സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ സംബന്ധി​ച്ചി​രു​ന്നത്‌. ഒരുങ്ങാ​നും യാത്ര​ചെ​യ്യാ​നും ഒക്കെയാ​യി കുറെ​യ​ധി​കം സമയം നാം ചെലവ​ഴി​ച്ചി​രു​ന്നു. വാസ്‌ത​വ​ത്തിൽ, ഈ ഒരു മണിക്കൂർ നേരത്തെ യോഗ​ത്തിൽ സംബന്ധി​ക്കാൻ നമ്മിൽ പലരും സായാ​ഹ്ന​ത്തി​ന്റെ ഏറിയ​പ​ങ്കും നീക്കി​വെ​ച്ചി​രു​ന്നു. എന്നാൽ നമ്മുടെ മധ്യവാര യോഗ​പ​ട്ടി​ക​യിൽ അൽപ്പം ഭേദഗ​തി​കൾ വരുത്തി​യ​തി​നാൽ ഇപ്പോൾ ആ വൈകു​ന്നേരം നമുക്ക്‌ കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ലഭിച്ചി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ കുടും​ബാ​രാ​ധന ഒരു മണിക്കൂ​റാ​യി പരിമി​ത​പ്പെ​ടു​ത്തേ​ണ്ട​തില്ല. കുടും​ബാം​ഗ​ങ്ങ​ളു​ടെ ആവശ്യ​വും പരിമി​തി​ക​ളും കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ കുടും​ബാ​രാ​ധ​ന​യു​ടെ ദൈർഘ്യം തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌.

5. വൈകു​ന്നേരം മുഴു​വ​നും കുടും​ബം ഒത്തൊ​രു​മി​ച്ചുള്ള ചർച്ചകൾക്കാ​യി ചെലവി​ടേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

5 മുഴു​വൻസ​മ​യ​വും ഒരുമി​ച്ചുള്ള ചർച്ചകൾക്കാ​യി ചെലവി​ടേ​ണ്ട​തു​ണ്ടോ? ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലും കുട്ടി​ക​ളും മാതാ​പി​താ​ക്ക​ളും തമ്മിലും തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠിത വിവരങ്ങൾ ചർച്ച​ചെ​യ്യു​മ്പോൾ പരസ്‌പരം പ്രോ​ത്സാ​ഹനം ലഭിക്കും. (റോമ. 1:12) കുടും​ബാം​ഗങ്ങൾ കൂടുതൽ അടുക്കും. അതു​കൊണ്ട്‌ തിരു​വെ​ഴു​ത്തു​കളെ ആധാര​മാ​ക്കി​യുള്ള ചർച്ചകൾക്കു​ത​ന്നെ​യാണ്‌ കുടും​ബാ​രാ​ധ​ന​യിൽ പ്രാധാ​ന്യം. എന്നാൽ ആ വൈകു​ന്നേരം കുറച്ചു​സ​മയം ഓരോ കുടും​ബാം​ഗ​ത്തി​നും വ്യക്തി​പ​ര​മായ പഠനത്തി​നാ​യും നീക്കി​വെ​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബം ഒത്തൊ​രു​മി​ച്ചുള്ള ചർച്ചകൾക്കു​ശേഷം മറ്റു കാര്യ​ങ്ങ​ളി​ലേക്കു തിരി​യു​ന്ന​തി​നു പകരം ഓരോ​രു​ത്തർക്കും യോഗ​പ​രി​പാ​ടി​കൾക്കാ​യി തയ്യാറാ​കു​ക​യോ മാസി​കകൾ വായി​ച്ചു​തീർക്കു​ക​യോ ചെയ്യാം. ചില കുടും​ബങ്ങൾ ആ വൈകു​ന്നേരം ടിവി ഓൺ ചെയ്യേ​ണ്ടെന്ന്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.

6. ചർച്ചകൾ എങ്ങനെ നടത്താം?

6 എങ്ങനെ​യാണ്‌ ചർച്ചകൾ നടത്തേ​ണ്ടത്‌? എല്ലായ്‌പോ​ഴും ചോ​ദ്യോ​ത്തര ചർച്ചയാ​യി കുടും​ബാ​രാ​ധന നടത്തേ​ണ്ട​തില്ല. സായാഹ്ന കുടും​ബാ​രാ​ധന സജീവ​വും രസകര​വു​മാ​ക്കാൻ ചില കുടും​ബങ്ങൾ നമ്മുടെ മധ്യവാര യോഗ​ങ്ങ​ളു​ടെ മാതൃ​ക​യിൽ അതു നടത്താ​റുണ്ട്‌. അതായത്‌, പരിചി​ന്ത​ന​ത്തി​നാ​യി ഉദ്ദേശി​ക്കുന്ന കാര്യങ്ങൾ പലതായി തിരിച്ച്‌ പല വിധങ്ങ​ളിൽ അവതരി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ബൈബിൾ ഭാഗം ഒരുമി​ച്ചു വായി​ക്കുക, ഒരു യോഗ​പ​രി​പാ​ടി​ക്കാ​യി തയ്യാറാ​കുക, വയൽശു​ശ്രൂ​ഷ​യ്‌ക്കു വേണ്ടി​യുള്ള അവതര​ണങ്ങൾ പരിശീ​ലി​ക്കുക എന്നിങ്ങനെ. സഹായ​ക​മായ ചില നിർദേ​ശങ്ങൾ 6-ാം പേജിൽ കാണാം.

7. കുടും​ബാ​രാ​ധ​ന​യ്‌ക്ക്‌ എങ്ങനെ​യുള്ള ഒരു അന്തരീ​ക്ഷ​മാണ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌?

7 അധ്യയ​ന​വേ​ളകൾ എങ്ങനെ​യു​ള്ള​താ​യി​രി​ക്കണം? സ്‌നേ​ഹ​വും ഊഷ്‌മ​ള​ത​യും നിറഞ്ഞ കുടും​ബാ​ന്ത​രീ​ക്ഷം പഠനത്തിന്‌ തികച്ചും അനു​യോ​ജ്യ​മാണ്‌. കാലാവസ്ഥ നല്ലതാ​ണെ​ങ്കിൽ ഇടയ്‌ക്കൊ​ക്കെ വീടിനു വെളി​യിൽവെ​ച്ചും കുടും​ബാ​രാ​ധന നടത്താം. ആവശ്യ​മെന്നു തോന്നി​യാൽ കുടും​ബാ​രാ​ധ​ന​യ്‌ക്കി​ടെ ചെറിയ ഇടവേ​ള​ക​ളാ​കാം. ചില കുടും​ബങ്ങൾ കുടും​ബാ​രാ​ധ​ന​യ്‌ക്കു​ശേഷം എന്തെങ്കി​ലും ലഘുഭ​ക്ഷ​ണ​ത്തി​നുള്ള ക്രമീ​ക​രണം ചെയ്‌തി​രി​ക്കു​ന്നു. കുടും​ബാ​രാ​ധന കുട്ടി​കൾക്ക്‌ ശിക്ഷണം നൽകാ​നുള്ള സമയമ​ല്ലെ​ങ്കി​ലും കുട്ടി​ക​ളു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തേണ്ട എന്തെങ്കി​ലും കാര്യ​ങ്ങ​ളു​ണ്ടെ​ങ്കിൽ അതി​നെ​ക്കു​റിച്ച്‌ ചർച്ച​ചെ​യ്യാൻ അൽപ്പസ​മയം നീക്കി​വെ​ക്കാ​വു​ന്ന​താണ്‌. എന്നാൽ കുട്ടിയെ ബാധി​ക്കുന്ന വ്യക്തി​പ​ര​മായ ഒരു കാര്യം മൊത്തം കുടും​ബാം​ഗ​ങ്ങ​ളു​ടെ മുമ്പാകെ ചർച്ച​ചെ​യ്യു​ന്നത്‌ അവനെ വിഷമി​പ്പി​ക്കു​മെ​ങ്കിൽ മറ്റ്‌ ഏതെങ്കി​ലും സമയത്ത്‌ അവനോട്‌ തനിച്ചു സംസാ​രി​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌. കുടും​ബാ​രാ​ധന യാന്ത്രി​ക​വും വിരസ​വും ആയിരി​ക്കു​ന്ന​തി​നു പകരം സന്തോ​ഷ​ക​ര​മായ ഒരു വേളയാ​യി​രി​ക്കണം. കാരണം സന്തുഷ്ട​നായ ഒരു ദൈവ​ത്തെ​യാണ്‌ നാം ആരാധി​ക്കു​ന്നത്‌.—1 തിമൊ. 1:11, അടിക്കു​റിപ്പ്‌.

8, 9. കുടും​ബ​നാ​ഥ​ന്മാർ എങ്ങനെ തയ്യാ​റെ​ടു​ക്കണം?

8 കുടും​ബ​നാ​ഥന്‌ എങ്ങനെ തയ്യാ​റെ​ടു​ക്കാം? സായാഹ്ന കുടും​ബാ​രാ​ധ​ന​യിൽ എന്താണ്‌ പരിചി​ന്തി​ക്കേ​ണ്ടത്‌, അത്‌ ഫലപ്ര​ദ​മാ​യി എങ്ങനെ ചെയ്യാം എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കുടും​ബ​നാ​ഥൻ മുൻകൂ​ട്ടി ചിന്തി​ക്കു​ന്നെ​ങ്കിൽ അത്‌ കുടും​ബ​ത്തിന്‌ ഗുണം ചെയ്യും. (സദൃ. 21:5) ഇതേക്കു​റിച്ച്‌ ഭാര്യ​യോട്‌ അഭി​പ്രാ​യം ചോദി​ക്കു​ന്നത്‌ നന്നായി​രി​ക്കും. (സദൃ. 15:22) ഇടയ്‌ക്കൊ​ക്കെ മക്കളോ​ടും അഭി​പ്രാ​യം ചോദി​ക്കു​ന്നത്‌ നല്ലതാണ്‌. അപ്പോൾ അവർക്കു താത്‌പ​ര്യ​മുള്ള കാര്യങ്ങൾ, അവരുടെ ഉത്‌ക​ണ്‌ഠകൾ എന്നിവ മനസ്സി​ലാ​ക്കാൻ കഴിയും; കുടും​ബാ​രാ​ധന കൂടുതൽ അർഥവ​ത്താ​ക്കാൻ അതു നിങ്ങളെ സഹായി​ക്കും.

9 പലപ്പോ​ഴും, കുടും​ബാ​രാ​ധ​ന​യ്‌ക്കുള്ള തയ്യാ​റെ​ടു​പ്പു​കൾ നടത്താ​നാ​യി കുടും​ബ​നാ​ഥന്‌ ഒരുപാ​ടു സമയം ചെലവ​ഴി​ക്കേ​ണ്ടി​വ​രില്ല. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾവാ​യന പോലുള്ള ചില കാര്യങ്ങൾ എല്ലാ ആഴ്‌ച​യി​ലും ഉൾപ്പെ​ടു​ത്തി​യാ​ലും കുടും​ബാം​ഗ​ങ്ങൾക്ക്‌ ബോറ​ടി​ക്കില്ല. അതു​കൊണ്ട്‌ ഓരോ ആഴ്‌ച​യും പുതു​മ​യുള്ള പരിപാ​ടി​കൾ ഉൾപ്പെ​ടു​ത്താൻ കുടും​ബ​നാ​ഥ​ന്മാർ ശ്രമി​ക്കേ​ണ്ട​തില്ല. ഇനി, ഒരാഴ്‌ചത്തെ കുടും​ബാ​രാ​ധന കഴിയു​മ്പോൾത്തന്നെ അടുത്ത ആഴ്‌ച​ത്തേക്കു വേണ്ട പരിപാ​ടി​കൾ തയ്യാറാ​ക്കു​ന്നതു നന്നായി​രി​ക്കും. കാരണം, കുടും​ബ​ത്തിന്‌ ഏതു മണ്ഡലത്തി​ലാണ്‌ ആത്മീയ സഹായം ആവശ്യ​മു​ള്ള​തെന്ന കാര്യം ആ സമയത്ത്‌ അദ്ദേഹ​ത്തി​ന്റെ മനസ്സിൽ വ്യക്തമാ​യി ഉണ്ടായി​രി​ക്കും. ചില കുടും​ബ​നാ​ഥ​ന്മാർ അടുത്ത ആഴ്‌ച​ത്തേ​ക്കുള്ള ഹ്രസ്വ​മായ ഒരു അജണ്ട എഴുതി വീട്ടിൽ എല്ലാവർക്കും കാണാ​നാ​കും​വി​ധം റെഫ്രി​ജ​റേ​റ്റ​റി​ലോ മറ്റോ ഒട്ടിച്ചു വെക്കാ​റുണ്ട്‌. അടുത്ത കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കാൻ അതു കുടും​ബാം​ഗ​ങ്ങൾക്ക്‌ പ്രേര​ണ​യാ​കും. ഇനി, എന്തെങ്കി​ലും തയ്യാറാ​കേ​ണ്ട​തു​ണ്ടെ​ങ്കിൽ അവർക്ക്‌ അതിനു സമയം ലഭിക്കു​ക​യും ചെയ്യും.

10. ഒറ്റയ്‌ക്കു​ള്ള​വർക്ക്‌ ഈ സായാഹ്നം എങ്ങനെ വിനി​യോ​ഗി​ക്കാൻ കഴിയും?

10 ഒരാൾ മാത്ര​മു​ള്ള​പ്പോൾ എന്തു ചെയ്യണം? വീട്ടിൽനിന്ന്‌ അകന്നു താമസി​ക്കു​ക​യോ കുടും​ബ​ത്തിൽ മറ്റാരും വിശ്വാ​സി​കൾ അല്ലാതി​രി​ക്കു​ക​യോ ചെയ്യുന്ന സാഹച​ര്യ​ത്തിൽ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എന്തു ചെയ്യാൻ കഴിയും? കുടും​ബാ​രാ​ധ​ന​യ്‌ക്കുള്ള സമയം അവർക്ക്‌ വ്യക്തി​പ​ര​മായ പഠനത്തി​നാ​യി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ബൈബിൾ വായി​ക്കുക, യോഗ​ങ്ങൾക്കു തയ്യാറാ​കുക, വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ വായി​ക്കുക എന്നിവ​യാണ്‌ വ്യക്തി​പ​ര​മായ പഠനപ​രി​പാ​ടി​യിൽ അടിസ്ഥാ​ന​പ​ര​മാ​യി ഉണ്ടായി​രി​ക്കേ​ണ്ടത്‌. ഇതോ​ടൊ​പ്പം ചില വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ ഗ്രാഹ്യം നേടാൻ ചില പ്രസാ​ധകർ ലക്ഷ്യം​വെ​ച്ചി​രി​ക്കു​ന്നു. കൂടാതെ, ഇടയ്‌ക്കൊ​ക്കെ മറ്റൊരു പ്രസാ​ധ​ക​നെ​യോ കുടും​ബ​ത്തെ​യോ വീട്ടി​ലേക്കു ക്ഷണിച്ചു​കൊണ്ട്‌ ആത്മീയ ചർച്ചകൾ ആസ്വദി​ക്കാൻ അവർക്കു കഴിയും.

11, 12. ക്രമമായ കുടും​ബാ​രാ​ധ​ന​യു​ടെ ചില പ്രയോ​ജ​ന​ങ്ങ​ളേവ?

11 ക്രമമായ കുടും​ബാ​രാ​ധ​ന​യു​ടെ പ്രയോ​ജ​ന​ങ്ങ​ളേവ? സത്യാ​രാ​ധ​ന​യിൽ പൂർണ​ഹൃ​ദ​യ​ത്തോ​ടെ പങ്കെടു​ക്കു​ന്ന​വർക്ക്‌ യഹോ​വ​യോട്‌ കൂടുതൽ അടുക്കാ​നാ​കും. മാത്രമല്ല കുടും​ബം ഒത്തൊ​രു​മിച്ച്‌ ആരാധി​ക്കു​ന്നത്‌ കുടും​ബ​ബ​ന്ധങ്ങൾ ബലിഷ്‌ഠ​മാ​ക്കും. കുട്ടി​ക​ളി​ല്ലാത്ത ഒരു പയനിയർ ദമ്പതികൾ തങ്ങൾ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “ഓരോ ആഴ്‌ച​യും കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ഞങ്ങൾ നോക്കി​യി​രി​ക്കും. ഞങ്ങൾക്കി​ട​യി​ലെ ബന്ധം കൂടുതൽ ബലിഷ്‌ഠ​മാ​കു​ന്ന​താ​യി ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു. മാത്രമല്ല സ്വർഗീയ പിതാ​വു​മാ​യി ഞങ്ങൾ കൂടുതൽ അടുക്കു​ന്ന​താ​യും ഞങ്ങൾക്ക്‌ അനുഭ​വ​പ്പെട്ടു. കുടും​ബാ​രാ​ധ​ന​യു​ടെ ദിവസം ഉറക്കമു​ണ​രു​മ്പോൾ ഞങ്ങൾ പരസ്‌പരം പറയും: ‘ഇന്നൊരു പ്രത്യേ​ക​ത​യുണ്ട്‌, ഓർമ​യു​ണ്ടോ? ഇന്നാണ്‌ നമ്മുടെ കുടും​ബാ​രാ​ധന!’’’

12 തിരക്കുള്ള കുടും​ബ​ങ്ങ​ളും ഈ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടു​ന്നുണ്ട്‌. രണ്ടുമ​ക്കളെ ഒറ്റയ്‌ക്കു വളർത്തി​ക്കൊ​ണ്ടു​വ​രുന്ന സാധാരണ പയനി​യ​റായ ഒരമ്മ പറയുന്നു: “മുമ്പൊ​ക്കെ കുടും​ബാ​ധ്യ​യനം ക്രമമാ​യി നടത്താൻ പറ്റിയി​രു​ന്നില്ല. പല ഉത്തരവാ​ദി​ത്വ​ങ്ങൾക്കി​ട​യിൽ അധ്യയ​ന​ത്തി​നു സമയം കണ്ടെത്താൻ കഴിഞ്ഞി​രു​ന്നി​ല്ലെ​ന്നു​തന്നെ പറയാം. കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യുള്ള ഈ പുതിയ ക്രമീ​ക​ര​ണ​ത്തിന്‌ നന്ദിപ​റ​യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. ഇപ്പോൾ ഞങ്ങൾക്ക്‌ ക്രമമായ ഒരു അധ്യയ​ന​മുണ്ട്‌. അത്‌ ഞങ്ങൾക്ക്‌ ഏറെ ഗുണം ചെയ്യുന്നു.”

13. ഈ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ നിങ്ങളു​ടെ കുടും​ബം എത്ര​ത്തോ​ളം പ്രയോ​ജനം നേടു​മെ​ന്നത്‌ എന്തിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു?

13 ശബത്തു​പോ​ലെ​തന്നെ കുടും​ബാ​രാ​ധ​ന​യും യഹോ​വ​യിൽനി​ന്നുള്ള ഒരു ദാനമാണ്‌. (യാക്കോ. 1:17) ഇസ്രാ​യേല്യ കുടും​ബങ്ങൾ ശബത്ത്‌ ദിവസം എങ്ങനെ വിനി​യോ​ഗി​ക്കു​ന്നു എന്നതാ​യി​രു​ന്നു അവരുടെ ആത്മീയ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ അടിസ്ഥാ​നം. ഇന്നും അതുതന്നെ സത്യമാണ്‌. കുടും​ബാ​രാ​ധ​ന​യ്‌ക്കുള്ള സായാഹ്നം നാം എങ്ങനെ വിനി​യോ​ഗി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും നമുക്ക്‌ ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ. (2 കൊരി. 9:6; ഗലാ. 6:7, 8; കൊലോ. 3:23, 24) ഈ ക്രമീ​ക​രണം നന്നായി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നിങ്ങളു​ടെ കുടും​ബ​ത്തി​നും സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ പിൻവ​രുന്ന പ്രകാരം പറയാ​നാ​കും: “ദൈവ​ത്തോ​ടു അടുത്തി​രി​ക്കു​ന്നതു എനിക്കു നല്ലതു; . . . ഞാൻ യഹോ​വ​യായ കർത്താ​വി​നെ എന്റെ സങ്കേത​മാ​ക്കി​യി​രി​ക്കു​ന്നു.”—സങ്കീ. 73:28.

[5-ാം പേജിലെ ആകർഷക വാക്യം]

കുടുംബാരാധന വിരസ​മാ​യി​രി​ക്ക​രുത്‌, ആസ്വാ​ദ്യ​മാ​യി​രി​ക്കണം; കാരണം സന്തുഷ്ട​നായ ഒരു ദൈവ​ത്തെ​യാണ്‌ നാം ആരാധി​ക്കു​ന്നത്‌

[6-ാം പേജിലെ ചതുരം]

സൂക്ഷിച്ചുവെക്കുക

സായാഹ്ന കുടും​ബാ​രാ​ധ​ന​യ്‌ക്കുള്ള ഏതാനും നിർദേ​ശ​ങ്ങൾ

ബൈബിൾ:

• പ്രതി​വാര ബൈബിൾ വായനാ​ഭാ​ഗ​ത്തു​നിന്ന്‌ ഒരു ഭാഗം വായി​ക്കുക. വ്യത്യസ്‌ത കഥാപാ​ത്രങ്ങൾ ഉൾപ്പെ​ടുന്ന ഒരു ഭാഗമാ​ണെ​ങ്കിൽ ഓരോ​രു​ത്തർക്കും ഓരോ കഥാപാ​ത്ര​ങ്ങ​ളു​ടെ സംഭാ​ഷണം വായി​ക്കാ​നാ​കും. ഒരാൾക്ക്‌ നരേറ്റ​റു​ടെ ഭാഗം വായി​ക്കാം.

• ഒരു ബൈബിൾ ഭാഗം അഭിന​യി​ച്ചു നോക്കുക.

• നിയമിത ബൈബിൾ ഭാഗം നേരത്തെ വായിച്ച്‌ പ്രസ്‌തുത വിവര​ണത്തെ സംബന്ധിച്ച്‌ ഒന്നോ രണ്ടോ ചോദ്യ​ങ്ങൾ കണ്ടുപി​ടി​ക്കാൻ ഓരോ​രു​ത്ത​രോ​ടും ആവശ്യ​പ്പെ​ടുക. തുടർന്ന്‌ ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കുടും​ബം ഒരുമിച്ച്‌ ഗവേഷണം ചെയ്യുക.

• ഓരോ ആഴ്‌ച​യും ഒരു കാർഡിൽ ഒരു വാക്യം എഴുതുക. ആ തിരു​വെ​ഴു​ത്തു ഭാഗം മനപ്പാ​ഠ​മാ​ക്കാ​നും വിശദീ​ക​രി​ക്കാ​നും ശ്രമി​ക്കുക. ഇങ്ങനെ കുറെ കാർഡു​കൾ ആയിക്ക​ഴി​യു​മ്പോൾ ആഴ്‌ച​തോ​റും അവ പുനര​വ​ലോ​കനം ചെയ്‌ത്‌ എത്ര തിരു​വെ​ഴു​ത്തു​കൾ ഓർക്കാൻ കഴിയു​മെന്നു നോക്കുക.

• ബൈബിൾ വായന​യു​ടെ റെക്കോർഡിങ്‌ കേൾക്കുക; ഒപ്പം ബൈബിൾ തുറന്ന്‌ ആ ഭാഗം ശ്രദ്ധി​ക്കുക.

യോഗങ്ങൾ:

• ഒരു യോഗ​ഭാ​ഗം ഒരുമിച്ച്‌ തയ്യാറാ​കുക.

• ആ വാരത്തി​ലെ രാജ്യ​ഗീ​തങ്ങൾ പാടി പരിശീ​ലി​ക്കുക.

• കുടും​ബാം​ഗ​ങ്ങൾക്ക്‌ ആർക്കെ​ങ്കി​ലും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പ്രസം​ഗ​മോ സേവന​യോ​ഗ​ത്തിൽ അവതര​ണ​മോ ഉണ്ടെങ്കിൽ അത്‌ എങ്ങനെ അവതരി​പ്പി​ക്കാ​മെന്ന്‌ ചർച്ച​ചെ​യ്യു​ക​യോ റിഹേ​ഴ്‌സ്‌ ചെയ്യു​ക​യോ ചെയ്യാം.

കുടുംബത്തിന്റെ ആവശ്യങ്ങൾ:

• യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌ത​ക​ത്തിൽനി​ന്നോ മഹാനായ അധ്യാ​പ​ക​നിൽനിന്ന്‌ പഠിക്കാം! എന്ന പുസ്‌ത​ക​ത്തിൽനി​ന്നോ ഉള്ള വിവരങ്ങൾ പരിചി​ന്തി​ക്കുക.

• സ്‌കൂ​ളിൽ ഉണ്ടാ​യേ​ക്കാ​വുന്ന ഒരു പ്രശ്‌നത്തെ നേരി​ടുന്ന വിധം അവതരി​പ്പി​ക്കുക.

• കുട്ടികൾ മാതാ​പി​താ​ക്ക​ളു​ടെ റോൾ അഭിന​യി​ക്കുക: കുട്ടികൾ ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്‌തിട്ട്‌ മാതാ​പി​താ​ക്കളെ കാര്യ​കാ​രണ സഹിതം പറഞ്ഞ്‌ ബോധ്യ​പ്പെ​ടു​ത്തുക.

ശുശ്രൂഷ:

• വാരാന്ത ശുശ്രൂ​ഷ​യ്‌ക്കാ​യി അവതര​ണങ്ങൾ പരിശീ​ലി​ക്കുക.

• സ്‌മാ​ര​ക​കാ​ല​ത്തും അവധി​ക്കാ​ല​ത്തും കുടും​ബ​ത്തിന്‌ കൂടുതൽ സമയം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ കഴി​യേ​ണ്ട​തിന്‌ വെക്കാ​നാ​കുന്ന ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച​ചെ​യ്യുക.

• ശുശ്രൂ​ഷ​യിൽ നേരി​ട്ടേ​ക്കാ​വുന്ന വിവിധ ചോദ്യ​ങ്ങൾക്ക്‌ എങ്ങനെ ഉത്തരം നൽകാം എന്നതി​നെ​പ്പറ്റി ഗവേഷണം ചെയ്യാൻ ഓരോ അംഗത്തി​നും ഏതാനും മിനി​ട്ടു​കൾ അനുവ​ദി​ക്കുക. തുടർന്ന്‌ അത്‌ അവതരി​പ്പി​ച്ചു കാണി​ക്കുക.

മറ്റു നിർദേ​ശങ്ങൾ:

• പുതിയ മാസി​ക​ക​ളി​ലെ ഏതെങ്കി​ലും ലേഖനം ഒരുമി​ച്ചു വായി​ക്കുക.

• പുതിയ മാസി​ക​യിൽനി​ന്നുള്ള താത്‌പ​ര്യ​ജ​ന​ക​മായ ഒരു ലേഖനം വായിച്ച്‌ അതി​നെ​ക്കു​റിച്ച്‌ ഒരു റിപ്പോർട്ട്‌ തയ്യാറാ​ക്കി അവതരി​പ്പി​ക്കാൻ ഓരോ കുടും​ബാം​ഗ​ത്തോ​ടും ആവശ്യ​പ്പെ​ടുക.

• ഇടയ്‌ക്കൊ​ക്കെ ഒരു പ്രസാ​ധ​ക​നെ​യോ ഒരു ദമ്പതി​ക​ളെ​യോ കുടും​ബാ​രാ​ധ​ന​യ്‌ക്ക്‌ ക്ഷണിക്കാം; അവർ സത്യം പഠിച്ച​തി​നെ​ക്കു​റി​ച്ചോ വയൽശു​ശ്രൂ​ഷ​യി​ലെ അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചോ ചോദി​ക്കാം.

• നമ്മുടെ ഏതെങ്കി​ലും വീഡി​യോ കാണാ​നും അതേക്കു​റി​ച്ചു ചർച്ച​ചെ​യ്യാ​നു​മുള്ള ക്രമീ​ക​രണം ചെയ്യുക.

• ഉണരുക!-യിൽനി​ന്നുള്ള “യുവജ​നങ്ങൾ ചോദി​ക്കു​ന്നു” എന്ന പംക്തി ഒരുമിച്ച്‌ ചർച്ച​ചെ​യ്യുക.

• വീക്ഷാ​ഗോ​പു​ര​ത്തി​ലെ “മക്കളെ പഠിപ്പി​ക്കാൻ” എന്ന ഭാഗം ഒരുമിച്ച്‌ ചർച്ച​ചെ​യ്യുക.

• വാർഷിക പുസ്‌ത​ക​ത്തിൽനി​ന്നോ (ഇംഗ്ലീഷ്‌) കഴിഞ്ഞ കൺ​വെൻ​ഷ​നിൽ പ്രകാ​ശനം ചെയ്‌ത ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണ​ത്തിൽനി​ന്നോ ഒരു ഭാഗം വായിച്ച്‌ ചർച്ച ചെയ്യുക.

• കൺ​വെൻ​ഷ​നോ സമ്മേള​ന​ത്തി​നോ ശേഷം പ്രധാന ആശയങ്ങൾ അവലോ​കനം ചെയ്യുക.

• യഹോ​വ​യു​ടെ സൃഷ്ടി​കളെ നേരിട്ട്‌ നിരീ​ക്ഷിച്ച്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു​വെന്ന്‌ ചർച്ച ചെയ്യുക.

• ഒരു മാപ്പോ ചാർട്ടോ എന്തി​ന്റെ​യെ​ങ്കി​ലും മാതൃ​ക​യോ ഒരുമിച്ച്‌ തയ്യാറാ​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക